നസ്‍ലയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
naslaഅരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹൈസ്‌കൂളില്‍ തുടരെ രണ്ട് വര്‍ഷം ഒമ്പതാം തരത്തില്‍  പരാജയപ്പെട്ടതില്‍ മനം നൊന്ത് ആത്മാഹുതി നടത്തിയ നിസ്‌ലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ശനിയാഴ്ച കുട്ടിയുടെ മുറിയിലുള്ള പൈസക്കുറ്റിയില്‍ നിന്നും കുറിപ്പ് കണ്ടെത്തിയത്.  ഉമ്മയുടെ അഭിപ്രായമനുസരിച്ച് കുറ്റിയില്‍ നസ്‍ല സൂക്ഷിച്ച സംഖ്യ പള്ളിയിലേക്ക് സംഭാവന നല്‍നായി സഹോദരിയാണ് കുറ്റി പൊട്ടിച്ചത്. ഒരാഴ്ച മുമ്പാണ് സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ട് പതിനാലുകാരി ജീവനൊടുക്കിയത്. വൈകിട്ട് നാലുമണിയോടെ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. കുറിപ്പ് ഇങ്ങനെ:
"എന്‍റെ പ്രിയപ്പെട്ട ഉമ്മ, ഞാന്‍ പോവുകയാണ്. എനിക്ക് ഇനി ജീവിക്കണ്ട. മാഷോട് കാല് പിടിച്ചു പറഞ്ഞു, ഒന്നു ജയിപ്പിച്ചു വിടാന്‍. ഇനി ആ സ്കൂളിലേക്ക് ഞാന്‍ പോകൂല. എന്നെ നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും കൊണ്ടു പോയി ആക്കിക്കൂടായിരുന്നോ. മൂത്താപ്പ പറഞ്ഞത് കേട്ടതോണ്ടല്ലെ എന്‍റെ ജീവിതം ഇങ്ങനെ ആയിപ്പോയത്. അത് കൊണ്ട് മാത്രമാണ് ഞാന്‍ ജയിക്കാതെ പോയത്. മൂത്താപ്പ മിന്നൂനെ തോട്ടുമുക്കം സ്കൂളിലേക്ക് ആക്കീലെ. എന്നെ മാത്രം അവിടെ ചേര്‍ത്തിട്ടല്ലെ ഇങ്ങനെയൊക്കെ വന്നത്.
ജന്നത്തും സുമയ്യയും മുനീറയും ഇനി അവിടേക്ക് പോവില്ല. എന്നെ നിര്‍ബന്ധിപ്പിച്ചയക്കും എന്ന് എനിക്കറിയാം. അത് കൊണ്ട് മാത്രമാണ് ഞാന്‍ പോവുന്നത്. എന്നെ ഓര്‍ത്ത് എന്‍റെ ഉമ്മ വിശമിക്കരുത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഖബ്റില്‍ സുഖമായിരിക്കാന്‍. നസ്റുകാക്കാന്‍റെ അടുത്തേക്ക് ഞാന്‍ പോവുകയാണ്. താത്താനോടും കാക്കാനോടും പറയണം, അവരോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തു തരാന്‍. അവരോടും പ്രാര്‍ത്ഥിക്കാന്‍ പറയണം. ഉപ്പയോട് പറഞ്ഞതിനും ഉമ്മയോട് പറഞ്ഞതിനും എനിക്ക് അവിടെ വെച്ച് ശിക്ഷ കിട്ടും. ഞാന്‍ പോവുകയാണ്. ആരും എന്നെ ഓര്‍ത്ത് വിഷമിക്കരുത്. 
മുനിബ് സാറിനോട് സുമയ്യയുടെ ഉപ്പ മാഷോട് വന്ന് പറഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു, ടി.സി തരാന്‍ പറ്റില്ല, ജയിക്കാതെ. ഇനിയും നിങ്ങള്‍ക്ക് ഞാന്‍ അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല. അത് കൊണ്ടാണ് ഞാന്‍ മരിക്കാന്‍ തീരുമാനിച്ചത്. നിങ്ങള്‍ സുമയ്യയോട് വിളിച്ച് പറയണം"
വരും വര്‍ഷം പത്താം ക്ലാസിലിരിക്കാമെന്നുറപ്പിച്ച നസ്‍ല ട്യൂഷന്‍ ക്ലാസുകളില്‍ പോവാറുണ്ടായിരുന്നു. റിസള്‍ട്ട് പ്രതികൂലമായതോടെ കടുത്ത മാനസിക സംഘര്‍ഷം അനുഭവപ്പെട്ടതായി കുറിപ്പ് തെളിയിക്കുന്നു. തന്‍റെ വിഷമം പങ്ക് വെച്ചപ്പോള്‍ വേറെ സ്കൂളിലേക്കിരുത്താമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടക്കില്ലെന്ന് നസ്‍ല കാലേകൂട്ടി കണ്ടു കാണണം. തന്‍റെ കൂട്ടുകാരി സുമയ്യയുടെ പിതാവ് വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ വിജയിക്കാതെ ടി.സി തരാന്‍ കഴിയില്ലെന്നത് നസ്‍ലയുടെ മനസ്സ് തകര്‍ത്തിരിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter