ഇണയും തുണയും പരസ്പരം

ഇണകള്‍ തമ്മിലുള്ള തിരിച്ചറിവ് ദാമ്പത്യമെന്ന ചട്ടക്കൂടിന്‍റെ സുഗമമായ പോക്കിന് അത്യാവശ്യമാണെന്നതില്‍ തര്‍ക്കം കാണില്ല. ഒരു പക്ഷെ അത് മാത്രമാണ് ആവശ്യമുള്ളതെന്ന് തോന്നുന്നു. രണ്ടുപേര്‍ക്കും തങ്ങളുടെ പോസിറ്റീവുകളും നെഗറ്റീവുകളും തിരിച്ചറിയാനായാല്‍ കുടുംബം എന്ന മൂലധനത്തിന് അതിലും വലിയൊരു ലാഭം ഇനി വരാനില്ല തന്നെ. എന്നാല്‍ അതു പലപ്പോഴും നടക്കുന്നില്ലെന്നതാണ് ഏറ്റവും ദുഖകരമായ ഒരു വസ്തുത.

ഇണയും തുണയും പരസ്പരം അവരുടെ ബലഹീനതയെ കുറിച്ചും ബലത്തെ കുറിച്ചും കൃത്യമായി അറിയുന്നുവെങ്കില്‍ അതനുസരിച്ച് ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും രണ്ടുപേര്‍ക്കും സുഗമമായി പരിഹരിക്കാനാകും. അതല്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ ചക്രം ഉരുളുക ഏറെ ബുദ്ധിമുട്ടായി മാറും. Thirukesha_vivadamഉമ്മയും ഉപ്പയും പരസ്പരം തിരിച്ചറിയാത്ത കാരണം വഴി പിരിയേണ്ടി വന്ന കുടുംബങ്ങളെ പലപ്പോഴും കണ്ടിട്ടുണ്ട്. അതിന്‍റെ മൊത്തം ഭാരം പേറുന്നത് അവര്‍ക്ക് ജനിച്ച മക്കളാണ്. പൊതു ഇടങ്ങളില്‍ തങ്ങളുടെ സമപ്രായക്കാര്‍ക്കൊപ്പം ഇടപെടാനും പെരുമാറാനും അവര്‍ക്ക് കഴിയാതെ പോകുന്നു. ഉള്ളു തുറന്നുള്ള സംസാരം കൊണ്ട് തന്നെ ഇണയെ മനസ്സിലാക്കാനും ഇണക്ക് നമ്മെ മനസ്സിലാക്കിക്കൊടുക്കാനും കഴിയും. എന്നാല്‍ ഈ സംസാരം പലപ്പോഴും നമ്മുടെ അടുക്കളകളിലും കിടപ്പുമുറികളില്‍ പോലും നടക്കുന്നില്ല. അത്യാവശ്യമായി വരുന്ന ചില ഉള്ളുതുറക്കലുകള്‍ വരെ ചില ഈഗോയുടെ പേരില്‍ മാറ്റിവെക്കുന്നവരാണ് നമ്മള്‍. ഈ കുറിപ്പ് ഇനി സംസാരിക്കുന്നത് കുടുംബത്തിലെ പുരുഷനോടാണ്. നിങ്ങളുടെ സ്വന്തം ഭാര്യയോട് ഉള്ളു തുറന്നു സംസാരിക്കാറുണ്ടോ നിങ്ങള്‍. നിത്യജീവിത്തില്‍ നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും അവളോട് അന്വേഷിച്ചാണോ ഉറപ്പിക്കാറ്? അതോ എല്ലാം തീരുമാനിച്ചുറച്ച ശേഷം മാത്രമാണോ അവള്‍ എല്ലാം അറിയാറ്? ശരിയാണ്. ചില കാര്യങ്ങളുണ്ട്. സര്‍പ്രൈസിന് വേണ്ടി നാം അ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter