ഇടവേളകളില്‍ ഇസ്രയേല്‍ ഇനിയും വരും, യുദ്ധവും സന്ധിയുമായി ; ഐക്യപ്പടുന്ന ഫലസ്ഥീനിനെ അവര്‍ ഭയപ്പെടുക തന്നെ ചെയ്യുന്നു
രാജ്യാന്തര പ്രശസ്തനായ രാഷ്ട്രീയവിമര്‍ശകനും ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ നോം ചോംസ്കിയുമായി അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെമോക്രസി നവ് ചാനല്‍ കഴിഞ്ഞ ആഗസ്ത് ആറിന്  നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍: Noam-Chomskyഎമി ഗുഡ്മാന്‍: കൃത്യം നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നോം ചോംസ്‌കി ഒരു പുസ്തകം രചിച്ചിരുന്നു.Peace in Middle East?: Reflections of Justice and Nationhood1983 ല്‍ രചിച്ച  The Fateful Triangle: The United States, Israel, and the Palestinians, ഇസ്രയേല്‍, ഫലസ്ഥീന്‍ സംഘട്ടനത്തെ കുറിച്ചുള്ള ഏറ്റവും നല്ല ഗ്രന്ഥമായിട്ടാണ് പൊതുവെ വായിക്കപ്പെടുന്നത്. ഇത്തവണ ഗസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കിടയില്‍ താങ്കളുടെ അഭിപ്രായങ്ങളൊന്നും ഇതുവരെ തേടിയിട്ടില്ല ഞങ്ങള്‍. എന്താണ് ഇതിനകം നടന്നുകഴിഞ്ഞതിനെ കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്? നോം ചോംസ്‌കി: ഭീതിജനകമായ അതിക്രമം. ക്രൂരവും ഹിംസാത്മകവും ഭീകരവും. ഇത്തിരി പോലും വിശ്വാസ്യമായ ന്യായം പോലും പറയാന്‍ പറ്റാത്ത അക്രമണം. ഇടക്കിടക്കുള്ള ഇസ്രയേലിന്റെ പതിവ് വ്യായാമങ്ങളില്‍ മറ്റൊന്നായിരുന്നു അത്. കൃത്യമായി അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍, നിലമുഴുത്ത്. അതായത്, കുളത്തിലെ മീനിനെ പിടിക്കുന്ന ഏര്‍പ്പാട്. മൃഗങ്ങളെ പിടിക്കാന്‍ വച്ച കൂട്ടില്‍, വെടിനിര്‍ത്തലെന്നു പറയുന്ന ഇടക്കാലത്തേക്ക് മറഞ്ഞ് നിന്ന ശേഷം, തിരിച്ചുവന്ന് ഇരകുടുങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന പരിപാടി. അതായത്, ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്ന മുറക്ക്, ഹമാസ് അത് കൈകൊള്ളുന്നു. അതോടെ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരന്നു. ഇസ്രയേല്‍ അക്രമണം ശക്തിപ്പെടുത്തുകയും ഹമാസ് തിരിച്ചടിക്കുകയും ചെയ്യുന്നതോടെ വെടിനിര്‍ത്തല്‍ യജ്ഞം തകരുന്നു. അപ്പോഴാണ് നിലമുഴുതാനുള്ള അടുത്ത കാലം വരുന്നത്. ഇത്തവണത്തേത് മുമ്പത്തേതിനെക്കാളേറെ ക്രൂരവും കഠിനവുമായിരുന്നു.   യുവാന്‍ ഗോണ്‍സാലെസ്: ഈ അക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഇസ്രയേല്‍ ഉപയോഗിച്ച ഉപായമെന്താണ്? അത് എത്രമാത്രം പ്രബലമാണൊണ് താങ്കള്‍ കരുതുന്നത്? ചോംസ്‌കി: ഔദ്യോഗിക ഇസ്രയേല്‍ വൃത്തങ്ങള്‍ സമ്മതിക്കുന്നപോലെ, കഴിഞ്ഞ വെടിനിര്‍ത്തല്‍ കരാര്‍ പത്തൊന്‍പത് മാസത്തോളം ഹമാസ് പുലര്‍ത്തി. തൊട്ടുമുമ്പത്തെ “നിലമുഴുതല്‍” പരിപാടി അരങ്ങേറിയത് 2012 നവംബറിലാണ്. ഹമാസ് റോക്കറ്റുകള്‍ വിക്ഷേപിക്കില്ല, ഇസ്രയേല്‍ ഉപരോധം നിര്‍ത്തിവെക്കും, ഇസ്രയേലിന്‍റെ അഭിപ്രായത്തില്‍ മിലിറ്റന്റുകളായ ഗസക്കാര്‍ക്കെതിരെയുളള അക്രമവസാനിപ്പിക്കും എന്നൊക്കെയായിരുന്നു കരാര്‍ ഉടമ്പടികള്‍. ഹമാസ് അത് പരിരക്ഷിച്ചു. ഇസ്രയേല്‍ വഴങ്ങുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിനെ ഭീതിപ്പെടുത്തിയ ഒരു കാര്യമരങ്ങേറി. ഗസക്കും വെസ്റ്റു ബാങ്കിനുമിടയില്‍ ഒരു ഐക്യസര്‍ക്കാര്‍ രൂപംകൊണ്ടു. ഫതഹിനും ഹമാസിനുമിടയില്‍. കുറെകാലമായി നിരാശയോടെ അത് തടയാന്‍ ശ്രമിക്കുകയായിരുന്നു ഇസ്രയേല്‍. അതിനൊരു സാഹചര്യമുണ്ട്. വളരെ പ്രധാനമാണത്. എങ്ങനെയൊക്കെയാണെങ്കിലും ഐക്യസര്‍ക്കാര്‍ രൂപംകൊണ്ടു. അതേ തുടര്‍ന്ന് ഇസ്രയേല്‍ കോപാകുലമായിരുന്നു. അമേരിക്ക അതിനെ അംഗീകരിക്കുകയോ തളളിക്കളയുകയോ ചെയ്യാതിരുന്നതോടെ അവര്‍ കൂടുതല്‍ നിരാശരായി. കുറച്ചതികം പ്രഹരമായി അതവര്‍ക്ക്. വെസ്റ്റ് ബാങ്കില്‍ അവര്‍ ക്രൂദ്ധരാകുകയും ചെയ്തു. ഉപായമായി കണ്ടത് കുടിയേറ്റക്കാരായ മൂന്ന് കൗമാരക്കാരുടെ ക്രൂരമായ കൊലയായിരുന്നു. നേരെ ഹമാസിനെ കുറ്റപ്പെടുത്തി അവര്‍. ഇതുവരെ ഒരു തെളിവുമതിന് അവര്‍ കണ്ടെത്തിയിട്ടുമില്ല. സത്യത്തില്‍, കൃത്യം ചെയ്തത് ഹീബ്രോണിലെ ഖവാസ്മി വംശത്തില്‍ പെട്ടചില തെമ്മാടികളായിരുന്നുവെന്ന് അവരുടെ തന്നെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. ഒടുവില്‍ അത് പ്രകടമായ സത്യമാണെന്ന് ഇപ്പോള്‍ തെളിയുന്നു. കുറച്ചു വര്‍ഷങ്ങളായി ഹമാസിന്റെ ഭാഗത്തെ ശല്യക്കാരായിരുന്നു ആ വിഭാഗം. ഹമാസിന്‍റെ ഉത്തരവുകളൊന്നും അനുസരിക്കുകയും ചെയ്തിരുന്നില്ല അവര്‍. നൂറുകണക്കിന് ആളുകളെ അറസ്റ്റുചെയ്തും ജയില്‍ മോചിതരായിരുന്നവരെ വീണ്ടും അറസ്റ്റുചെയ്തും കാര്യമായി ഹമാസിനെ തന്നെ ലക്ഷ്യംവെച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അക്രമമഴിച്ചുവിട്ടു. നരഹത്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒടുവിലാണ് ഹമാസിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായത്. റോക്കറ്റ് ആക്രമണം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ആ സംഗതി. ഇസ്രയേലിന് വീണ്ടും നിലമുഴുതുവാനുള്ള അവസരമൊരുക്കി അത്.   എമി ഗുഡ്മാന്‍: ഇസ്രയേല്‍ ഇടക്കിടെയായി ഇത് ആവര്‍ത്തിക്കുന്നുവെന്ന് താങ്കള്‍ പറഞ്ഞു. എന്തു കൊണ്ടാണ് ഇടവേളകളിലായി അവരങ്ങനെ ചെയ്യുന്നത്? ചോംസ്‌കി: അവിടെ പ്രത്യേകമായൊരു അവസ്ഥ നിലനിര്‍ത്തിപ്പോകണമായിരുന്നു അവര്‍ക്ക്. അതിനു പിറകിലൊരു കഥയുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി അമേരിക്കന്‍ സഹായത്തോടെ ഗസയെ വെസ്റ്റു ബാങ്കില്‍ നിന്ന് വിഭജിച്ചെടുക്കാന്‍ മെനക്കെടുകയായിരുന്നു ഇസ്രയേല്‍. ഇരുപതു വര്‍ഷം മുമ്പത്തെ ഓസ്‍ലോ കരാറിന്‍രെ പ്രത്യക്ഷമായ ലംഘനമായിരുന്നു ശരിക്കുമത്. വെസ്റ്റ് ബാങ്കും ഗാസയും ഒരേ പ്രാദേശികരൂപങ്ങളാണെന്നും അതു സംരക്ഷിക്കപ്പെടണമെുന്നും ഓസ്‍ലോ കരാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, തെമ്മാടി രാഷ്ട്രങ്ങള്‍ക്ക് ഔപചാരികകരാറുകളൊക്കെ അവര്‍ക്കു തോന്നിയത് ചെയ്യാനുള്ള അവസരമാണ്. അതുകൊണ്ടു തന്നെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ഗസയെയും വെസ്റ്റ് ബാങ്കിനെയും  വിഭജിച്ചുനിര്‍ത്തിയിരിക്കുന്നു. അതിനൊരു നല്ല കാരണവുമുണ്ട്. ഫലസ്ഥീന്‍റെ ഭൂപടം നോക്കൂ. ആത്യന്തികമായ ഏതൊരു ഫലസ്ഥീനുകാരനും പുറംലോകത്തേക്കുള്ള വഴി ഒരേയൊരു ഗാസ മാത്രമാണെങ്കില്‍ അതില്‍ നിന്നും വെസ്റ്റ് ബാങ്കിനെ വിഭജിച്ചാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും? അടിസ്ഥാനപരമായി വെസ്റ്റ്ബാങ്ക് ബന്ദവസ്സിലാക്കപ്പെട്ടിരിക്കുകയാണ്. ഒരുഭാഗത്ത് ഇസ്രയേല്‍. മറുഭാഗത്ത് ജോര്‍ദാന്‍ ഏകാധിപത്യം. അതിനൊക്കെപ്പുറമെ, വളരെ ആസൂത്രിതമായി ഫലസ്ഥീന്‍ ജനതയെ ജോര്‍ദാന്‍ചെരുവില്‍ നിന്ന് പുറത്താക്കാനുളള കുടില ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു ഇസ്രയേല്‍. കിണറുകള്‍ കുഴിച്ചും കുടിലുകള്‍ കെട്ടിയുമൊക്കെ. ആദ്യം അവരതിനെ സൈനിക മേഖലകളെുന്നു വിളിച്ചു. തുടര്‍ന്ന് കുടിയേറ്റമാരംഭിച്ചു. പിന്നെ പതിവ് കഥകളും. അഥായത്, വെസ്റ്റ് ബാങ്കില്‍ ഫലസ്ഥീനികളുടെതായി ഏതെല്ലാം ഭൂപ്രദേശങ്ങള്‍ ബാക്കിയുണ്ടോ, അതില്‍ ഇസ്രയേല്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയിലേക്ക് ചേര്‍ക്കാന്‍ താല്‍പര്യപ്പെടുന്നവയെല്ലാം പിടിച്ചെടുത്ത ശേഷം പൂര്‍ണമായും ഉപരോധിച്ചുകളഞ്ഞു. ഗസ ഫലസ്ഥീനികള്‍ക്ക് പുറംലോകത്തേക്കുള്ള വാതിലാകാനിടയുള്ളതുകൊണ്ടു തന്നെ ഇസ്രയേലിന്റെയും അമേരിക്കയുടെയും നയങ്ങളുടെ പരമപ്രധാന ലക്ഷ്യം അതിനെ മറ്റിടങ്ങളില്‍ നിന്ന് വിഭജിച്ചുനിര്‍ത്തുകയെന്നതായിരുന്നു. എന്നാല്‍ ഐക്യസര്‍ക്കാര്‍ അതിന് ഭീഷണിയുയര്‍ത്തുകയായിരുന്നു. ഇസ്രയേല്‍ വര്‍ഷങ്ങളായി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഭീഷണി. സമാധാനചര്‍ച്ചകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്രയേല്‍ ഇതുവരെ പറഞ്ഞിരുന്ന വാദങ്ങളിലൊന്ന് പരസ്പരം കലഹിക്കുന്ന ഫലസ്ഥീനികളുമായി എങ്ങനെയാണ് കൂടിയാലോചിക്കുക എന്നായിരുന്നു.ശരി...പക്ഷെ, അവര്‍ യോജിച്ചുകൊണ്ടുപോകുകയാണെങ്കിലോ...പറഞ്ഞുവരുന്ന ന്യായം തന്നെ നഷ്ടപ്പെടുകയല്ലേ... ഏറ്റവും പ്രധാനമായ കാര്യം, ഞാന്‍ വിശദീകരിച്ച ഭൂമിശാസ്ത്രപരമായ തന്ത്രങ്ങള്‍ തന്നെയാണ്. ഉഴപ്പന്‍ രൂപത്തിലാണെങ്കിലും സത്യത്തില്‍ അമേരിക്ക അതിനെ അംഗീകരിക്കുകകൂടി ചെയ്തതോടെ ഐക്യസര്‍ക്കാര്‍ ഭീഷണിയായി അവര്‍ക്ക്.. വളരെ പെട്ടന്നു തന്നെ അവര്‍ പ്രതികരിക്കുകയും ചെയ്തു.   Israeli-Settlement-Arabs48ഗോൺസാലെസ്: താങ്കള്‍ പറയുന്നതനുസരിച്ച്, ഇസ്രയേല്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ വിപുലീകരിച്ച കുടിയേറ്റകേന്ദ്രങ്ങളുടെ കാര്യത്തില്‍ പുതിയ വിഷയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു അവര്‍. ഔദ്യോഗികമായി, ഇസ്രയേല്‍ കുടിയേറ്റവ്യാപനത്തെ എതിര്‍ക്കുന്ന അമേരിക്കയിലെ മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ തദ്വിഷയകമായി ഇസ്രയേലിനെ ചര്‍ച്ചക്കു വിളിക്കാന്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്? ചോംസ്കി: ഔദ്യോഗികമായി എതിര്‍ക്കുന്ന എന്ന താങ്കളുടെ പദം വളരെ കൃത്യമാണ്. പക്ഷെ, നമുക്ക് നോക്കാം. ഭരണകൂടങ്ങളുടെ വാക്കുകളും പ്രവര്‍ത്തികളും വ്യത്യസ്തമാണ്. രാഷ്ട്രീയ നേതാക്കളുടെതും അതേ. അതുവളരെ കൃത്യമാണ്. അമേരിക്ക ഈ നയത്തോട് എത്രക്ക് പ്രതിബദ്ധത കാണിക്കുന്നുണ്ടെന്ന് വളരെ വേഗത്തില്‍ നമ്മള്‍ക്ക് മനസ്സിലാക്കാനാകും. ഉദാഹരണത്തിന്, 2011 ഫെബ്രുവരിയില്‍, ഇസ്രയേല്‍ കുടിയേറ്റവ്യാപനം അവസാനിപ്പിക്കണമൊന്നൊരു പ്രമേയം യു.എന്‍ രക്ഷാസമിതി പരിഗണനക്കെടുത്തു. ശ്രദ്ധിക്കേണ്ട കാര്യം, കുടിയേറ്റവ്യാപനമായിരുന്നില്ല യഥാര്‍ഥ പ്രശ്‌നം. കുടിയേറ്റം തന്നെ പ്രശ്‌നമാണ്. കുടിയേറ്റങ്ങളും കെട്ടിടനിര്‍മാണങ്ങളും തന്നെ അന്താരാഷ്ട്ര നിയമത്തിന്റെ മൊത്തം ലംഘനമാണ്. സുരക്ഷാസമിതിയും അന്താരാഷ്ട്ര നീതിന്യായവും തീരുമാനിച്ചതായിരുന്നു അത്. ഇസ്രയേലല്ലാത്ത ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളും അത് പ്രായോഗികമായി അംഗീകരിക്കുന്നു. എന്നാല്‍ ഈ പ്രമേയം കുടിയേറ്റവ്യാപനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗികമായ അമേരിക്കന്‍ നയം. എന്തു സംഭവിച്ചു? ഒബാമ പ്രമേയം വീറ്റോ ചെയ്തു. അതില്‍ നിന്ന് ചിലകാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം. അതിലേറെ, കുടിയേറ്റ വ്യാപനത്തെ കുറിച്ചുള്ള ഇസ്രയേലിന്റെ പ്രസ്താവന നയതന്ത്രഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം കണ്ണുചിമ്മലായിരുന്നു. ഞങ്ങള്‍ സത്യത്തിലത് ഉദ്ധേശിച്ചിരുന്നില്ല എാന്നൊരു ചെറിയ സൂചന. ഒബാമ, അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ രണ്ടുഭാഗങ്ങളില്‍ നിന്നുമായി ഇപ്പോഴുണ്ടായ അതിക്രമങ്ങളെ അപലപിച്ചതിനു ശേഷം ഇസ്രയേലിന് കൂടുതല്‍ സൈനികസഹായം നല്‍കുകയുണ്ടായി. അത് ഇസ്രയേലിന് മനസ്സിലാകും. ദീര്‍ഘകാലമത് യാഥാര്‍ഥ്യമായി തുടരുകയും ചെയ്യും. സത്യത്തില്‍, അധികാരമേറിയ സമയത്ത് ഒബാമ കുടിയേറ്റവ്യാപനത്തിനെതിരെ ഒരു സാധാരണ പ്രസ്താവന നടത്തിയിരുന്നു. കുടിയേറ്റവ്യാപനം നിര്‍ത്തലാക്കാന്‍ കടുത്ത ഉപരോധവുമായി ജോര്‍ജ് ബുഷ് ഒന്നാമന്‍ ചെയ്ത മുറക്ക് എന്തെങ്കിലും ഒബാമ ചെയ്യുമോ എന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ വക്താക്കളോട് ചോദ്യമുയിക്കപ്പെട്ടിരുന്നു. ഇല്ല, ഇത് വെറുമൊരു പ്രതീകാത്മകാണെന്നായിരുന്നു അവരുടെ മറുപടി. ഇസ്രയേല്‍ ഭരണകൂടത്തോട് എന്താണ് സംഭവിക്കുക എന്ന് പറയുകയായിരുന്നു അത്. ഓരോന്നോരോന്നായി നോക്കിയാല്‍ കാണാം. സൈനികസഹായം തുടരുന്നു. സാമ്പത്തിക സഹായം തുടരുന്നു. നയതന്ത്ര പരിരക്ഷ തുടരുന്നു. ആശയപരമായ സംരക്ഷണവും തുടരുന്നു. അതായത്, പ്രശ്‌നങ്ങളൊക്കെ ഇസ്രയേല്‍ താല്‍പര്യപ്പെടുന്ന വഴിക്ക് കൊണ്ടെത്തിക്കുന്നു. എല്ലാ കൂട്ടുകൊടുപ്പുകളും തുടരുകയും, അയ്യോ, ഞങ്ങളത് ഇഷ്ടപ്പെടുന്നില്ല, ലോക സമാധാനത്തിനത് സഹായകല്ലൊന്നൊക്കെ വിളിച്ചുകൂവുകയും ചെയ്യുന്നു. ഏതൊരു സര്‍ക്കാറിനും മനസ്സിലാക്കാന്‍ സാധിക്കുമത്.   എമി ഗൂഡ്മാന്‍: ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിദേശമാധ്യമ പ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവനിയിലേക്ക് തിരിയുന്നു. നെതന്യാഹു പറഞ്ഞു: ജൂലൈ പതിനഞ്ചിലെ ഈജിപ്ത്യന്‍ വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചു. ഹമാസ് തള്ളിക്കളയുകയും ചെയ്തു. ആ സമയത്ത് മരണസംഖ്യ 185 മാത്രമായിരുന്നു. അവസാനമായി തിങ്കളാഴ്ച രാത്രി മാത്രമാണ് അതേ പദ്ധതി ഹമാസ് അംഗീകരിക്കുന്നത്. അതായത്, ഹമാസ് ഇപ്പോള്‍ അംഗീകരിച്ച കരാര്‍ അന്നു തന്നെ സ്വീകരിച്ചിരുന്നുവെങ്കില്‍ തൊണ്ണൂറു ശതമാനം നാശനഷ്ടങ്ങളും ഒഴിവാക്കാമായിരുന്നു. ഈ മനുഷ്യദുരന്തത്തിന് ഉത്തരവാദി ഹമാസ് തന്നെയാണ്. എന്താണ് താങ്കള്‍ക്കിതിനോട് പ്രതികരിക്കാനുള്ളത്? ചോംസ്‌കി: ഒരേസമയം സങ്കുചിതവും വിശാലവുമായ പ്രതികരണം. സങ്കുചിതമെന്നുപറഞ്ഞാല്‍, നെതന്യാഹുവിനറിയാം, ഈ വെടിനിര്‍ത്തല്‍ കരാര്‍ ഈജിപ്തിലെ സൈനിക ഏകാധിപത്യത്തിനും ഇസ്രയേലിനുമിടയില്‍ തയ്യാറായതാണ്. രണ്ടു വിഭാഗങ്ങളും ഹമാസിന്റെ ശക്തമായ വിരോധികളുമാണ്. ഹമാസുമായി അതിനെ കുറിച്ച് സംസാരിക്കുക കൂടി ചെയ്തിരുന്നില്ല. സോഷ്യല്‍ മീഡിയകളിലൂടെയാണ് അവര്‍ അതെ കുറിച്ച് പഠിക്കുന്നത്. സ്വാഭാവികമായും അവര്‍ ദേഷ്യപ്പെട്ടു. അതേ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളത് അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. അതാണ് സങ്കുചിതമായ പ്രതികരണം. വിശാലമായ പ്രതികരമെന്നു പറഞ്ഞത്. 2012 നവംബറിലെ വെടിനിര്‍ത്തല്‍ തത്ത്വങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ നൂറുശതമാനം നാശനഷ്ടങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കാമായിരുന്നു. പകരമവര്‍ നിരന്തരം കരാര്‍ ലംഘിക്കുകയും ഞാന്‍ പറഞ്ഞ പോലെ അക്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഐക്യസര്‍ക്കാറിനെ തടയുകയും വെസ്റ്റ് ബാങ്കില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കുകയും, ഡവ് വെയ്‌സ്ഗ്ലാസിന്റെ പ്രശസ്തമായ വാക്കുപോലെ, ഗസയെ പഥ്യത്തില്‍ നിര്‍ത്താനുമൊക്കെയായിരുന്നു അതിന്റെ താല്‍പര്യങ്ങള്‍. 2005ലെ പ്രഖ്യാപിതമായ പിന്മാറ്റചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത അതേ ഡവ് വെയ്‌സ്ഗ്ലാസ് പറയുന്നു: ആ പിന്മാറ്റം കൊണ്ട് കണ്ടിരുന്നത് എല്ലാവിധ രാഷ്ട്രീയപരിഹാര ചര്‍ച്ചകളും അവസാനിപ്പിക്കുകയും ഫലസ്ഥീന്‍ രാഷ്ട്രരൂപീകരണത്തിന്റെ മുഴുവന്‍ സാധ്യതകളും തടയിടുകയുമായിരുന്നു. അതോടൊപ്പം, മരിക്കാതിരിക്കാന്‍ ആവശ്യമായ കലോറിമാത്രം നല്‍കി ഗസാനിവാസികളെ പഥ്യത്തില്‍ നിര്‍ത്തുകയും ചെയ്യുക. ഇസ്രായേലിന്റെ മങ്ങിക്കൊണ്ടിരിക്കുന്ന പ്രശസ്തിക്ക് അതത്ര നന്നായിരുന്നില്ല. അതുതന്നെ ഇസ്രയേല്‍, അതിന്റെ അഹങ്കാരമായി കൊണ്ടുനടക്കുന്ന സാങ്കേതിക സംവിധാനമുപയോഗിച്ച്, ഗസക്കാരെ തങ്ങളുടെ പഥ്യത്തിലും കയറ്റുമതി, ഇറക്കുമതികളില്‍ നിന്ന് തടഞ്ഞ് ഗസയെ ഉപരോധത്തിലും നിര്‍ത്താന്‍ ആവശ്യമായ കലോറികള്‍ കൃത്യമായി കണക്കുകൂട്ടി. മുക്കുവന്മാര്‍ക്ക് മത്സ്യബന്ധനത്തിനു പോകാന്‍ പറ്റില്ല. നാവികകപ്പലുകള്‍ അവരെ പിന്നോട്ടോടിപ്പിച്ചു. വലിയൊരു ശതമാനം ഒരുപക്ഷെ മൂന്നും അതിലേറെയും ശതമാനം കൃഷിയോഗ്യമായ ഗസാഭൂമിയിലേക്ക് ഫലസ്ഥീനികള്‍ക്ക് പ്രവേശനം പോലും നിരോധിച്ചിരിക്കുന്നു. അതിനെ അതിരെുന്നും വിളിച്ചു. അതാണ് തത്ത്വം. അതാണ് പഥ്യം. അവരെ അങ്ങനെ നിലനിര്‍ത്തണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ നിന്ന് വിഭജിച്ച്‌നിര്‍ത്തുക. അവിടെ നിന്ന് അവര്‍ക്ക് ആവശ്യമുള്ളതെല്ലാം അപഹരിച്ചെടുക്കുകയും.അമേരിക്ക അവരെ പിന്താങ്ങുകയും രാഷ്ട്രീയ പരിഹാരത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തടയുകയും ചെയ്യുന്ന കാലത്തോളം ഒരു പക്ഷെ, വെസ്റ്റ് ബാങ്ക് തങ്ങളുടെ രാജ്യാതിര്‍ത്തിയിലേക്ക് ഒടുവില്‍ കൂട്ടിച്ചേര്‍ക്കുക പോലും ചെയ്‌തേക്കാം.   israeli baombardment in Gazaഗോണ്സലെസ്: ഇപ്പോള്‍ ഒരു മാസം മൊത്തം കഴിഞ്ഞു. ഗസാകൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടും പ്രചരിച്ചുകഴിഞ്ഞിരിക്കുന്നു. അമേരിക്കയും മുസ്‍ലിം ലോകവും തമ്മില്‍ ആദ്യമേ നിലനില്‍ക്കുന്ന വളരെ മോശമായ ബന്ധത്തില്‍ എന്തു സ്വാധീനമാണ് താങ്കളുടെ കണക്കുകൂട്ടലില്‍ അതുണ്ടാക്കിയിട്ടുണ്ടാകുക? ഞാന്‍ മനസ്സിലാക്കുന്നത് ലോകത്തുടനീളമുള്ള എല്ലാ മുസ്‍ലിം യുവത്വവും അറബികളും മുമ്പത്തെ ഇസ്രയേല്‍-ഫലസ്ഥീന്‍ സംഘട്ടനത്തിന്റെ അതിക്രമങ്ങളിലേക്ക് മുഴുവന്‍ ചിത്രങ്ങളും കണ്ടിട്ടുണ്ടാകില്ല എന്നാണ്. ചോംസ്‌കി: അതെ. ആദ്യമായി മുസ്‍ലിംകളും അറബ് ജനതയും അവരുടെ ഭരണകൂടങ്ങളും തമ്മില്‍ വേര്‍ത്തിരിച്ചു കാണണം. ഭയങ്കര വ്യത്യാസമുണ്ട് അവക്കിടയില്‍. ഭരണകൂടങ്ങള്‍ അധികവും ഏകാധിപത്യങ്ങളാണ്. പിന്നെ പത്രങ്ങളിലൊക്കെ അറബികള്‍ തങ്ങളെ പിന്തുണക്കുന്നു എന്നൊക്കെ കാണുമ്പോള്‍ മനസ്സിലാക്കേണ്ടത് അവിടത്തെ ഏകാധിപതികള്‍ പിന്തുണക്കുന്നുവെന്നാണ്. ജനങ്ങളല്ല. ഏകാധിപത്യ ഭരണകൂടങ്ങള്‍ അമേരിക്കയും ഇസ്രയേലും ചെയ്യുന്നതൊക്കെ പതുക്കെ പിന്തുണക്കാറാണ് പതിവ്. ഈജിപ്തിലെ വളരെ ക്രൂരമായ സൈനിക ഏകാധിപത്യവും സൗദി അറേബ്യന്‍ ഏകാധിപത്യവും അതില്‍ വരും. സൗദി ഈ മേഖലയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത മിത്രമാണ്. ലോകത്തെ ഏറ്റവും റാഡിക്കലായ മതമൗലികവാദി ഇസ്‍ലാമിക രാഷ്ട്രവും. അതിനു പുറമെ തീവ്രവും മതമൗലികവാദപരവുമായ അതിന്റെ സലഫി-വഹാബി ചിന്താധാര ലോകത്തുടനീളം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി അമേരിക്കയുടെ ഏറ്റവും വലിയ സഖ്യരാഷ്ട്രമാണത്. മുമ്പ് ബ്രിട്ടനുണ്ടായിരുന്ന പോലെ. മതേതര ദേശീയതയുടെയും ജനാധിപത്യത്തിന്റെയും അപകടത്തെക്കാളും അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് റാഡിക്കല്‍ ഇസ്‍ലാമിനെയാണ്. അവര്‍ ഹമാസിനെ വെറുക്കുന്നു. ഫലസ്ഥീനുകാരുടെ വിഷയത്തില്‍ അവര്‍ക്ക് താല്‍പര്യം തന്നെയില്ല. വീണ്ടും ഞാന്‍ പറയുന്നു. വാക്കും പ്രവൃത്തിയും രണ്ടാണ്. അതുകൊണ്ടുതന്നെ ഏകാധിപതികളെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അലട്ടുന്നേയില്ല. അതിനെ അഭിനന്ദിച്ചുകൂടായ്കയുമില്ല അവര്‍. പക്ഷെ, ജനങ്ങള്‍ കുറച്ചധികം വ്യത്യസ്തമാണ്. അതെന്നും അങ്ങനെത്തന്നെയായിരിക്കും. ഉദാഹരണത്തിന്, ഈജിപ്തിലെ മുബാറക്കിന്റെ ഏകാധിപത്യത്തെ പിഴുതെറിഞ്ഞ, തഹരീര്‍ സ്‌ക്വയര്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിന്റെ തലോന്നാള്‍ പ്രമുഖമായ പോള്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ അന്താരാഷ്ട്ര പോള്‍ നടിരുന്നു. ഞാന്‍ മനസ്സിലാക്കുന്നത് എണ്‍പതുശതമാനം ഈജിപ്തുകാരും തങ്ങളുടെ ഭീഷണിയായിക്കാണുന്നത് അമേരിക്കയെയും ഇസ്രയേലിനെയുമാണെന്ന് അത് വളരെ വ്യക്തമാക്കി. അമേരിക്കയോടും അതിന്റെ നയങ്ങളോടുമുള്ള അവരുടെ വെറുപ്പ് തീവ്രമായിരുന്നു. ഇറാനെ ഇഷ്ടപ്പെടുന്നില്ലെങ്കിലും അവര്‍ക്ക് ആണവശക്തിയുണ്ടായാലേ പശ്ചിമേഷ്യന്‍ മേഖല സുരക്ഷിതമാകൂ എന്ന് അവരില്‍ ഭൂരിഭാഗവും കരുതുന്നു. വര്‍ഷങ്ങളായുള്ള പോളിങുകളുടെ മൊത്തം കഥയെടുത്തു പരിശാധിച്ചാലും ഇതുതന്നെയായിരിക്കും അവയുടെയൊക്കെ സ്വഭാവം. പക്ഷെ, അത് ജനങ്ങളാണ്. എവിടെയുമുള്ള മുസ്‍‌ലിം ജനത തീര്‍ച്ചയായും അത് ഇഷ്ടപ്പെടുന്നുമില്ല. അത് മുസ്‍ലിംകള്‍ മാത്രമല്ല. ഉദാഹരണത്തിന്, അടുത്തിടെ ലണ്ടനില്‍ നടന്ന ലക്ഷങ്ങള്‍ പങ്കെടുത്ത ഇസ്രയേല്‍ വിരുദ്ധ ഉഗ്രന്‍ പ്രതിഷേധമെടുക്കുക. അത് ലോകത്ത് മറ്റ് പലയിടത്തും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. കുറച്ചുദശകങ്ങള്‍ക്കപ്പുറത്ത് ഇസ്രയേല്‍ ലോകത്ത് ഏറ്റവും കൂടതല്‍ ആദരിക്കപ്പെട്ടിരുന്ന രാഷ്ട്രമാണെന്ന് ഓര്‍ക്കണം. ഇപ്പോള്‍ ലോകത്തേറ്റവും പേടിക്കപ്പെടുന്നതും നിന്ദ്യവുമായ രാഷ്ട്രമാണത്. ഇസ്രയേല്‍ പ്രൊപഗണ്ടിസ്റ്റുകള്‍ അതിനെ സെമിറ്റിക്ക് വിരുദ്ധതയെന്നു പറയാനാണ് താല്‍പര്യപ്പെടുന്നത്. പക്ഷെ, എത്രയെങ്കിലും സെമിറ്റിക്ക് വിരുദ്ധത അവിടെയുണ്ടെങ്കില്‍ അത് ഇസ്രയേല്‍ നടപടികള്‍ കാരണം മാത്രമാണ്. പ്രതികരണം നയങ്ങളോടാണ്. ഇസ്രയേല്‍ ഇതേ നയങ്ങളുമായി മുന്നോട്ടു പോകുന്ന കാലത്തോളം സംഭവിക്കാന്‍ പോകുന്നതും ഇതു തന്നെയാണ്. യഥാര്‍ഥത്തില്‍ 1970കള്‍ മുതല്‍ തന്നെ ഇത് ചെറിയതോതില്‍ വ്യക്തമായിരുന്നു. അന്നു മുതല്‍ തന്നെ ഞാന്‍ അതിനെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, അതിന്റെ പേരില് എനിക്കൊരു ക്രെഡിറ്റും കിട്ടിയിട്ടില്ലെന്നത് വളരെ വ്യക്തമായ കാര്യമാണ്. 1971 ല്‍ ഇസ്രയേല്‍ ഭാഗ്യംകെട്ടൊരു തീരുമാനമെടുത്തു. ഞാന്‍ മനസ്സിലാക്കുന്നത് ഇസ്രയേലിന്റെ തന്നെ ചരിത്രത്തില്‍ ഏറ്റവും ഭാഗ്യംകെട്ടത്. ഈജിപ്തിലെ സീനാ പ്രദേശത്തു നിന്ന് പിന്‍വാങ്ങുന്നതിനു പകരമായി പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഇസ്രയേലിനൊരു സമ്പൂര്‍ണസമാധാന കരാര്‍ വാഗ്ദാനം ചെയ്തു. മോഡറേറ്റെന്നു വിശേഷിപ്പിക്കപ്പെട്ടലേബര്‍ ഗവമെന്റായിരുന്നു അപ്പോള്‍ അധികാരത്തില്‍. അവര്‍ കരാര്‍ പരിഗണനക്കെടുത്ത് തള്ളിക്കളഞ്ഞു. സീനാ പ്രദേശത്ത് വിപുലമായ വികസനപ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. മെഡിറ്ററേനിയന്‍ തീരത്ത് ഭീമന്‍ നഗരം പണിതു. ഡസന്‍ കണക്കിന് കുടിയേറ്റകേന്ദ്രങ്ങള്‍ പണിതു. ലക്ഷക്കണക്കിന് ബദുക്കളെ ആട്ടിയോടിച്ചും അവരുടെ കുടിലുകള്‍ തകര്‍ത്തും  ഭീമന്‍ കെട്ടിടങ്ങള് പണിതു. അത് അവര്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതികളായിരുന്നു. അതോടൊപ്പം സുരക്ഷക്കുമേല്‍ കൂടി കടന്നുകയറാന്‍ ഇസ്രയേല്‍ തീരുമാനമെടുത്തു. ഈജിപ്തുമായൊരു കരാര്‍ ഉണ്ടാക്കുക എന്നു വെച്ചാല്‍ സുരക്ഷ ഭദ്രമാക്കുകയാണ് അത് അര്‍ഥമാക്കുന്നത്. അതാണ് അറബ് ലോകത്തെ പ്രമുഖമായ ഒരേയൊരു സൈനികശക്തി. അതുകൊണ്ട് അങ്ങനെത്തെയായിരിക്കും അവരുടെ നയങ്ങളും. നിങ്ങള്‍ സുരക്ഷക്കുമേലുള്ള നിയന്ത്രണ, കടന്നുകയറ്റ നയങ്ങളാണ് തുടരുന്നതെങ്കില്‍, അവിടെ വേറെ ചിലതും സംഭവിക്കും. രാജ്യത്തിനകത്ത് ധാര്‍മികമായ അധപതനമുണ്ടാകും. രാജ്യത്തിനു പുറത്തുള്ള ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വര്‍ദ്ധിക്കും. നിങ്ങളൊരു പക്ഷെ, ഏകാധിപതികളുടെയും അമേരിക്കന്‍ ഭരണകൂടത്തിന്റെയും പിന്തുണ നേടിയേക്കാം. എന്നാല്‍ ജനപിന്തുണയായിരിക്കും നിങ്ങള്‍ക്ക് നഷ്ടപ്പെടുക. അതിന് പ്രത്യാഘാതവുമുണ്ടാകും. നിങ്ങള്‍ക്ക് പരാജയം മുന്‍കൂട്ടക്കാണാം. എഴുപതുകളില്‍ ഞാനും മറ്റു പലരുമത് പ്രവചിച്ചതുമാണ്. അത് എടുത്തുദ്ധരിച്ചാല്‍, ഇസ്രയേലിന്റെ പിന്തുണക്കാരാണെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അവരുടെ ധാര്‍മിക അപചയത്തിനെയാണ് പിന്തുണക്കുന്നത്. അന്താരാഷ്ട്ര ബഹിഷ്‌കരണവും സമ്പൂര്‍ണ പരാജയം തന്നെ നേരിടേണ്ടിവരും അവര്‍ക്ക്.”അതാണ് സംഭവിക്കാനിരിക്കുന്നത്. ചരിത്രത്തില്‍ ഒരേയൊരു ഉദാഹരണം മാത്രമല്ല അത്. ദക്ഷിണാഫ്രിക്കയോട് ഒരുപാട് സദൃശ്യങ്ങളുണ്ട് അതിന്. അധികം ചര്‍ച്ചചെയ്യപ്പടാത്തൊരു സാമ്യത സത്യമായിട്ടും അവക്കിടയിലുണ്ട്. കടുത്ത വര്‍ണവിവേചന ഭരണംനടത്തിയിരുന്ന ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം  1958ല്‍ തങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയാണെന്നു തിരിച്ചറിഞ്ഞു. രഹസ്യരേഖകളില്‍ നിന്ന് നീക്കം ചെയ്ത ഏതാനും വിവരങ്ങളില്‍ നിന്ന് കണ്ടെത്തിയതാണ്. 1958ല്‍ ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി അമേരിക്കന്‍ അംബാസിഡറെ വിളിച്ചു. അദ്ദേഹം പ്രധാനമായും ഇങ്ങനെ പറഞ്ഞു: ഞങ്ങളൊരു സമൂഹഭൃഷ്ട് നേരിടാനിരിക്കുകയാണ്. എല്ലാം നഷ്ടപ്പെടുകയാണ് ഞങ്ങള്‍ക്ക്. എല്ലാവരും യു.എന്നില്‍ ഞങ്ങള്‍ക്കെതിരെ വോട്ടുചെയ്യുന്നു. ഒറ്റപ്പെടാന്‍ പോകുകയാണ്. പക്ഷെ, അതൊരു പ്രശ്‌നമേയല്ല. കാരണം ലോകത്ത് പരിഗണിക്കപ്പെടുന്ന ഒരേയൊരു ശബ്ദം നിങ്ങളുടേത് മാത്രമാണ്. നിങ്ങള്‍ ഞങ്ങളെ പിന്തുണക്കുന്നേടത്തോളം ലോകം എന്തു ചിന്തിച്ചാലും ഞങ്ങള്‍ വിഷയമാക്കില്ല.”അതൊരു തെറ്റായ പ്രവചനമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കകം എന്താണ് സംഭവിച്ചതെന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ വളര്‍ന്നു വലുതായി. യു.എന്‍ സൈനിക കപ്പലുകളെ തടഞ്ഞുവെച്ചു. ഉപരോധം തുടങ്ങി. അമേരിക്കന്‍ കോണ്‍ഗ്രസ് ഉപരോധം പാസാക്കുന്നേടത്തേക്കു വരെ കാര്യങ്ങളെത്തി (അത് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വീറ്റോ ചെയ്യുകയായിരുന്നു). വര്‍ണവിവേചന ഭരണകൂടത്തിന്റെ അവസാനത്തെ സഹായിയായിരുന്നു അദ്ദേഹം. റീഗന്റെ വീറ്റോക്കു പുറത്ത് കോണ്‍ഗ്രസ് വീണ്ടും ഉപരോധം പുനസ്ഥാപിച്ചു. പക്ഷെ, അയാള്‍ അതും ലംഘിച്ചു. 1988ന്റെ അവസാനത്തില്‍ അവസാനത്തെ പോരാട്ടമെന്നോണം, മണ്ടേലയുടെ ആഫ്രിക്കന്‍ നാഷനല്‍ കോണ്ഗ്രസിനെ ലോകത്തേറ്റവും വലിയ ഭീകരവാദഗ്രൂപ്പായി റീഗന്‍ പ്രഖ്യാപിച്ചു. അങ്ങനെ അമേരിക്ക ആഫ്രിക്കക്കുള്ള പിന്തുണ തുടര്‍ന്നു. അതേസമയം അങ്കോളയിലെ ഭീകരവാദ സംഘമായ UNITA യെ അമേരിക്ക പിന്തുണച്ചിരുന്നു. ഒടുവില്‍, അമേരിക്കയും ബാക്കിയുള്ള രാഷ്ട്രങ്ങളോടൊപ്പം ചേര്‍ന്നു. വളരെ വേഗത്തില്‍ വര്‍ണവിവേചന ഭരണകൂടം തകരുകയും ചെയ്തു. ഇപ്പൊ എല്ലാ അര്‍ഥത്തിലും ഇസ്രായേലിന്റെ വിഷയത്തോട് സാമ്യമല്ല അത്. വേറെയും ചില കാരണങ്ങളുണ്ടായിരുന്നു അപാര്‍ഥീഡ് സര്‍ക്കാറിന്റെ പരാജയത്തിന്. വളരെ പ്രധാനമായ രണ്ടു കാരണങ്ങള്‍. ഒന്നാമത്തേത്, ആഫ്രിക്കക്കും ലോക സംരംഭങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ പരിഹാരം. സാമൂഹിക, സാമ്പത്തിക വ്യവസ്ഥ പുലര്‍ത്തുക. ആലങ്കാരികമായി പറഞ്ഞാല്‍, കറുത്തവരെ ലിമിനസ് വാഹനത്തില്‍ യാത്രപോകാനനുവദിക്കുക. ആ പരിഹാരം പൂര്‍ണമായല്ലെങ്കിലും നടപ്പാക്കിക്കൊണ്ടിരുന്നു. ഇസ്രയേല്‍-ഫലസ്ഥീന്‍ വിഷയത്തില്‍അതുമായി താരതമ്യപ്പെടുത്താവുന്നൊരു ഒത്തുതീര്‍പ്പു തന്നെയില്ല. എന്നാല്‍ ഇവിടെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്തൊരു പ്രധാന ഘടകം ക്യൂബയാണ്. ക്യൂബ ദക്ഷിണാഫ്രിക്കയിലേക്ക് സൈന്യത്തെ അയച്ചു. പതിനായിരക്കണക്കിന് സാങ്കേതികതൊഴിലാളികളെ അയച്ചു. ഡോക്ടര്‍മാരെയും അധ്യാപകന്മാരെയുമൊക്കെ അയച്ചു. അങ്കോളയില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ആക്രമണകാരികളെ അവര്‍ തുരത്തിയോടിച്ചു. നിയമവിരുദ്ധമായി അധീനപ്പെടുത്തി വെച്ചിരുന്ന നമീബിയയെ കൈവിടാന്‍ അവരെ നിര്‍ബന്ധിതരാക്കി. അതിനൊക്കെപ്പുറമെ, ജയിലില്‍ നിന്ന് പുറത്തുവന്നയുടന്‍ നെല്‍സന്‍ മണ്ടേല പറഞ്ഞപോലെ, ആകസ്മികമെന്നോണം കറുത്തനിറക്കാര്‍ തന്നെയായ ക്യൂബന്‍ പട്ടാളക്കാര്‍ വെളളക്കാരന്റെ അജയ്യത എന്ന മിത്ത് പിച്ചിച്ചീന്തിക്കളഞ്ഞു. അത് കറുത്ത ആഫ്രിക്കയിലും വെളുത്ത സൗത്ത് ആഫ്രിക്കയിലും വളരെ വലിയ സ്വാധീനമുണ്ടാക്കി. രാജ്യത്തിനകത്ത് ഓപറേഷന്‍ തുടരുകയും പുറത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാന്‍ തങ്ങളെ അനുവദിക്കുന്ന തരത്തിലുള്ള പ്രാദേശികമായ പിന്തുണവ്യവസ്ഥ നിലനിര്‍ത്താമെന്ന പ്രതീക്ഷകള്‍ നീണ്ടുനില്‍ക്കാന്‍ പോകുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിനും ജനതക്കും മുറിയിപ്പ് നല്‍കി അത്. കറുത്ത ആഫ്രിക്കയുടെ മോചനത്തിലെ പ്രധാനഘടകം അതായിരുന്നു.   .ഗുഡ്മാന്‍: വാഷിങ്ടണ്‍ ടി.സിയില്‍ കഴിഞ്ഞ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ നടത്തിയ പ്രസംഗം ശ്രദ്ധിക്കാം: ദീര്‍ഘകാലമായി...ലോകത്തു നിന്ന് എന്നേക്കുമായി ഒറ്റപ്പെട്ട് ഗസക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അംഗീകരിക്കേണ്ടതുണ്ട്. അവസരങ്ങളും ജോലിയും സാമ്പത്തിക പുരോഗതിയൊന്നുമില്ലാതെ അവിടെ താമസിക്കുന്ന ജനങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും വളരെ നിബിഢവും യൗവനം നിറഞ്ഞതുമാണ് ആ ജനത. ഗസാ ജനതക്ക് അവസരമൊരുക്കാനിരിക്കുകയാണ് ഞങ്ങള്‍. ഹമാസിനോട് എനിക്ക് സഹതാപമില്ല. ഗസക്കകത്ത് പൊരുതിക്കൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളോടാണ് എനിക്ക് സഹതാപമുള്ളത്. താങ്കളെന്തു പറയുന്നു? ചോംസ്‌കി: രാഷ്ട്രങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും കാര്യത്തില്‍ എല്ലായ്‌പ്പോഴും വാക്കും പ്രവൃത്തിയും രണ്ടായിത്തന്നെ കാണണം. ഏതൊരു രാഷ്ട്രീയക്കാരനും മധുരമനോജ്ഞ പ്രസംഗങ്ങള്‍ നടത്താന്‍ കഴിയും. ഹിറ്റ്‌ലര്‍ക്കും സ്റ്റാലിനും മറ്റാര്‍ക്കും. നാം ചോദിക്കേണ്ടത്, അവരെന്തു ചെയ്യുന്നുവെന്നാണ്. ഈ അവസ്ഥകളൊക്കെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, അമേരിക്കന്‍ സഹായത്തോടെയുളള ഇസ്രയേലിന്റെ ഗസാ ഉപരോധം അവസാനിപ്പിക്കാന്‍ ഒബാമ കൃത്യമായി എന്തു മുന്നോട്ടുവെക്കുന്നു, എന്തു ചെയ്യുന്നു എന്നാണ് ചോദ്യം. മുമ്പ് അത് എന്ത് ചെയ്തു? ഭാവിയിലെന്തു ചെയ്യാനിരിക്കുന്നു? അമേരിക്കക്ക് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇനിയും ദക്ഷിണാഫ്രിക്കയുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. പക്ഷെ, അതൊരു സൂചനയാണവര്‍ക്ക്. അതു മാത്രവുമല്ല ലോകത്ത് സംഭവങ്ങളുളളത്. അതേ കാര്യം, ഇന്തോനേഷ്യ-തിമോര്‍ വിഷയത്തില്‍ സംഭവിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. അവസാനമായി ഇന്തോനേഷ്യന്‍ ജനറലുമാരോട് ക്ലിന്റണ്‍ 'ഗൈം ഓവര്‍' കാണിച്ചതും അവര്‍ അക്രമണങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു. അത്രക്ക് ശക്തമാണ് അമേരിക്കയുടെ അധികാരം. ഇസ്രയേലിന്റെ കാര്യത്തില്‍ അത് നിര്‍ണായകമാണ്. ഇസ്രയേല്‍, അമേരിക്കയുമായുള്ള ഉഭയകക്ഷി പിന്തുണയുടെ ബലത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഒബാമ സംസാരിച്ച മുറക്ക് അമേരിക്കക്ക് നടപ്പാക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എപ്പോള്‍ അമേരിക്ക ഇസ്രയേലിന് ഉത്തരവ് നല്‍കിയോ അപ്പോള്‍ തന്നെ അവരത് അംഗീകരിക്കും. അത് പലയാവര്‍ത്തി സംഭവിച്ചിട്ടുണ്ട്. ബുഷ് രണ്ടാമനും ക്ലിന്റണും റീഗനും അത് ചെയ്തിട്ടുണ്ട്. അമേരിക്കക്ക് ഇനിയുമത് ചെയ്യാനാകും. ആ വാക്കുകകള്‍ വെറും പതിവ് വായ്ത്താരികളായിരുന്നോ അല്ലെയോ എന്ന് അപ്പോള്‍ നമുക്ക് അറിയാം.   ഗോണ്സാലെസ്: പ്രവൃത്തിയും വാക്കും വേറിട്ടു കാണേണ്ടതിനെ കുറിച്ചു പറഞ്ഞപ്പോള്‍ ഒരു കാര്യം. ഇതുവരെ തങ്ങള്‍ ഗസ അധീനപ്പെടുത്തുന്നില്ല എന്നാണ് ഇസ്രയേല്‍ പറയാറ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ വക്താവായിരു ജോഷോ ഹാന്റ്മാന്‍ അടുത്തിടെ ഞങ്ങളോട് പറഞ്ഞു: യഥാര്‍ഥത്തില്‍ 2005ല്‍ ഇസ്രയേല്‍ ഗസ വിട്ടിട്ടുണ്ട്. എല്ലാ കുടിയേറ്റങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ പ്രതിരോധ സേനയെ പിന്‍വലിച്ചു. പതിനായിരം ജൂതന്മാരെ സമാധാനശ്രമങ്ങളുടെ ഭാഗമായി അവിടെ നിന്ന് പുറത്താക്കി. കാരണം ഇസ്രയേല്‍ സമാധാനം കാംക്ഷിക്കുകയും സമാധാനത്തിനുവേണ്ടി സഹായഹസ്തങ്ങള്‍ നീട്ടുകയും ചെയ്യുന്നു. താങ്കളെന്തു പറയുന്നു? ചോംസ്‌കി: അതെ. ഒരുപാട് കാര്യങ്ങളുണ്ട് ഇവിടെ. യു.എന്നും ലോകത്തെ എല്ലാ രാജ്യങ്ങളും അമേരിക്ക പോലും ഇസ്രയേലിനെ അധിനിവേശ രാഷ്ട്രമായിട്ടാണ് കാണുന്നത്. ചെറിയൊരു കാരണം കൊണ്ട്. അവിടെയുള്ള എല്ലാം അവര്‍ അധീനപ്പെടുത്തിവെച്ചിരിക്കുകയാണെന്നതു തന്നെ. അതിര്‍ത്തിയും കടലും കരയും വായുവ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter