- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇറാന്‍ പ്രതിനിധി വെടിയേറ്റു മരിച്ചു. യമനിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥനായ അലി അസ്‌ഗര്‍ അസദിയാണ് വെടിയേറ്റു മരിച്ചത്. ഹദ്ദ ജില്ലയിലുള്ള ഇറാന്‍ അംബാസഡറുടെ വസതിയില്‍ നിന്നും കാറില്‍ മടങ്ങവെ അതുവഴി വാനില്‍ എത്തിയ അജ്ഞാത സംഘമാണ് ഇറാന്‍ നയതന്ത്ര പ്രതിനിധിയെ വെടിവച്ചത്.
കഴിഞ്ഞ ജൂലൈയില്‍ മറ്റൊരു ഇറാന്‍ പ്രതിനിധിയെ അജ്ഞാത സംഘം തട്ടികൊണ്ടുപോയിരുന്നു. വടക്കന്‍ യമനില്‍ സുന്നികളും ശിയാ വിഭാഗത്തില്‍പെട്ട ഹൂതികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാണ്. കഴിഞ്ഞയാഴ്‌ച ഇരു വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും ഇതുവരെ സംഘര്‍ഷത്തിന് പൂര്‍ണ്ണ വിരാമായിട്ടില്ല.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment