'തീവ്രവാദം രാജ്യത്ത് ഒരു വ്യവസായമായി വളര്‍ന്നിരിക്കുന്നു'; അഹ്മദ് കാസ്മിയുമായി അഭിമുഖം
മുഹമ്മദ് അഹ്മദ് കാസ്മിയെ മറുന്നുകാണില്ല. തീവ്രവാദ ബന്ധം ആരോപിച്ച് 2012 ല്‍ ഏഴ് മാസത്തോളം ജയിലില്‍ കിടക്കേണ്ടി വന്ന ഡല്‍ഹിയിലെ മുസ്‌ലിം മാധ്യമപ്രവര്‍ത്തകന്‍. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു ഇല്ലാക്കുറ്റം ചുമത്തിയുള്ള അദ്ദേഹത്തിന്‍റെ അറസ്റ്റ്. ഡല്‍ഹിയില്‍ നടന്ന ഒരു കാര്‍ബോംബ് സ്ഫോടനത്തില്‍ കാസ്മി ഗൂഢാലോചന നടത്തിയുട്ടെന്നായിരുന്നു പോലീസ് ഭാഷ്യം.
സാമൂഹ്യപ്രവര്‍ത്തകര്‍ ആഗോളതലത്തില്‍ തന്നെ അറസ്റ്റു നടപടിയെ എതിര്‍ത്തു രംഗത്തു വന്നതിനാല്‍ കാസ്മിക്ക് ജാമ്യം ലഭിച്ചു. ജാമ്യത്തിലിറങ്ങിയ ഉടനെ കാസ്മി ഒരു ഉറുദുപത്രം തുടങ്ങുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. ഖൌമി സലാമത്ത് എന്ന പുതിയ പത്രം തുടങ്ങിയ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി തെഹല്‍ക ഡോട്ട്കോം നടത്തിയ അഭിമുഖം.
‘ഖൌമി സലാമത്ത്’ എന്ന പുതിയ ഉറുദുപത്രം തുടങ്ങാനുണ്ടായ സാഹചര്യം?
അറസ്റ്റും അതെ തുടര്‍ന്ന് നിയമവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ അനുഭവം തന്നെ. നമ്മുടെ രാജ്യത്തെ പോലീസിന്‍റെ മെന്‍റാലിറ്റി എനിക്ക് മനസ്സിലാക്കാനയി. അറസറ്റു കാലത്ത് ഞാന്‍ കണ്ട നിരവധി മനുഷ്യന്മാര്. അതെല്ലാം കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം വ്യക്തമായി. ഉറുദുവും ഇതര പ്രാദേശിക ഭാഷകളും സംസാരിക്കുന്നവര്‍ രാജ്യത്ത് നടക്കുന്ന യാഥാര്‍ഥ്യങ്ങളെ കുറിച്ച് തീരെ ബോധവാന്മാരല്ലെന്ന് തിരിച്ചറിഞ്ഞു.
ഇന്ത്യയിലെന്ന് മാത്രമല്ല, പുറം രാജ്യങ്ങളിലും നമ്മള് പുറത്ത് കാണുന്ന കാര്യങ്ങളല്ല സത്യം. ഭരണത്തിന്‍റെ ഇടവഴികളില്‍ യഥാര്‍ഥ പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ച നടക്കുന്നില്ല. ഒരര്‍ഥത്തില്‍ പൊതുജനങ്ങള് അതറിയുന്നത് ലോകത്തെ ഒരു ഭരണകൂടവും അംഗീകരിക്കുന്നില്ലെന്ന് പറയാം. അതു കൊണ്ട് ഭരണകൂടം തന്നെ ചര്‍ച്ചയൊഴുടെ ഒഴുക്ക് വഴിമാറ്റി വിടുന്നു.
നിലവില്‍ ചിലാരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം തീവ്രവാദം ഒരു വ്യവസായമാണ്. രാജ്യത്തിന്‍റെ ചിലേടങ്ങളില്‍ ബോംബുകള്‍ കൂട്ടമായി തന്നെ പൊട്ടുന്നു. പലപ്പോഴും ഒരാള്‍ക്കും മുറിവേല്‍ക്കുക പോലും ചെയ്യാത്ത കൂട്ടബോംബുകള്‍. അടുത്ത ദിവസം തന്നെ നിരവധി പേര് അതിന്‍റെ പേരില് അറസ്റ്റുചെയ്യപ്പെടുന്നു. പലപ്പോഴം അത്തരം അക്രമങ്ങള്‍ തീവ്രവാദികള്‍ നടത്തിയതാണെന്ന് ചിന്തിക്കുക തന്നെ അസാധ്യം. ചില ആളുകള്‍ക്ക് ഇന്ന് അതു ഒരു വ്യവാസയത്തിന്‍റെ ഭാഗമാണെന്ന് കൂടെ മനസ്സിലാക്കണമെന്നാണ് ഞാന്‍ പറയുന്നത്.
പുതിയ പത്രത്തിന്‍റെ ഉള്ളടക്കം ഗവണ്‍മെന്‍റ് നിരീക്ഷിച്ചു കൊണ്ടേയിരിക്കില്ലെ. വ്യക്തിപരമായ ഒരു നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കന്ന ഒരാളുടെ കീഴിലുള്ളതാകുമ്പോള്‍ പ്രത്യേകിച്ചും. അതും തീവ്രവാദവുമായി ബന്ധിച്ച്?
നിരീക്ഷക്കട്ടെ. ഭരണകൂടത്തിന് മാത്രമല്ല പൌരനും കൂടെ നീതി ഉറപ്പാക്കാനാണല്ലോ ഇവിടെ ഭരണഘടനയും കോടതിയുമെല്ലാം. അതു കൊണ്ട് അവര്‍ പത്രത്തിന്‍റെ ഉള്ളടക്കം നിരീക്ഷിക്കുന്നുവെങ്കില്‍ തന്നെ അതിലൊട്ടും ഭയമില്ല.
തീവ്രവാദ രാഷ്ട്രീയത്തെ ചെറുക്കുകയാണോ പത്രത്തിന്‍റെ ധര്‍മം?
ഖൌമി സലാമത്ത് കൊണ്ട് കാര്യങ്ങള്‍ക്ക് കുറച്ചു കൂടെ ക്രമം വരുത്തുകയെന്നതാണ് ഉദ്ദേശ്യം. നോക്കൂ, എന്നെ പോലെയുള്ള ഒരാളെ മാനസികമായി തളര്‍ത്തുകയായിരുന്നു അറസ്റ്റു ചെയ്തതിന് പിന്നിലെ ഉദ്ദേശ്യം. ഒരാളെ അറസ്റ്റു ചെയ്തു ആയിരങ്ങളെ തളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ആ പദ്ധതി തീര്‍ത്തം പാളിയെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നുമാത്രമല്ല, പുറത്തു നിന്നും ആയിരണക്കിന് പേരാണ് എന്‍റെ മോചനവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ലണ്ടനിലെ എംബസിക്ക് മുന്നില്‍ മാത്രം 5000 ത്തോളം ആളുകളെങ്കിലും എന്നെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് തടിച്ചു കൂടി.
അറസ്റ്റു കാലത്ത് ജയിലില്‍ നിരവധി പേരെ കണ്ടു. വര്‍ഷങ്ങളായി അറസ്റ്റില് കഴിയുന്ന നിരവധി പേര്‍. കോടതി മുമ്പാകെ ഒരിക്കലെങ്കിലും ഹാജരാക്കപ്പെടുമ്പോള്‍ തങ്ങളുടെ സത്യം തുറന്നുപറയണമെന്ന് ആഗ്രഹിക്കുന്നവര്‍. എന്നാല്‍ അതിന് അവര്‍ക്കൊരു അവസരം ലഭിക്കുന്നില്ലെന്നതാണ് ദുഖകരം. റിപ്പബ്ലിക് ദിനത്തിന്‍റെയോ സ്വതന്ത്ര്യദിനത്തിന്‍റെയോ എല്ലാ തലേന്ന് ഇവരെ പിടികൂടുകയും തീവ്രവാദികളായ ഇവരുടെ അക്രമ പദ്ധതിയെ ഇല്ലാതാക്കിയെന്ന് വിശദീകരിച്ച് അടുത്ത ദിവസം തന്നെ ടി.വി കാമറക്ക് മുന്നില്‍ കൊണ്ടുവരികയും ചെയ്ത് ഭരണകൂടം ജയിലിലടക്കുകയായിരുന്നു.
എന്തിനായിരിക്കും അവര്‍ താങ്കളെ തെരഞ്ഞുപിടിച്ച് അറസ്റ്റു ചെയ്തത്?
ഒരു ഇസ്റായേലി നയതന്ത്ര പ്രതിനിധി കൊല്ലപ്പെട്ട അക്രമത്തിലാണല്ലോ എന്‍റെ അറസ്റ്റു നടക്കുന്നത്. ഇറാനില്‍ 30 ഓളം വര്‍ഷക്കാലം ജോലി ചെയ്ത പരിചയമുണ്ടെനിക്ക്. അവിടെ നിരവധി മാധ്യമങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഡല്‍ഹിയിലേക്ക് ആരെങ്കിലും വരുമ്പോഴെല്ലാം നമ്പറില്‍ വിളിച്ച് എന്നെ ബന്ധപ്പെടുക പതിവാണ്. അറസ്റ്റുചെയ്യപ്പെടുന്ന ദിവസവും ഞാന്‍ കോണ്‍ഗ്രസ് ഓഫീസില്‍ ഒരു പ്രതിഷേധത്തിലായിരുന്നു. എന്‍റെ ഇറാനിയന്‍ ബന്ധങ്ങളുടെ തെളിവ് പിടിച്ചാണ് അതൊരു ഇറാനിയന്‍ അക്രമമാണെന്ന് വരെ ഇസ്റായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്ന് മണിക്കൂറുകള്‍ക്കകം വിശദീകരിച്ചത് പോലും. ഈ ബന്ധങ്ങളെല്ലാം സത്യത്തില്‍ എന്‍റെ ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായ പരിചയങ്ങളാണെന്നത് യഥാര്‍ഥ വസ്തുത.
തീവ്രവാദവും രാജ്യക്കുറ്റവും പ്രത്യേക സമുദായങ്ങളുടെ മേല്‍ ഉപയോഗിക്കാനുള്ള ആയുധങ്ങളായി തീര്‍ന്നിട്ട് കുറെ കാലമായി. ഒരു ഇരയെന്ന നിലയില്‍ അതു സംബന്ധിയായി എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്നാണ് താങ്കള്‍ അഭിപ്രായപ്പെടുന്നത്?
വര്‍ഷങ്ങളായി നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍ നിയമങ്ങളെ ഇങ്ങനെ തെറ്റായി വ്യാഖ്യാനിച്ചും വിശദീകരിച്ചും കൊണ്ടിരിക്കുകയാണ്. എന്‍റെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ച ഇതു സംബന്ധമായി ഏറെ കാര്യങ്ങള്‍ വിശദീകരിച്ചു തന്നിട്ടുണ്ട്.
ഞാന്‍ ആദ്യമായി ഹസാരി കോടതിയില്‍ ഹാജരാക്കപ്പെട്ട ദിവസം. അവിടെ വെച്ച് ഒരു പോലീസ് ഇന്‍സ്പെകടര്‍ എനിക്ക് മടക്കിയൊട്ടിച്ച ഒരു കടലാസ് രേഖ തന്ന് അിതലൊപ്പിടാന്‍ പറഞ്ഞു. അതിലെ അവസാന വരി മാത്രമെ കാണാനായുള്ളൂ. അതില്‍ പറയുന്നത് ഞാന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ്. എനിക്കെതിരില്‍ കേസ് നിലവിലുണ്ടെങ്കില്‍ എന്തിനാണ് പ്രസ്തുത ഘട്ടത്തില്‍ അങ്ങനെ ഒരു കടലാസില്‍ അവര്‍ ഒപ്പിട്ടുവാങ്ങിക്കുന്നത്?
മറ്റൊരിക്കല്‍ പോലീസ് സബ് ഇന്‍സ്പെകടര്‍ വീണ്ടും ഒരു രേഖയുമായി വന്ന് ഒപ്പിടാന്‍ പറഞ്ഞു. അത് വായിച്ചു നോക്കുമ്പോള്‍ അതവര്‍ നിര്‍മിച്ചുണ്ടാക്കിയ എന്‍റെ കുറ്റസമ്മതമായിരുന്നു. അതിലൊപ്പിടാനാണ് പോലീസ് ആവശ്യപ്പെടുന്നത്. അന്വേഷിച്ചപ്പോള്‍ ഈ തരത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്ന എല്ലാവരോടും അന്വേഷണ-പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന രീതി ഇതു തന്നെയാണെന്ന് ബോധ്യം വന്നു.
ഇന്ത്യയിലെ നിലവിലെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച്?
ഇന്ത്യയിലെന്നല്ല, ലോകത്തെല്ലായിടത്തും മാധ്യമങ്ങള് പൊതുജനത്തെ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ചില ദിവസങ്ങളില് നമ്മുടെ ചാനലുകളില്‍ മണിക്കൂറുകളോളം നടക്കുന്ന ചര്‍ച്ചകള്‍ നിസ്സാരമായ എന്തിനെയെങ്കിലും കുറിച്ചായിരിക്കും.
ഇന്ത്യയിലിന്ന് പുതിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ജന്മം കൊണ്ടിട്ടുണ്ട്. തങ്ങളുടെ എഡിറ്റര്‍മാരുടെ ഇംഗിതത്തിനൊപ്പിച്ച് വാര്‍ത്ത വളച്ചും ചെരിച്ചും എഴുതുന്ന പുതിയ തലമുറ. അവരെ Poultry Eggs എന്ന് വിളിക്കാനാണ് എനിക്ക് താത്പര്യം.
എന്നാല്‍ അച്ചടിമാധ്യമങ്ങളില്‍ എനിക്ക് ഇപ്പോഴും കുറച്ച് പ്രതീക്ഷയുണ്ടെന്ന് പറയാതെ വയ്യ.
വിവര്‍ത്തനം: മന്‍ഹര്‍ യു.പി കിളിനക്കോട്
Leave A Comment