അറബുലോകത്തെ തകര്‍ക്കുന്നതിന് ജൂതനായ ബര്‍നാഡ് ലൂയിസ് വരച്ച മാപ്പ്
അറബുരാജ്യങ്ങളെ വിഭജിക്കുന്നതിന് നേരത്തെ തന്നെ അണിയറിയില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. അറബുസംസ്കാരത്തെ ഇല്ലായ്മ ചെയ്യാനായി ജൂതചിന്തകര്‍ രൂപപ്പെടുത്തിയ പദ്ധതിയെ കുറിച്ചാണ് ഈ ലേഖനം. കഴിഞ്ഞ ദിവസം സുഫയാന്‍ അശ്ശവാ എഴുതിയ നീണ്ട കുറിപ്പ് അവലംബിച്ചെഴുതിയത്.  width=രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് ചരിത്രം നന്നായി വായിക്കണമെന്ന് തോന്നുന്നു. വര്‍ത്തമാനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതിന് അത് അത്യാവശ്യമാണ്.  അറബുലോകത്തെ  കുറിച്ചു എഴുതുമ്പോള്‍ ഇത് തീര്‍ത്തും പ്രസക്തമാണെന്ന് തോന്നുന്നു. പശ്ചിമേഷ്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് വെറും ആകസ്മികമല്ല. മറിച്ച് ജൂതഭരണകൂടം നേരത്തെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് അവിടെ എന്തു സംഭവിക്കണമെന്ന്. മിഡിലീസ്റ്റില്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു ശക്തിയായ തങ്ങള്‍ക്ക് മാറണമെന്നാണ് ഇസ്റായേലിന്‍റെ ലക്ഷ്യം. അതിന് അവര്‍ ഒരു പദ്ധതി മാപ്പ് തയ്യാറാക്കി. ബര്‍നാഡ് ലൂയിസ് തയ്യാറാക്കിയ ആ പദ്ധതി മാപ്പ് കുറച്ച് മുമ്പ് അമേരിക്കന് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.  അറബുരാജ്യങ്ങളെ തകര്‍ത്തില്ലാതാക്കുകയാണ് പ്രസ്തുത മാപ്പ് ആത്യന്തികമായി ചെയ്യുന്നതെന്ന് പറയാം. ഫലസ്തീന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അതിന്‍റെ ഫലം നാം കണ്ടു കഴിഞ്ഞു. എന്നിട്ടും നാം ഉറക്കത്തിലാണ്. ഇനിയും നമ്മുടെ ഇറക്കം തുടര്‍ന്നാല്‍ മുസ്‌ലിം ലോകത്തിന്‍രെ മറ്റുഭാഗങ്ങളിലേക്കും അത് നടപ്പാകുമെന്നതില് സംശയമൊന്നുമില്ല. ബര്‍ണാഡ് ലൂയിസ്. മുസ്‌ലിം ലോകത്തോട് വിദ്വേഷം വെച്ചുപുലര്‍ത്തിയ ജൂതചരിത്രകാരനാണ് ലൂയിസ്. 1980 ല്‍ തന്നെ ഈ പദ്ധതി മാപ്പ് ലൂയിസ് വരച്ചുതയ്യാറാക്കിയിട്ടുണ്ട്. 1983 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മാപ്പിന് പൂര്‍ണ അംഗീകാരം നല്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചതും മുന്നോട്ടു നയിച്ചതും ഈ പദ്ധതിമാപ്പായിരുന്നുവെന്ന് പറയാം. എന്തു കൊണ്ട് ഈ പദ്ധതിമാപ്പിന് അംഗീകാരം നല്‍കി. അമേരിക്കയുടെ സ്വന്തം താത്പര്യം തന്നെയാണ് ഈ മാപ്പ് നിര്‍മിക്കുന്നതിന് കാരണമാകുന്നത്. ഒന്നാംലോകമഹായുദ്ധത്തെ തുടര്ന്ന് അറബു-മുസ്‌ലിം പ്രദേശങ്ങളിലെ നല്ലൊരു ഭാഗം ഫ്രാന്സിന്‍റെയും ബ്രിട്ടന്‍റെയും കീഴിലെ ഭൂമികളായിരുന്നു. 1918 ല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട ഒരു കരാറിനുസരിച്ച് അവരായിരുന്നു പ്രദേശത്തെ കൈയടക്കിവെച്ചിരുന്നത്. Sykes – Picot  കരാര് ‍എന്ന പേരിലറിയപ്പെടുന്ന പ്രസ്തുത സന്ധി അമേരിക്കയുടെ ഏകധ്രുവലോക സിദ്ധാന്തത്തിന് വലിയ വെല്ലുവിളിയായി. ലോകം മൊത്തം അധിനിവേശം നടത്താനുള്ള ശ്രമത്തിന് പ്രസ്തുത കരാര്‍ വലിയ തടസ്സം തന്നെയാണെന്ന് തിരിച്ചറിഞ്ഞ പെന്‍റഗണ്‍ അറബുപ്രദേശത്തിന് പുതിയൊരു മാപ്പ്പദ്ധതി തയ്യാറാക്കാന്‍ ലൂയിസിനെ ഏല്‍പിക്കുകയായിരുന്നു. അറബുലോകത്തെ നിലവിലുള്ള രാജ്യാതിര്‍ത്തികളെ തകര്‍ത്ത് പുതിയ ചെറിയ രാജ്യങ്ങളായി മാറ്റിവരക്കുക എന്നതായിരുന്നു ലൂയിസിന്‍റെ മുന്നിലുണ്ടായിരുന്ന ദൌത്യം. അത് അയാള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. അറബുരാജ്യത്തെ ഓരോ രാജ്യങ്ങളെയും ലൂയിസ് തന്‍റെ മാപ്പില്‍ അറബുരാജ്യങ്ങളോരോന്നും താഴെ കാണും പ്രകാരം വിവിധ പ്രേദശങ്ങളായി ഭാഗിക്കണമെന്നാണ് ലൂയിസ് ആവശ്യപ്പെടുന്നത്. ഓരോ രാജ്യങ്ങളിലെയും മത-സാമുദായി-വര്‍ഗീയ ഛിദ്രതകളെയെല്ലാം ചൂഷണം ചെയ്ത് അവയെ ചെറുകഷ്ണങ്ങളാക്കി മാറ്റുകയെന്ന പദ്ധതിയാണ് ലൂയിസ് സമര്‍പ്പിച്ചത്. അതുപയോഗപ്പെടുത്തി ഇസ്റായേലിനെ കൂടുതല്‍ വിപുലമാക്കാനും പദ്ധതി ലക്ഷ്യം വെക്കുന്നു. ഈജിപ്ത് ഈജിപ്തിനെ നാലു ഭാഗങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്.  width=ഒന്ന്, കൈറോ തലസ്ഥാനമായുള്ള സീനായി പ്രദേശം. ഇസ്റായേല്‍ സ്വാധീനത്തിലുള്ള ഭാഗമാണിത്. അതവഴി തൌറാത്തില്‍ പറഞ്ഞത് പോലെ നൈല്‍മുതല് ‍യൂഫ്രട്ടീസ് വരെയുള്ള ഭാഗങ്ങളില് ‍ആധിപത്യം സ്ഥാപിക്കാന്‍ ഇസ്റായേലിനാകാണം. അവരുടെ വാഗ്ദത്ത ഭൂമിയാണത്. രണ്ട്,  അലക്സാണ്ട്രിയ കേന്ദ്രമാക്കിയുള്ള ക്രീസ്തീയ പ്രേദശം. മൂന്ന്, അസവാന്‍ ആസ്ഥാനമാക്കിയുള്ള നൂബ പ്രേദശം. വടക്കന് ഈജിപ്ത് മതുല്‍ സുഡാന് ‍വരെ നീണ്ടു കിടക്കുന്ന ഭാഗമാണ് ഇതിന് കീഴില് ‍വരിക. നാല്, ഇസ്‌ലാമിക ഈജിപ്ത്. മേല്‍ പറഞ്ഞ മൂന്ന് ഭാഗങ്ങളും ഒഴിച്ചുള്ള പ്രദേശങ്ങളാണ് ഇതിന് കീഴില് ‍വരിക. ഈ പ്രദേശങ്ങളും ഇസ്റായേലിന്‍റെ സ്വാധീനത്തില് വരുന്നവയാണ്. രാജ്യം വിപുലപ്പെടുത്താന്‍ ഇസ്റായേലിന് ഈ ഭാഗങ്ങള് ‍അത്യാവശ്യമായി വരും. സുഡാന്‍ ഒന്ന്, നൂബ പ്രദേശം. നേരത്തെ ഈജിപ്തല്‍ പറഞ്ഞ നൂബ പ്രേദശത്തിന്‍റെ തുടര്‍ച്ചയായി വരുന്ന ഭാഗങ്ങളാണിത്. രണ്ട്, ഖാര്ത്തൂം തലസ്ഥാനമാക്കിയുള്ള തെക്കന്‍ സുഡാന്‍ പ്രദേശം. ഇത് ഇസ്‌ലാമിക പ്രദേശമായിരിക്കണമെന്നാണ് പദ്ധതി മാപ്പ് പറയുന്നത്. സുഡാനിലെ തെക്കുകിഴക്ക് ഭാഗത്ത് വരുന്ന ഈ പ്രേദേശം മുസ്‌ലിം വിഭാഗങ്ങള് ‍ഏറെയുണ്ടെന്നും മാപ്പ് വിശദീകരിക്കന്നുണ്ട്. മൂന്ന്, രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് വരുന്ന ക്രിസ്ത്യന്‍ പ്രദേശം. രാജ്യത്തെ എണ്ണശേഖരം കാര്യമായി കിടക്കുന്നത് ഈ ഭാഗത്താണ്. നാല്, ദാര്‍ഫൂര്‍ പ്രദേശം. സുഡാനിന്‍റെ പടിഞ്ഞാറ് ഭാഗത്താണിത് വരുന്നത്. വടക്ക് നൂബയും കിഴക്ക് ഇസ്‌ലാമിക സുഡാനും തെക്ക് ക്രിസ്ത്യ്ന് സുഡാനും ഇതിന് അതിരിടുന്നു. എണ്ണ, സ്വര്‍ണം, യുറേനിയം തുടങ്ങിയവയുടെ ഖനിയാണ് ഈ പ്രദേശം. അറേബ്യന്‍ഉപഭൂഖണ്ഡവും ഗള്‍ഫുപ്രേദശവും വിചിത്രമായ രീതിയിലാണ് ഈ പ്രദേശത്തെ കുറിച്ച ലൂയിസ് തിയ്യറി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, യെമന്‍, യു.എ.ഇ എന്നീ രാജ്യങ്ങള് ‍ഔദ്യോഗികമായി നിലനില്‍ക്കുമ്പോള് ‍തന്നെ പ്രേദശത്തെ മാപ്പില്‍ നിന്ന് അവയെ നീക്കെ ചെയ്തിരിക്കുകയാണ് ലൂയിസ്. എന്നിട്ട് ഈ പ്രദേശങ്ങളുള്‍പ്പെടുന്ന മൊത്തം ഭാഗത്തെ മൂന്നാക്കി തിരിച്ചിരിക്കുന്നു. ഒന്ന്, അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ കിഴക്കു കിടക്കുന്ന അഹ്സാ പ്രദേശം. ഇത് ശീഈ പ്രദേശമായാണ് ലൂയിസ് അവതരിപ്പിക്കുന്നത്. ഖത്തര്‍, ഒമാന്‍, ബഹ്റൈന്, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെല്ലാം ഉള്‍പ്പെടുന്ന ഭാഗമാണിത്. രണ്ട്, റിയാദ് കേന്ദ്രമാക്കിയുള്ള നജ്ദ് പ്രദേശം. സുന്നീ പ്രേദശമായാണ് ഇതിനെ ലൂയിസ് അവതരിപ്പിക്കുന്നത്. ഉപഭൂഖണ്ഡത്തിലെ വടക്കുമുതല്‍ തെക്ക് വരെയുള്ള പ്രേദശങ്ങളുള്‍പ്പെടുന്നതാണ് ഇത്. അതായത് ഇറാഖ് മുതല് തുടങ്ങി അറബിക്കടല്‍ വരെ നീണ്ടുകിടക്കുന്ന പ്രദേശം. മൂന്ന്, മക്ക കേന്ദ്രമായുള്ള ഹിജാസ് പ്രദേശം. ഇതും സുന്നീ പ്രദേശമാണ്. ഉപഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറന്‍ തീരത്താണ് പ്രദേശം വരിക. ഇറാഖ് മതവര്ഗങ്ങളെ അടിസ്ഥാനപ്പെടുത്തി ഇറാഖിനെ മൂന്നായി തിരിക്കുന്നു. ഒന്ന്, തെക്കന് ഇറാഖില്‍ ബസ്വറ ആസ്ഥാനമാക്കിയുള്ള ശീഈ പ്രദേശം. രണ്ട്, മധ്യ ഇറാഖില് ബഗ്ദാദ് ആസ്ഥാനമാക്കിയുള്ള സുന്നീ പ്രദേശം. മൂന്ന്, വടക്കന്‍ ഇറാഖില്‍ മൊസോള്‍ കേന്ദ്രമാക്കി കുര്‍ദിസ്ഥാന്‍. കുര്ദുകളുടെ ഭാഗമായാണ് ഇതിനെ ലൂയിസ് അവതരിപ്പിച്ചിരിക്കുന്നത്. സിറിയ ഒന്ന്, ലദാഖിയ കേന്ദ്രമാക്കിയുള്ള ശീഈ പ്രദേശം. രണ്ട്, അലപ്പോ കേന്ദ്രമാക്കിയുള്ള സുന്നീ പ്രദേശം. മൂന്ന്, ഡമസ്കസ് കേന്ദ്രമാക്കിയുള്ള സുന്നി പ്രേദശം. നാല്, ഗോലന്‍- ദറൂസ് മലനിരകളിലൂടെ വ്യാപിച്ചു കിടക്കന്ന പ്രദേശം. ലബനാന്‍-ജോര്‍ദാന്‍ ഭാഗങ്ങളില്‍ വരെ എത്തുമിത്. ലബനാന്‍  width=ലബനാന്‍ എട്ടായി വിഭജിക്കണമെന്നാണ് ലൂയിസ് പറയുന്നത് ഒന്ന്, ട്രിപ്പോളി കേന്ദ്രമാക്കി വടക്കുഭാഗത്തുള്ള സുന്നീ പ്രദേശം. രണ്ട്, ജുവൈന കേന്ദ്രമാക്കിയുള്ള ക്രിസ്ത്യന്‍ പ്രദേശം. മൂന്ന്, ബൈറൂത് നാല്, സിറിയന്‍ സ്വാധീനത്തില് ‍വരുന്ന ബഅലബകിലെ അലവി പ്രദേശം. അഞ്ച്, ഇസ്റായേലിനോട് ചേര്‍ന്നൊരു ക്രിസ്ത്യന്‍ പ്രദേശം. ആറ്, തെക്ക്ഭാഗത്ത് സിഡോന് ആസ്ഥാനമാക്കിയുള്ള പ്രദേശം. ഏഴ്, വടക്ക് ഭാഗത്ത് സിറിയയോടും ഫലസ്തീനോടും ചേര്‍ന്നുകിടക്കുന്ന പ്രദേശം. എട്ട്, തെക്ക് ഭാഗത്ത് ക്രിസ്ത്യാനികളെയും ശീഇകളെയും ഉള്‍ക്കൊള്ളുന്ന പ്രദേശം. ഇറാന്‍, പാകിസ്താന്, അഫ്ഗാനിസ്താന്‍ മൂന്നു രാജ്യങ്ങളെ ചേര്‍ത്ത് പത്ത് പ്രദേശങ്ങളാക്കി തിരിക്കുകയാണ് ലൂയിസ് ചെയ്തത്. ഒന്ന്, ഇറാന്‍-ഇറാഖിനോട് ചേര്‍ന്ന് കുര്ദിസ്താന്‍. രണ്ട്, ഇറാന്‍റെ വടക്ക് അദര്‍ബൈജാന്‍. മൂന്ന്, ഇറാന്‍റെ മധ്യത്തില്‍ വരുന്ന തുര്ക്കിസ്താന്‍. ടെഹ്റാനായിരിക്കും ഇതിന്‍റെ ആസ്ഥാനം. നാല്, അറേബ്യന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് അറബിസ്താന്‍. അഞ്ച്, ഇറാനിസ്താന്‍. ആറ്, അഫ്ഗാനിസതാന്‍റെ തെക്കുഭാഗത്ത് അഫ്ഗാന്‍ ഏഴ്, വടക്കന് അഫ്ഗാനില്‍ കാബൂള് പരിസരത്തായി ബ്ലോനിസ്താന്‍. എട്ട്, ഇസ്‌ലാമാബാദ് ആസ്ഥാനമാക്കി പാകിസ്താന്. ഒമ്പത്, കിഴക്കന്‍ പാകിസ്താനില് ഇന്ത്യയോട് ചേര്‍ന്ന് കാശ്മീര്‍. പത്ത്, ഹുര്‍മുസ് കേന്ദ്രീകരിച്ച് ബൂഖിസ്താന്‍. തുര്‍ക്കി തുര്‍ക്കിയുടെ തെക്കുഭാഗം കുര്‍ദിസ്താനിലേക്ക് ചേര്‍ക്കണമെന്ന് ലൂയിസ് പറയുന്നു. ജോര്ദാന്‍. ഫലസ്തീനിലെ അഭയാര്‍ഥികളുടെ കേന്ദ്രമാക്കി മാറ്റണം. ഫലസ്തീന്‍ മുഴുവന്‍ ഫലസ്തീനികളെയും പുറത്താക്കി ജോര്ദാനടക്കമുള്ള തൊട്ടടുത്ത അറബുരാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി അയക്കുക. യെമന്‍ നിലവിലെ അതിരുകള് ‍ഇല്ലായ്മ ചെയ്ത് അതിനെ ഹിജാസ് പ്രദേശത്തേക്ക് ചേര്‍ക്കുക. ഇസ്റായേല്‍ ഏറെ വിസതൃതിയും വിശാലതയുമുള്ള വലിയ രാജ്യമായാണ് ലൂയിസ് അവതരിപ്പിക്കുന്നത്. തൌറാത്തില്‍ വന്ന പോലെ സിറിയ, ഫലസ്തീന്‍. ജോര്ദാന്‍, ഇറാഖിന്‍റെ യൂഫ്രട്ടീസ് നദിവരെയുള്ള പ്രദേശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വലിയ രാജ്യം. മദീനയടക്കം സുഊദിയുടെ വടക്കന്‍ ഭാഗവും ഇതില് ‍പെടുന്നുണ്ട്. ഈജിപ്തിലെ നൈലും സീനാ പ്രദേശവുമെല്ലാം ഇസ്റായേലില്‍ തന്നെ വരുന്ന പ്രദേശമായാണ് മാപ്പ് അവതരിപ്പിക്കുന്നത്. 2005 ല്‍ ലൂയിസ്  അമേരിക്കന്‍ മീഡിയ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു: ‘അറബികള്‍ വികാരജീവികളാണ്. അവരെ സംസ്കാര സമ്പന്നരാക്കാന്‍ സാധിക്കില്ല. അവരെ അതേപോലെ തന്നെ ജീവിക്കാന്‍ വിട്ടാല് മറ്റു സംസ്കാരങ്ങള്‍ക്കും മനുഷ്യസമുദായങ്ങള്‍ക്കും അവര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും. അത് കൊണ്ട് തന്നെ അവരുടെ സംസ്കാരത്തെയും മതത്തെയും തകര്‍ക്കുക അത്യാവശ്യമാണ്.’ ലൂയിസ് തുടരുന്നത് ഇങ്ങനെയാണ്: ‘ഒന്നുകില് ‍പാശ്ചാത്യലോകം അവരെ കീഴ്പ്പെടുത്തുക. അതിനാകുന്നില്ലെങ്കില്‍ അവര്‍ നമ്മുടെ സംസ്കാരത്തെ തകര്‍ക്കുന്നതിന് നാം സാക്ഷികളാകേണ്ടി വരും.’

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter