രാസായുധം പ്രയോഗിച്ചത് പ്രതിപക്ഷമെന്ന് അസദ്
ഡമസ്കസ്: ആഗസ്റ്റ് 21ന് സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തിയത് പ്രതിപക്ഷമാണെന്ന് പ്രസിഡന്‍റ് ബശ്ശാറുല്‍ അസദ്. വെനസ്വേല സ്റ്റേറ്റ് ടെലിവിഷനില്‍ സംസാരിക്കവെയാണ് അസദ് ആരോപണമുന്നയിച്ചത്. രാസായുധ പ്രയോഗത്തിനു പിന്നില്‍ സിറിയന്‍ ഭരണകൂടം പ്രവര്‍ത്തിച്ചിട്ടില്ല. പ്രതിപക്ഷ നേതാക്കള്‍ രാസപ്രയോഗത്തില്‍ കുറ്റസമ്മതം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സിറിയന്‍ ചാനലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അസദ് പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ നിന്നും വരുത്തിയ രാസായുധങ്ങളുടെ ശേഖരം പ്രക്ഷോഭകാരികളായ പ്രതിപക്ഷ സേനയുടെ കൈവശം കണ്ടെത്തിയിരുന്നതായും അസദ് ആരോപിച്ചു. ഇതിന്‍റെ തെളിവുകള്‍ യുന്‍ നിരീക്ഷകര്‍ എത്തുന്നതിനു മുമ്പേ റഷ്യന്‍ ഗവണ്‍മെന്‍റിന് അയച്ചുകൊടുത്തിട്ടുണ്ട്, ബശ്ശാര്‍ കൂട്ടിച്ചേര്‍ത്തു. രാസായുധ പ്രയോഗത്തിന്‍റെ പേരിലുള്ള അമേരിക്കന്‍ സൈനിക നടപടിയുടെ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter