നാല് ബില്യന്‍ ഡോളര്‍ കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാവുന്നതല്ല സമാധാനം
മിഡിലീസ്റ്റിലെ കാര്യം കഷ്ടമാണ്. എന്നും അതങ്ങനെ തന്നെയാണ്. സിറിയയില്‍ അഭ്യന്തരയുദ്ധം തുടരുമ്പോള്‍ നിരവധി ജീവനുകളാണ് ബലിയാക്കപ്പെടുന്നത്. പ്രദേശത്തെ 30 ശതമാനം യുവാക്കളും ജോലിയില്ലാതെ അലയുകയാണ്. തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിന്, കുടുംബം പോറ്റുന്നതിന് അവര്‍ക്കൊരു ജോലി വേണം. അതിന്, സംഘര്‍ഷമില്ലാത്ത അന്തരീക്ഷത്തിലല്ലേ ജോലിസാധ്യതയുള്ളൂ.
അതിനിടക്കാണ് ഫലസ്തീനും ഇസ്റായേലിനുമിടയില്‍ മഞ്ഞുരുകുമെന്ന തോന്നല്‍ നല്കി വാര്‍ത്തകള് വരുന്നത്. ഒരു ദശകത്തോളമായി പരസ്പരം മാറി നിന്നിരുന്ന ഇരുവിഭാഗവും പരസ്പര ചര്‍ച്ചക്ക് തയ്യാറാകുന്നുവെന്ന് സൂചന ലഭിക്കുന്നു. ആഗോളമാധ്യമങ്ങള്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുവരെ സംഘര്‍ഷം ആഗ്രഹിച്ചിരുന്നവര്‍ പോലും അവിടെ അതിന് പകരം സമാധാനം പുലരട്ടെ എന്ന് ആഗ്രഹിക്കുന്നത് പോലെ. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇരുരാജ്യങ്ങളിലെയും ഒരു മഹാഭൂരിപക്ഷം പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമയെങ്കില് എന്ന് ആശിക്കുന്നവരാണ്. ഇരു നേതൃത്വങ്ങളില്‍ നിന്നും അനുകൂലമായുള്ള പ്രതികരണവും വന്നുകൊണ്ടിരിക്കുന്നത് എടുത്തുപറയേണ്ടതുണ്ട്. എന്ന് മാത്രമല്ല, ഇതിലൂടെ പരിഹാരമാകുമെന്ന് തോന്നിയതിനാലാണ് ഫല്സ്തീന്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പദവി ലഭിച്ചിട്ടും ഇസ്റായേലിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ തത്കാലം മടിച്ചു നില്‍ക്കുന്നതെന്ന് പോലും നിരീക്ഷണമുണ്ട്.
മതകീയവും സാമുദായകവും ദേശീയവുമായ എല്ലാ മുന്‍വിധികളും മാറ്റി നിറുത്തി പ്രദേശത്തെ ജനതയെ കാര്‍ന്നു തിന്നുന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ് അടിയന്തിരമായി വേണ്ടത്. മിഡിലീസ്റ്റില്‍ മൊത്തത്തിലുള്ള സമാധാനം. ശാശ്വതമായ സമാധാനത്തിലുള്ള ജീവതം. അതിന് മാത്രമെ പ്രദേശത്തെ പുതു തലമുറകളെ വീണ്ടും പച്ചപിടിപ്പിക്കാനാവൂ. അതിന് ആവശ്യമായ രാഷ്ട്രീയ വഴികള്‍ സ്വീകരിക്കണം.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി ഔദ്യോഗക പദവിയിലെത്തിയതു മുതല്‍ തന്നെ സമാധാന ശ്രമം തുടരുകയാണ്.അതെത്രമാത്രം വിജയപ്രദമാകും എന്ന് കാത്തിരുന്ന് കാണാം. ഔദ്യോഗിക പദവിയിലെത്തിയ ശേഷം മൂന്നിലേറെ പ്രാവശ്യം കെറി ഫലസ്തീനും ഇസ്റായേലും സന്ദര്‍ശിച്ചു. പലപ്പോഴും അറബുരാജ്യത്തെ നേതാക്കളുമായും കെറി കൂടിക്കാഴ്ച നടത്തി. സിറിയയിലെ നിലവിലെ ആഭ്യന്തരയുദ്ധം എന്നതിലുപരി ഫലസ്തീന്‍-ഇസ്റായേല്‍ പ്രശ്നം കെറിയുടെ മുഖ്യഅജണ്ടയില്‍ വരുന്നത് നാം കണ്ടു.
അതിനിടെയാണ് ജോര്‍ദാനില്‍ നടന്ന ആഗോള സാമ്പത്തിക ഫോറത്തില് വെച്ച് നാല് മില്യന്‍ ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് കെറി പ്രഖ്യാപിച്ചത്. ഗാസയും വെസ്റ്റുബാങ്കുമടങ്ങുന്ന പ്രദേശത്തെ സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുകയാണ് പാക്കേജിന്‍റെ ലക്ഷ്യം. അമേരിക്കക്കു പുറമെ മറ്റു പല രാജ്യങ്ങള്‍ക്കും പങ്കുള്ള പാക്കേജാണിത്. സത്യത്തില് അമേരിക്ക എത്ര മുതലിറക്കുന്നുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല.
ഏതായും പുതിയ പാക്കേജിനെ ഫലസ്തീന്‍ അതോറിറ്റിയിലെ പ്രമുഖര്‍ പുകഴിത്തിക്കണ്ടു. എന്നാല് അധികം വൈകാതെ തന്നെ അതിനെതിരെ പ്രതിഷേധവുമായി ഹമാസും രംഗത്തെത്തിയിട്ടുണ്ട്. ഇസ്റായേലിന് വേണ്ടി അമേരിക്കയുടെ കാര്‍മികത്വത്തില്‍ ഫലസ്തീന്‍ ഭരണകൂടത്തിന് നല്‍കുന്ന ‘കൈക്കൂലി’യെന്നാണ് ഹമാസ് അതിനെ വിശേഷിപ്പിച്ചത്.
ഒരു കാര്യം ഉറപ്പാണ്. നാലു മില്യന്‍ ഡോളര്‍ കൊടുത്തു മയക്കി വാങ്ങാവുന്നതല്ല ഒരു പ്രദേശത്തെ സമാധാനം. അതിലുപരി അത്രയും സംഖ്യ കൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാവുന്ന ചെരക്കുമല്ല സമാധാനം. അവിടെ തലമുറകളായി തുടര്‍ന്ന് കഴിയേണ്ട ഒരു ജനതയുടെ നിത്യജീവിതത്തിന്റെ പ്രശ്നമാണിത്. അതിന് കൈക്കൂലിയുടെ ബലത്തില്‍ ഒപ്പിട്ട കരാറല്ല വേണ്ടത്. അത് രാഷ്ട്രീയമായി തന്നെ ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത തീരുമാനിക്കേണ്ട കാര്യമാണ്.
ഇസ്റായേലിലെയും ഫലസ്തീനിലെയും സാധാരണക്കാരായ ആളുകള്‍ സമാധാനത്തെ ആഗ്രഹിക്കുന്നുവെന്നത് ഏറെ വ്യക്തമാണ്. ജോര്‍ദാനില്‍ നടന്ന ആഗോള സാമ്പത്തിക ഫോറത്തില്‍ 'പ്രതിസന്ധിയെ മറികടക്കല്‍' (Breaking The Impasse- BTI) എന്ന പേരില്‍ പുതിയൊരു പദ്ധതിക്ക് പ്രദേശത്തെ ബിസിനസുകാരായ ചിലരുടെ നേതൃത്വത്തില്‍ തുടക്കമായതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പ്രദേശത്ത് കൂടുതല്‍ ജോലിയവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തലമുറകളും സമ്പൂര്‍ണ വികാസത്തിനും അനന്തമായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകണമെന്ന് അവര്‍ മനസ്സിലാക്കുന്നു. പ്രദേശത്തുകാരയ ബിസിനസുകാരെയും മറ്റും കൂടെ നിര്‍ത്താന്‍ ഈയൊരു ശ്രമത്തിന് തുടക്കം കുറിച്ചവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. അറബു ഇസ്റായേല്‍ ബിസിനസുകാരായ 300 ഓളം പേരുടെ പിന്തുണ സാമ്പത്തിക ഫോറത്തില്‍ തന്നെ BTI ക്ക് നേടാനായതും പ്രത്യേകം പ്രസ്താവ്യമാണ്.
ഫലസ്തീനും ഇസ്റായേലും രണ്ട് സ്വതന്ത്രരാജ്യങ്ങളായി അംഗീകരിക്കുക വഴി മാത്രമെ പ്ര്ശനത്തിന് രാഷ്ട്രീയമായി പരിഹാരമാകൂ എന്ന് തന്നെയാണ് ഇവര്‍ വിശ്വസിക്കുന്നത്. അതില്ലാത്ത ഏതൊരു പരിഹാരവും താത്കാലികം മാത്രമായിരിക്കുമെന്നും ഇവര്‍ സംശയിക്കുന്നു.
തങ്ങളുടെ രാഷ്ട്രീയ നേതൃത്വത്തെ പ്രശ്നപരിഹാര വഴിയിലേക്ക് കൊണ്ടുവരികയാണ് ഈ ടീമിന്‍റെയും ലക്ഷ്യം. ശാശ്വതമായ ഒരു പരിഹാരം കാണുക വഴി ഇരുവിഭാഗത്തിന്‍റെയും നിത്യജീവിതം പച്ചപിടിപ്പിക്കുകയാണ് അജണ്ട. അതുവഴി വികസിതരായ പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
അവലംബം: ക്ലോസ് ഷോബിന്‍റെ ലേഖനം



Leave A Comment