സ്കൂള്‍ സമയ മാറ്റം; അംഗീകരിക്കാനാവില്ലെന്ന് സമസ്ത
bapu mslyarസര്‍കാര്‍ ഹയര്‍ സെകണ്ടറി സ്കൂളുകള്‍ ഒമ്പത് മണിക്ക് തുടങ്ങാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സമസ്സത കേരള ജംഇയ്യത്തുല്‍ ഉലമ. ഇത് കേരളത്തിലെ മത ബോധമുള്ള മുസ്‍ലിം സമുദായത്തെ അവഗണിക്കുന്ന നടപടിയാണ്. ഈ പരിഷ്കരണം മദ്രസ സംവിധാനത്തിന് കനത്ത തിരിച്ചടി നല്‍കും വിധം 8 മണിക്ക് തന്നെ മദ്രസ വിടേണ്ട സ്ഥിതിയാണ് വരിക. നിലവിലുള്ള 9.30-4.15 വരെയുള്ള സമയം പരിഷ്കരിക്കേണ്ട യാതൊരു സാഹചര്യവുമില്ല. ചുരുങ്ങിയ സമയം മാത്രമാണ് മത പഠനത്തിനായി കുട്ടികള്‍ക്ക് നീക്കി വെക്കാനാവുന്നത്. ഇനിയും ഇതിനെ ചുരുക്കേണ്ട വിധം സര്‍കാര്‍ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്നും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപു മുസ്‍ലിയാര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter