'സ്ഫോടനമോ? അത് മുസ്‌ലിംകള്‍ നടത്തിയതാണ്, പാകിസ്താന് വേണ്ടി ഇന്ത്യന്‍ മുജാഹിദീന്‍!'
ഹൈദരാബാദ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബി.ആര്‍.പി ഭാസ്കര്‍ ഗള്‍ഫ്ടുഡെയിലെഴുതിയ ലേഖനത്തിന്‍റെ വിവര്‍ത്തനം. ഇന്ത്യന്‍ മുജാഹിദീനെ കുറിച്ച് അന്വേഷണ സംഘങ്ങളും ഭരണകൂടങ്ങളും നല്‍കുന്ന പരസ്പര വിരുദ്ധമായ വിശദീകരണങ്ങളെ പരാമര്‍ശിക്കുന്ന ലേഖകന്‍ യാഥാര്‍ഥ്യം തമ്സകരിക്കരുതെന്ന് ആവശ്യപ്പെടുകയാണ്.  width=ആന്ധ്രപ്രദേശ് തലസ്ഥാനമായ ഹൈദരാബാദില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇരട്ട സ്ഫോടനം നടന്ന് ഒരു മണീക്കൂറ് കഴിയും മുമ്പെ പല ചാനലുകളിലും ഇന്ത്യന്‍ മുജാഹിദീന്‍റെ പേര് സ്ക്രോള് ‍ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച കഴിഞ്ഞിട്ടും (ചൊവ്വാഴ്ച എഴുതിയതാണ് ഈ ലേഖനം. ഇതുവരെ അത് അങ്ങനെ തന്നെ തുടരുന്നു- വിവര്‍ത്തകന്‍) സംസ്ഥാനത്തിന് അക്രമികളെ സംബന്ധിച്ച് വിശ്വാസയോഗ്യമായ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, വല്ല സൂചനയും നല്‍കുന്നവര്‍ക്ക് ഒരു മില്യന്‍ രൂപ ഇനാം പ്രഖ്യപിക്കുകയും ചെയ്തിരിക്കുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കണക്കനുസരിച്ച് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഡല്ഹി, മുംബൈ, പൂനെ തുടങ്ങി രാജ്യത്തെ വിവിധ നഗരങ്ങളിലായി ഒരു ഡസനിലേറെ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട് ഇന്ത്യന്‍ മുജാഹിദീന്‍. അതില്‍ തന്നെ പല സ്ഥലങ്ങളിലും ഒന്നിലേറെ തവണ! 2008. ജയ്പൂരില്‍ നടന്ന സ്ഫോടന ശേഷം ദേശീയ മാധ്യമങ്ങള്‍ക്ക് ഒരു ഇമെയില് ‍സന്ദേശം ലഭിക്കുന്നു. അതെ തുടര്‍ന്നാണ് ആദ്യമായി ഈ സംഘത്തിന്‍റെ പേര് കേട്ടുതുടങ്ങിയത്. സെക്കിളിന്‍റെ പിന്നില്‍ ബോംബോടങ്ങിയതെന്ന് തോന്നിക്കുന്ന ഒരു ബാഗും വെച്ച് പോകുന്ന സൈക്കിളിന്‍റെ ഒരു രംഗം ആ സ്ഫോടന ശേഷം പരിസരത്തെ ഫൂട്ടേജുകളില്‍ നിന്ന് ലഭിച്ചിരുന്നു. അതെ തുടര്‍ന്ന് പിന്നെ സൈക്കിളും ഇമെയിലും ഇന്ത്യന്‍ മുജാഹിദീന്റെ സൂചനകളാണെന്ന് അന്വേഷക സംഘം വിലയിരുത്തിത്തുടങ്ങി. ഹൈദരാബാദ് സ്ഫോടനത്തിലുമുണ്ട് സൈക്കിള്‍. കൂട്ടത്തില്‍ ഇമെയിലില്ലെങ്കിലും. നിരോധിത സംഘടനയായ സിമിയിലെ പ്രവര്‍ത്തകര്‍ രൂപം കൊടുത്ത സംഘടനയെന്നും പാകിസ്താന് ‍സംഘടനായാ ലഷ്കറെ ത്വയ്ബയുടെ ഇന്ത്യന്‍ പതിപ്പെന്നുമെല്ലാം പല വിധത്തില് ‍അന്വേഷകസംഘം ഇന്ത്യന് ‍മുജാഹിദീനെ പരിചയപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ ഇന്‍റലിജന്‍സ് വിവരങ്ങളെ കാര്യമായി പഠിച്ച പത്രപ്രവര്‍ത്തകന്‍ പ്രവീണ്‍സ്വാമിയുടെ അഭിപ്രായത്തില്‍ കര്‍ണാടകയിലെ ബട്കല് ‍തീരപ്രദേശത്തെ ഒരു സംഘം യുവാക്കള്‍ 2004 ല്‍ രൂപം കൊടുത്ത സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍. അവര്‍ കാട്ടില് ‍പോയി പിരിശീലനം നടത്തിയിരുന്നുവെന്നും പക്ഷെ അവരൊരു തീവ്രവാദി നെറ്റുവര്‍ക്കിലെ സംഘമാണെന്നു അന്നവരെ വീക്ഷിച്ച പോലീസ് സംഘത്തിന് തോന്നിയിരുന്നില്ലെന്നും പ്രവീണ്‍സ്വാമി ന്‍റെ ലേഖനത്തില്‍ തുടരുന്നുണ്ട്. Combating Terrorism Cente ന്‍റെ വെബ്സെറ്റിലാണ് സ്വാമി ഈ ലേഖനമെഴുതിയിട്ടുള്ളത്. എന്നാല് ‍മറ്റൊരു പത്രപ്രവര്‍ത്തകന്‍റെ വിശദീകരണം കാണുക. പൂനെ അക്രമത്തിന് ശേഷം കേന്ദ്രഭരണകൂടം സംസ്ഥാനങ്ങള്‍ക്ക് അയച്ച റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ മുജാഹിദീന് 2000 ല്‍ ജന്മമെടുത്ത തീവ്രവാദി സംഘമാണ്. കേരളം, ഡല്‍ഹി, ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സംഘത്തിന് മൊഡ്യൂളുകളുണ്ട്. അതിന്‍റെ നേതാക്കളായ റിയാസ് ബട്ക്കലും ഇഖ്ബാല്‍ ബട്ക്കലും പാകിസ്ഥാനിലാണെന്നും നേപ്പാളില്‍ വരെ ഇവര്‍ക്ക് ഒളിത്താവളങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ മുജാഹിദീനെ കുറിച്ചു വന്ന റിപ്പോര്‍ട്ടുകളെ പഠിച്ച ഒരു ബ്ലോഗറുണ്ട് ബാംഗ്ലൂരില്‍- വിക്കി നഞ്ചപ്പ. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ അഭിപ്രായങ്ങളാണ് ഇന്ത്യന്‍ മുജാഹിദീനെ കുറിച്ചുള്ളതാണെന്നാണ് നഞ്ചപ്പ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഏറെ പേരെ അറസ്റ്റു ചെയ്യാറുണ്ട്. എന്നാല്‍ ഒരന്വേഷണവും അതിന്‍റെ അവസാനത്തിലെത്താറില്ലെന്നും ഇടയ്ക്ക് വെച്ച് മറ്റേതെങ്കിലും പ്രത്യേക കേസിലേക്കെത്തി അന്വേഷണം വഴിമുട്ടലാണെന്നും നഞ്ചപ്പ. 2010 ല്‍ ഇന്ത്യ ഇന്ത്യന്‍ മുജാഹിദീനെ നിരോധിച്ചിട്ടുണ്ട്. തൊട്ടടുത്ത വര്‍ഷം അമേരിക്ക സംഘത്തെ ഭീകരാവാദി സംഘങ്ങളുടെ ലിസ്റ്റില് ‍പെടുത്തിയിട്ടുമുണ്ട്. ജെയ്ഷെ മുഹമ്മദടക്കമമുള്ള ഇതര സംഘങ്ങളുമായി ബന്ധമുണ്ടെന്നും സൌത്തേഷ്യയില് ‍ഖിലാഫത്ത് സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നുമാണ് അമേരിക്കയുടെ വിശദീകരണം. ഭീകരവാദം ഒരു പച്ചപ്പരമാര്‍ഥമാണ്, പക്ഷെ അതെ കുറിച്ചുള്ള അന്വേഷണം പലപ്പോഴും പ്രേതങ്ങളെ അന്വേഷിക്കുന്നതിന് സമാനമായാണ് നടക്കുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവെന്ന് പറയപ്പെടുന്ന റിയാസ് ബട്കലിന് 1993 ലെ ബോംബെ ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നും അന്ന് തൊട്ടെ അയാള്‍ പോലീസ് നിരീക്ഷണത്തിലുമാണെന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. ഡല്ഹി പോലീസ് സേനയലെ സ്പെഷല്‍ സെല്‍, പൂനെയിലെ അക്രമത്തിന് ശേഷം റിയാസിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെന്നും ഇന്ത്യന്‍ മുജാഹിദീനിലെ പല അംഗങ്ങളെ കുറിച്ച്  അയാളില്‍ നിന്ന് വ്യക്തമായ വിവരം ലഭിച്ചുവെന്നും മറ്റൊരു റിപ്പോര്‍ട്ടും വിശദീകരിക്കുന്നു. എന്നാല്‍, പിന്നെ പോലീസ് കസ്റ്റഡിയില്‍ നിന്ന് അയാള് ‍എങ്ങനെ രക്ഷപ്പെട്ടുവെന്നതിനെ കുറിച്ച് ആര്‍ക്കുമറിയില്ല താനും. റിയാസാണ് ഇന്ത്യന്‍ മുജാഹിദീന്‍റെ സ്ഫോടന പരിപാടികള് ‍ആസൂത്രണം ചെയ്യുന്നതെന്നും ഷാറൂഖ് എന്നൊരാളാണ് അയാള്‍ക്ക് വേണ്ട സ്ഫോടകവസ്തുക്കള് ‍എത്തിക്കുന്നതെന്നും ആദ്യകാലത്ത് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നെ അത് മാറി. റിയാസും ഷാറൂഖും ഒരേ ആളാണെന്നും രണ്ടു പേരുകള് ‍മാറി ഉപയോഗിക്കുകയാണെന്നുമായി വിശദീകരണം. അക്രമികളെ മതത്തിന്‍റെ കള്ളിവരച്ചു പരിചയപ്പെടുത്തുന്ന മാധ്യമങ്ങളുടെ ഈ ഏര്‍പ്പാടിനെ കഴിഞ്ഞ ആഴ്ചയും ഇന്ത്യന്‍ പ്രസ്കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കേണ്ടി കാട്ജു ശകത്മായി അപലപിച്ചിരുന്നു. ഓരോ സ്ഫോടനം നടക്കുന്നതിന് തൊട്ടടുത്ത ദിവസം ഇന്ത്യന് ‍മുജാഹിദീനെന്നോ സമാനമായതോ ആയ പേരുകളുമായി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെയാണ് അദ്ദേഹം എതിര്‍ത്തത്. ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ക്കു വേണമെങ്കിലും ഇന്ത്യന്‍ മുജാഹിദീന്‍റെ പേരില് ‍ഇമെയിലുകളയക്കാമെന്നും അദ്ദേഹം മാധ്യമങ്ങളെ പരിഹസിച്ചു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ‘റോ’യുടെ മുന്‍ മേധാവിയായിരുന്ന ബി. രാമന്‍ കഴിഞ്ഞ ശനിയാഴ്ച എഴുതിയതാണ് ശരി: ‘ഒരു ഭീകരാക്രമണമുണ്ടായാല്‍ രാജ്യത്തെ അന്വേഷണ സംഘങ്ങളെല്ലാം ഇങ്ങനെയാണ് ചിന്തിക്കുന്നതെന്ന് തോന്നുന്നു: അത് മുസ്‌ലിം ചെയ്തതാണ്. മുസ്‌ലിമായാല്‍ പിന്നെ ഇന്ത്യന്‍ മുജാഹിദീനാണെന്നും; പാകിസ്താന്‍റെ രഹസ്യാന്വേഷണ സംഘം ഐ.എസ്.ഐ ആണ് അവര്‍ക്ക് പിന്നിലെന്നും.’

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter