178 പേരെ ബോക്കോ ഹറാം പോരാളികളില്‍  നിന്ന് നൈജീരിയ രക്ഷപ്പെടുത്തി.
നൈജീരിയ: നൈജീരിയയിലും പരിസര രാജ്യങ്ങളിലും തുടര്‍ന്ന് വരുന്ന ബോക്കാ ഹറാം തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി നൈജീരിയന്‍ ഗവണ്‍മെന്റ്. രാജ്യത്തിന്റെ ഭാഗത്തുള്ള ബോക്കോ ഹറാം ഗ്രൂപ്പുകാരുടെ ടെന്റുകള്‍ തകര്‍ക്കുകയും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ 178 പേരെ അവരില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. 178 പേരില്‍ 10 പേര്‍ പുരുഷന്മാരും 67 പേര്‍ സ്ത്രീകളും 101 കുട്ടികളുമുണ്ടെന്ന് ആര്‍മി വ്യക്താവ് കേണല്‍ തുക്കൂര്‍ ഗൗസു പറഞ്ഞു. ടൗണിലെ ക്യാമ്പ് റെയ്ഡിനിഡെ ബോക്കോ ഹറാം കമാന്‍ഡറെ പിടിച്ചുവെന്നും ഗൗസു അവകാശപ്പെട്ടു. ഇതിനുമുമ്പ് കിഡ്‌നാപ്പ് ചെയ്യപ്പെട്ട 71 പേരെ കഴിഞ്ഞ ദിവസം ആര്‍മി രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബോക്കോ ഹറാം പോരാളികള്‍ മലരി ഗ്രാമത്തിലെ അക്രമണത്തില്‍ 13 പേരെ കൊലപ്പെടുത്തിയിരുന്നു. നൂറുകണക്കിന പ്രവാസികളടങ്ങിയ ജനതയെ ആര്‍മിയുടെ ശ്രമഫലമായി മോചിപ്പിച്ചുവെന്നും 2014 ഏപ്രിലില്‍ ബോക്കോ ഹറാം തീവ്ര വാദികള്‍ തട്ടിക്കൊണ്ട് പോയ 219 പെണ്‍കുട്ടികളെ മോചിപ്പിച്ചുവെന്നും എ.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് കീഴില്‍ സജ്ജീകരിച്ച 8,700 അംഗ ബലവുള്ള സൈന്യവുമായി തുടര്‍ന്നു വരുന്ന ബോക്കോ ഹറാമിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter