മോദിയുടെ ഇന്ത്യയില്‍ മുസ്ലിംകളുടെ പ്രതീക്ഷയും ആശങ്കയും
MODI 2 പതിനഞ്ചാമത് ഇന്ത്യയുടെ   പ്രധാനമന്ത്രിയായി അധികാരമേറ്റ നിന്ന് വിദ്വേഷവും വംശവെറിയുമടങ്ങിയ രക്തപങ്കിലമായ ഒരു ഭരണത്തെയാണ് ഇന്ത്യന്‍ മുസ്ലിംകള്‍ ആശങ്കയോടെ പ്രതീക്ഷിക്കുന്നത്. എന്നാല്‍ നയപരമായി തളര്‍വാദം പിടിച്ച മന്‍മോഹന്‍ സര്‍ക്കാര്‍ അഴിമതിക്കഥകള്‍ കൊണ്ട് നാണം കെടുത്തിയ ഇന്ദ്രപ്രസ്ഥത്തില്‍ മോഡിക്ക് ഒരവസരം നല്‍കാന്‍ മുറവിളി കൂട്ടുന്നവരും വിരളമല്ല. മതേതര കക്ഷിയെന്ന് പറയപ്പെടുന്ന കോണ്ഗ്രസ്സിന് പൊതുധാരയില്‍ നിന്നടര്‍ത്തിയെടുത്ത് തല്‍സ്ഥാനത്ത് ബി. ജെ. പിയെ പ്രതിഷ്ഠിച്ച മോദി, സമൂല പരിഷ്കരണങ്ങളുമായി രംഗത്ത് വരുമെന്നാണ് പുതിയ ഡല്‍ഹി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മതദേശീയ വാദത്തിന്റെ വക്താവായി ചമയുന്ന മോദി ഭരിക്കുന്ന ഇന്ത്യയില്‍, 17 കോടിയോളം വരുന്ന മുസ്‍ലിം ന്യൂനപക്ഷത്തിനെതിരെയുള്ള മ്രഗീയ അഴിഞ്ഞാട്ടങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ മറീക്കി പുറത്ത് വരാിരിക്കുന്നതേയുള്ളൂ എന്നാണ് തെരഞ്ഞടുപ്പ് ഫലത്തെ വിലയിരുത്തി കൊണ്ട് നിരീക്ഷകര്‍ ചൂണ്ടി കാണിക്കുന്നത്. പതിത്വത്തിന്റെ മുദ്രയില്‍ നിന്നും സംശയത്തിന്റെ നിഴലല്‍ നിന്നും മുസ്‍ലിം ന്യൂപക്ഷ സമുദായത്തിന്  മോഡിയുടെ ബി. ജെ. പി. യില്‍ നിന്നും രക്ഷയില്ല എന്ന് തൊള്ളപായസം വിളമ്പിയുള്ള രാഷ്ട്രീയക്കാരുടെ വോട്ട് പിടുത്തത്തിന്  ശക്തമായ മറുപടിയുമായിട്ടാണ് ബി ജെ പി തെരഞ്ഞെടുപ്പ് ഗോദയില്‍ കാലെടുത്ത് വെച്ചത്. ഗുജറാത്തില്‍ അരങ്ങേറിയ വംശീയ നരഹത്യക്ക് ശേഷം ഞങ്ങള്‍ മുസ്‍ലിംകള്‍ക്ക് സമാധാനപരമായ പത്ത് വര്‍ഷം നല്‍കിയെന്ന്  ബി ജെ പി  അവകാശവാദം ഉന്നയിക്കുമ്പോള്‍, മതേതരത്വത്തിന്റെയും ന്യൂപക്ഷത്തിന്റെയും പിന്‍ബലത്തില്‍ യു പി യില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ അനുകൂലികള്‍ക്ക് ഉത്തരം മുട്ടുന്ന കാഴ്ചയാണ് നാം കണ്ടത്.  അനേകം കലാപങ്ങള്‍ താണ്ഡവമാടിയ യുപിയുടെ മണ്ണില്‍ മുസ്‍ലിം സമൂഹം അനുഭവിക്കുന്ന യാതനകളുടെ നേര്‍ചിത്രങ്ങളാണ് നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുകയാണ്. പ്രചാരണത്തിവുടെ മോദി വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യതകള്‍ക്കും പദ്ധതികളും കേവല ഭൂരി പക്ഷ വിഭാഗത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം മുഴുവന്‍ പട്ടിക ജാതി ന്യൂനപക്ഷ വിഭാഗങ്ങളിലും വീതിക്കപ്പെടുന്ന പ്രതീക്ഷയില്‍, എന്‍ ഡി എയുടെ ഭരണത്തെ  അതീവ താല്‍പര്യത്തോടെ നോക്കികാണുന്നവരും കുറവല്ല. എനിക്ക് എന്‍ ഡി എയുടെ ഭരണത്തില്‍ നല്ല പ്രതീക്ഷയാണുള്ളത്. മോദിയുടെ കീഴില്‍ ഭരണകക്ഷിക്ക് ഒരുപാട് പ്രവര്‍ത്തങ്ങള്‍ കാഴ്ച വെക്കാന്‍ സാധിക്കും. മുസ്‍ലിം സമുദായം തിങ്ങി പാര്‍ക്കുന്ന, ഹിന്ദു സമുദായത്തിന്റെ വിശുദ്ധ നഗരിയെന്ന് കേളി കേട്ട വരാണസിയിലെ തയ്യല്‍ക്കാരന്‍ അബ്ദുസ്സലാമിന്റെ വാക്കുകളാണത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗുജറാത്തില്‍ ഒരുപാട് പുരോഗമമ പ്രവര്‍ത്തങ്ങള്‍ കാഴ്ച വച്ച മോഡിക്ക് തന്റെ പ്രവര്‍ത്ത മണ്ഡലം ദേശീയ തലത്തിലേക്ക് അനായാസം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് സലീം പ്രതീക്ഷ വെക്കുന്നു. എന്നാല്‍ 2002 ലെ ഗുജറാത്ത് കലാപത്തിന്റെ കണ്ണ് കെട്ടിയ ഭീകരതക്ക് മുന്നില്‍ പകച്ച് നിന്ന് ഒരു പറ്റം മുസ്‍ലിംകള്‍‍ ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കുന്നു. രക്തം ചിന്തിയ അഹമ്മദാബാദിന്റെ തെരുവിലൂടെ ജീവനും കൊണ്ടോടിയ മുസ്‍ലിംകള്‍ വികസിത ഗുജറാത്തിന്റെ അധികമാരും അറിയാത്ത മറ്റൊരു മുഖമായ ചേരി പ്രദേശങ്ങളില്‍ അധിവസിക്കുന്നു. എങ്കിലും അവര്‍ മോഡിയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. മോഡി മുസ്‍ലിം സമൂഹത്തെ വെറുക്കുന്നുണ്ടെങ്കിലും തന്റെ മുസ്‍ലിം വിരുദ്ധത പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി സ്ഥാനം ഉപയോഗപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ധേഹത്തിന്റെ സാംസ്കാരിക അഖണ്ഡതയില്‍ ഊന്നിയ പ്രസ്താവകള്‍ മുസ്‍ലിം സമൂഹത്തിന് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ഗുജറാത്ത് കലാപത്തില്‍ കുടുംബവും കിടപ്പാടവും ഷ്ടപ്പെട്ട ബാനുവെന്ന വിധവ സ്ത്രീയുടെ വാക്കുകളാണിത്. എന്നാല്‍ മോഡി അധികാരത്തിലേറുമെന്ന് ഭയന്ന് അധിക മുസ്‍ലിംകളും എന്‍ ഡി എയുടെ എതിര്‍ കക്ഷിക്കാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കേവലം 9 ശതമാനം മാത്രം മുസ്‍‌ലിംകള്‍ ബി ജെ പിക്ക് കുത്തിയപ്പോള്‍ 43 ശതമാനം കോണ്‍ഗ്രസ്സിനാണ് സമ്മതിദാനം ചെയ്തത് എന്നാണ് തരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ വോട്ട് ചെയ്ത വിഭാഗം മുസ്‍ലിംകള്‍ മാത്രമാണ് എന്ന് ഡല്‍ഹി കേന്ദ്രമാക്കി പുറത്ത് വരുന്ന പഠനവും നമുക്ക് ഇതിനോട് ചേര്‍ത്തുവായിക്കാം.  സ്വാതന്ത്യാനന്തര ഇന്ത്യയില്‍ എറ്റവും കൂടുതല്‍ കാലം ഭരണം കാഴ്ച വെച്ച മതേതര ശക്തിയായ കോണ്ഗ്രസ്സിന്  543 സീറ്റില്‍ കേവലം 44 സീറ്റ് മാത്രാണ് നേടാനായത്. രാജീവ് ഗാന്ധിയുടെ കാലത്ത് 404 സീറ്റിന്റെ അകമ്പടിയോടെ കോണ്‍ഗ്രസ്സ് നേടിയ വലിയ വിജയം 2014 ലെത്തിയപ്പോള്‍ 44 ആയത് കോണ്ഗ്രസ്സിന്റെ ചരിത്രപുസ്തകത്തിലെ കറുത്ത അധ്യായമായി നിലകൊള്ളുക തന്നെ ചെയ്യും. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം സഖ്യകക്ഷികളില്ലാതെ 282 സീറ്റുകള്‍ നേടി  ബി. ജെ. പി പൂര്‍ണ്ണാധിപത്യം സ്ഥാപിച്ചപ്പോള്‍, മോദി ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ പോലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുകയും ചെയ്തു. മോദിയുടെ ഫാസിസറ്റ് ചിന്തകളടങ്ങിയ രാഷ്ട്രീയ നിലപാടുകളും നയങ്ങളും ന്യൂനപക്ഷ സമുദായത്തിന്റെ മേല്‍ ഭീതിയുടെ കരിനിഴല്‍ വീഴ്‍ത്തുന്നുണ്ട്. ഏക സിവില്‍ കോഡും രാമക്ഷേത്രവും  മറ്റു വര്‍ഗീയത മണക്കുന്ന അജണ്ടുകളും ഈ സര്‍ക്കാര്‍ നടപ്പിലാക്കുകയാണങ്കെില്‍ മോദിയുടെ   ഇന്ത്യയെ നാം ഭയപ്പെടേണ്ടതുണ്ട്   ഹാഫിസ്  ഹഫിയ്  മുഴുപ്പിലങ്ങാട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter