കുവൈത്തില്‍ റമദാന്‍ ആദ്യപത്തില്‍ മാത്രം 436 പേര്‍ ഇസ്‌ലാമിലേക്ക്

 width=കുവൈത്ത്: ഇത്തവണ റമദാന്‍ മാസം കടന്നുവന്നതിനു ശേഷം മാത്രം നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 436 പേര്‍ ഇസ്‌ലാമിലേക്കു കടന്നുവന്നതായി കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രബോധന സംഘം (ലജ്‌നത്തു ത്തഅ്‌രീഫ് ബില്‍ ഇസ്‌ലാം) വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സംഘം ഈ സന്ദേശം പുറത്തു വിട്ടത്.

സംഘം ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ദുഐജ് റമദാന്‍ മാസത്തിന്റെ ആരംഭത്തില്‍തന്നെ 'പ്രബോധനം നമ്മുടെ ഉത്തരവാദിത്തം' എന്ന പേരില്‍ ഒരു കാംപെയിന്‍ സംഘടിപ്പിച്ചിരുന്നു. നാട്ടിലെ ഓരോ വ്യക്തികളെയും വിശിഷ്യാ, മുസ്‌ലിം സമുദായത്തിലെ കുട്ടികളെവരെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത് നടത്തിയിരുന്നത്.

ആറു ലക്ഷത്തിലേറെ അമുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കുവൈത്ത്. അവര്‍ക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കുകയെന്ന ഉദ്ദേശത്തോടെ റമദാനിനെ കേന്ദ്രീകരിച്ച് അനവധി പദ്ധതികള്‍ തങ്ങള്‍ ആവിഷ്‌കരിച്ച് നടത്തിക്കൊണ്ടിരിക്കുന്നതായി ഡയറക്ടര്‍ അബ്ദുല്‍ അസീസ് പറഞ്ഞു. സെമിനാറുകള്‍, ലക്ചറിംഗുകള്‍, മത്സരങ്ങള്‍ തുടങ്ങിയവ അതില്‍ പെടുന്നു. അഞ്ചു ലക്ഷത്തോളം ഗൈഡന്‍സ് ബാഗുകളും ഇതോടൊപ്പം വിതരണം ചെയ്യപ്പെടുന്നുണ്ട്. അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനായി അനവധി ഇഫ്ഥാര്‍ സംഗമങ്ങളും നടത്തപ്പെടുന്നു. ഈ റമദാന്‍ മാസം കഴിയുന്നതോടെ 1250 ഓളം പേര്‍ ഇസ്‌ലാമിലേക്ക് കടന്നുവരേണമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter