ബീഡി വലിക്കുന്നവരില്‍ അര്‍ബുദ സാധ്യത കൂടുതലെന്ന്
ബീഡി വലിക്കുന്നവരില് അര്‍ബുദ സാധ്യത നാലിരട്ടി കൂടുതലെന്ന് പുതിയ പഠനം. കേരളത്തിലെ പുരുഷന്‍മാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ശ്വാസകോശാര്‍ബുദത്തിന് കാരണം അമിതമായ ബീഡിയുപയോഗമാണെന്നാണ് പഠനം വ്യക്തമാക്കുന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററിലെ ഡോ. പി വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 30 മുതല്‍ 84 വരെ വയസ്സുള്ള 65,829 പുരുഷന്മാരെയാണ് പഠനവിധേയമാക്കിയത്. ശ്വാസകോശാര്‍ബുദം ബാധിച്ചവരുടെ എണ്ണം ബീഡി ഉപയോഗിക്കാത്തവരുടെ നാലിരട്ടിയോളം വരുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പില്‍ക്കാലത്ത് ബീഡി ഉപയോഗം നിര്‍ത്തിയവരാണെങ്കിലും അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ബീഡി വലിക്കുന്നത് മോണയിലും വായിലുമടക്കം അര്‍ബുദം ഉണ്ടാകുന്നതിന് സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ 16 ലക്ഷം പേര്‍ ബീഡിക്ക് അടിമകളാണെന്നാണ് കണക്ക്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter