റോബിന്‍സണ്‍ പരസ്യമായി മാപ് ചോദിക്കണമെന്ന്
- Web desk
- Jun 1, 2014 - 19:39
- Updated: Jun 1, 2014 - 19:39
മുസ്‍ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ പാസ്റ്റര്‍ ജെയ്ംസ് മെക് കേണലിനെ ന്യായീകരിച്ച വടക്കന്‍ ഐര്‍ലന്‍റ് ഫസ്റ്റ് മിനിസ്റ്റര്‍ പീറ്റര്‍ റോബിന്‍സണ്‍ പരസ്യമായി മാപ് പറയണമെന്ന് തുല്യത സംരക്ഷണ കമ്മീഷന്‍. ഇസ്‍ലാം പൈശാചികവും അസംസ്കൃതവുമാണെന്ന പാസ്റ്ററുടെ പരാമര്‍ശത്തെ പിന്തുണക്കുന്ന രീതിയിലായിരുന്നു റോബിന്‍സണിന്‍റെ പ്രതികരണം.
മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ തെറ്റിദ്ധാരണയാണെന്നും വാക്കുകളെ ദുര്‍വാഖ്യാനം ചെയ്യുകയായിരുന്നെന്നും പറഞ്ഞ് അദ്ദേഹം തടിയൂരാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് തുല്യതാ സംരക്ഷണ കമ്മീഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജെയ്ന്‍ മോറിക്കെ പരസ്യമാപ് ആവശ്യമാണെന്ന് പറഞ്ഞത്. സ്വകാര്യമായി മാപ് ചോദിച്ചിട്ടുണ്ടെങ്കിലും പരസ്യമായി ചോദിക്കുന്നത് ഒരു പാഠം പഠിക്കാന്‍ നന്നാവുമെന്നും അവര്‍ പറഞ്ഞു. ഇസ്‍ലാമിക ശരീഅത്തനുസരിച്ച് ജീവിക്കുന്നവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment