ബാബരി ധ്വംസനം: അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്ക് രണ്ടു പത്രപ്രവര്‍ത്തകര്‍ നേരിട്ടു നടത്തിയ അന്വേഷണം
നാളെ ഡിസംബര്‍ 6. ബാബരി ധ്വംസനിത്തിന് 20 ആണ്ട് തികയുകയാണ്. അയോധ്യയില്‍ തുടരുന്നത് ഇന്ത്യയുടെ ആത്മാവിനെതിരിലുള്ള കലാപമാണ്. കലാപങ്ങള് തെരുവില്‍  നിന്ന് മനസ്സിലേക്ക് കൂടുമാറ്റം നടത്തിയിരിക്കുന്നു. അയോധ്യയിലെ ബാബരി മസ്ജിദും രാമജന്മക്ഷേത്രത്തിന്റെയും ചരിത്രമന്വേഷിച്ച് വാള്‍സ്ട്രീറ്റ് ജേണലിലെ രണ്ടു പത്രപ്രവര്‍ത്തകര്‍ ദിവസങ്ങളെടുത്ത് ഒരു അന്വേഷണം നടത്തി. ലോകമറിയാത്ത പുതിയ വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ അവര്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. അഞ്ചുഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യഭാഗങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജേണലിന്റെ ഇന്ത്യന് ‍പതിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.  വര്‍ത്തമാനത്തെയും ഭൂതത്തെയും പരസ്പരം കൂട്ടിക്കെട്ടാനുള്ള ഒരു ശ്രമമാണ് പൌള്‍ ബക്കറ്റും ക്രിഷ്ണ പോക്കറേലും ചേര്‍ന്ന് നടത്തിയ ഈ അന്വേഷണം. അന്വേഷണത്തിലെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഇസ്‌ലാം ഓണ്‍വെബും പരമ്പരയായി പ്രസിദ്ധീകരിക്കുന്നു. പരമ്പരയുടെ ആദ്യഭാഗം.    width=അയോധ്യ രാമന്റെ ജന്മസ്ഥലം ആണെന്നാണ് ഹിന്ദു വേദങ്ങളുടെ ഭാഷ്യം. അയോധ്യയെന്നാല്‍‌ സംസ്കൃതത്തില്‍ ആര്‍‌ക്കും  ജയിച്ചടക്കാന്‍ ആകാത്തത് എന്നര്‍ഥം. വര്‍ഷം 1949. അയോധ്യ ക്ഷേത്രങ്ങളുടെ നാടായിരുന്നു അന്നും. ഇടുങ്ങിയ വഴികള്‍. അവിടങ്ങളില്‍ മേഞ്ഞു നടക്കുന്ന കാലികള്‍. ചുറ്റിലും നിരവധി ആശ്രമങ്ങളും നടകളും. മുസ്‌ലിംകളും ഹിന്ദുക്കളും ഒരുമിച്ച് ജീവിച്ചിരുന്ന പ്രദേശം. വെള്ളക്കുറി തൊട്ട് പൂണൂല്‍ ധരിച്ച താടി നീട്ടി വളര്‍ത്തിയ സന്യാസിരു അവിടെയുണ്ടായിരുന്നു. അവര്‍ അവിടെ കൂട്ടം കൂട്ടമായി വന്നും പോയും കൊണ്ടിരുന്നു.  അന്ന്, സന്യാസികളുടെ കൂട്ടത്തില് ‍ഒരു അഭിരംദാസ് ഉണ്ടായിരുന്നു. നാല്‍പത് കഴിഞ്ഞവന്‍. 15 കൊല്ലം മുമ്പ് ബീഹാറില് നിന്നോ മറ്റോ വന്ന് പാര്‍ത്തതാണ് അഭിരംദാസ് അവിടെ. മുന്‍വൈരാഗിയായിരുന്നു അഭിരംദാസ്; നല്ല ആജ്ഞാശക്തിയുള്ളവനും, അഭിരമിന്റെ തന്നെ രണ്ടു ശിഷ്യരാണിക്കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. കടുത്ത രാമഭക്തനായിരുന്ന അഭിരം. രാമന്‍ ജന്മം കൊണ്ടുവെന്ന് വിശ്വസിക്കപ്പെടുന്ന അതെ സ്ഥലത്ത് തന്നെ രാമനെ പുനര്‍സ്ഥാപിക്കണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു. പക്ഷെ, നിലവില്‍ അവിടെ ഒരു പള്ളി സ്ഥിതി ചെയ്യുകയാണ്, ബാബരി മസ്ജിദ്. അതിനും 400 വര്‍ഷങ്ങള്‍ക്കെങ്കിലും മുമ്പാണ് ബാബറിന്റെ സൈന്യം വന്ന് അവിടെ ആ പള്ളി സ്ഥാപിച്ചത്. അന്ന് പള്ളിയില്‍ ഒരു 90 പേര്‍ക്ക് നിസ്കരിക്കാനുള്ള സൌകര്യമുണ്ടായിരുന്നു പറയുന്നു പ്രദേശത്ത് ഞങ്ങള്‍ കണ്ട അത്യാവശ്യം പ്രായം ചെന്ന രണ്ടു പേര്‍. ചുറ്റുചുമരിലെല്ലാം അറബി അക്ഷരങ്ങള്‍ കൊത്തിവെച്ചിരുന്നു. മെയിന്‍ മിനാരത്തിന് താഴെ പേര്‍ഷ്യനില്‍ ഇങ്ങനെ കുറിച്ചിരുന്നു: മാലാഖമാരിറങ്ങുന്ന ഇടം രണ്ടു കോര്‍ട്ടുകളുണ്ടായിരുന്നു അന്ന് ബാബരി പള്ളിക്ക്. മരനിര്‍മിതമായ പുറത്തെ കോര്‍ട്ടില്‍ രാമന്റെ ഒരു പ്രതിമയുമുണ്ടായിരുന്നു. പുറത്തെ കോര്‍ട്ടില്‍ നിന്ന് രാമപ്രതിഷ്ഠ എങ്ങനെയെങ്കിലും അകത്തെത്തിക്കാനുള്ള ശ്രമത്തിലായി അഭിരം. കൂടെ കുറച്ച് സന്യാസിമാര്‍ കൂടെ ചേര്‍ന്നപ്പോള്‍ അതിനുള്ള നീക്കം ശക്തിപ്പെട്ടു. നേരത്തെ അമ്പലം നിലനിന്നിരുന്ന സ്ഥം കീഴ്പെടുത്തി ബാബര്‍ പള്ളി സ്ഥാപിക്കുകയായിരുന്നുവെന്ന് അവര്‍ വാദിച്ചു. പലപ്പോഴും പ്രദേശത്ത് ഹിന്ദു-മുസ്‌ലിം സംഘര്‍ഷം നടന്നിരുന്നത് അവരുടെ വാദത്തിന് ശക്തി പകര്‍ന്നു. അങ്ങനെയിരിക്കെയാണ് അഭിരം തന്റെ കൂടയുള്ളവരോട് ഒരു സ്വപ്നകഥ പറയുന്നത്. തലേ ദിവസം ഉറങ്ങവെ രാമദേവന്‍ ഉറക്കത്തില്‍ വെളിപ്പെട്ടുവെന്നും തന്റെ പ്രതിഷ്ഠ മസ്ജിദിന്റെ അകത്ത് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുവെന്നുമെന്നതായിരുന്നു ആ സ്വപ്നം. അഭിരമിന്റെ നേരത്തെ പറഞ്ഞ രണ്ടു ശിഷ്യരാണ് ഈ കഥയെ കുറിച്ചും ഞങ്ങളോട് പറഞ്ഞത്. ആ വര്‍ഷം പകുതിയായി കാണും. അഭിരം ഫൈസാബാദിലെ സിറ്റി മജിസ്ട്രേറ്റിനെ കണ്ടു തന്റെ പദ്ധതിയറിയിച്ചു. അത് കേട്ടപ്പോള്‍ മജിസ്ട്രേറ്റായിരുന്ന ഗുരുദത്ത് സിങ്ങ് ഏറെ സന്തോഷിച്ചുവെന്ന് ഗുരുദത്തിന്റെ മകന്‍ ഗുരുബസന്ത് സിങ്ങ് ഇപ്പോഴും ഓര്‍ക്കുന്നു. നോക്കൂ, കാലങ്ങളായി ഇതെന്റെ സ്വപ്നമായിരുന്നു. അതിനുള്ള നിയോഗം നിങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്,സന്തോഷത്തില്‍ അയാള്‍ അഭിരം ദാസിനോട് പറഞ്ഞു.   അവര്‍ രണ്ടുപേരുമിരുന്ന് ഏറെ നേരം അതെങ്ങനെ നടപ്പാക്കുമെന്നതിനെ കുറിച്ച് സംസാരിച്ചത് മകന്‍ ബസന്ത് സിങ്ങിന് നല്ല ഓര്‍മയുണ്ട്. ഒരു പ്രതിഷ്ഠ മസ്ജിദിന്റെ ഉള്ളിലെത്തിക്കുക ശ്രമകരമാണ്. കാരണം ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ദൈവ വിശ്വാസത്തിനിടിയിലെ വ്യത്യാസം തന്നെ ഈ പ്രതിമയുടെ സാന്നിധ്യവും അഭാവുമാണ്. ഏറെ നേരത്തെ സംസാരത്തിന് ശേഷം മജിസ്ട്രേറ്റ് അഭിരംദാസിനെ ഉപചാരപൂര്‍വം യാത്രയാക്കി.   അധികം കഴിയും മുമ്പ് രാമന്റെ പ്രതിമ പള്ളിക്കകത്ത് സ്ഥാപിക്കപ്പെട്ടു. അതിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ച അയോധ്യക്കാരായ ആളുകള്‍‍ക്ക് പല അഭിപ്രായങ്ങളാണ്. പലരും വിശ്വസിക്കുന്നത് അത് ഒരു അത്ഭുതമായിരുന്നുവെന്നാണ്. രാമന്റെ പ്രതിഷ്ഠ സ്വയം വെളിപ്പെട്ടതായിരുന്നുവെന്ന്. എന്നാല്‍ അതിലൊരു അത്ഭുതവുമില്ലെന്നും ഏറെ കാലത്തെ പ്ലാനുകള്‍ക്ക് ശേഷം മജിസ്ട്രേറ്റായിരുന്ന തന്റെ പിതാവും അഭിരംദാസും ചേര്‍ന്ന് നടത്തിയ പദ്ധതി വിജയകരമായി പൂര്‍ത്തിയായപ്പോള്‍ സംഭവിച്ചതാണെന്നും ഇപ്പോള്‍ തുറന്ന് പറയുന്നു മകനായ ബസന്ത് സിങ്ങ്. ഇതിനു മുമ്പ് ഇക്കാര്യങ്ങളൊന്നും താന്‍ തുറന്നുപറഞ്ഞിട്ടില്ലെന്ന് കൂട്ടിച്ചേര്‍ക്കാനും ബസന്ത് മറന്നില്ല. ***                          ***                          ***                          *** ഗുരുദത്ത് സിങ്ങ് അലഹബാദ് സര്‍വകലാശാലയില്‍ നിന്നാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. നേരെ പോയി Provincial Civil Services ചേര്‍ന്നു. പലപ്പോഴും സാമുദായിക സംഘര്‍ഷങ്ങളില്‍ അന്ന് മുതലെ തന്റെ അച്ഛന് ഇടപെടേണ്ടി വന്നത് ബസന്ത് ഓര്‍ക്കുന്നു. പക്ഷേ, അപ്പോഴൊന്നും തന്റെ പിതാവ് മതം നോക്കി തീരുമാനം എടുക്കുന്ന കൂട്ടത്തിലല്ലായിരുന്നുവെന്ന് ബസന്ത് പ്രത്യേകം പറയുന്നു. പലപ്പോഴും പ്രശ്നമുണ്ടാക്കിയതിന്റെ പേരില്‍ സ്വന്തം സമുദായക്കാരായ ഹിന്ദുക്കളെ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ബസന്ത് ഓര്‍ക്കുന്നു. പക്ഷെ, പഠന കാലം തൊട്ടേ അച്ഛന് ‍കടുത്ത രാമഭക്തനായിരുന്നുവെന്ന് ബസന്ത് സമ്മതിക്കുന്നു. മിക്കവാറും വര്‍ഷങ്ങളിലും അയോധ്യയിലെ മസ്ജിദിന് പരിസരത്തെ രാമന്റെ പ്രതിഷ്ഠക്ക് മുന്നില്‍ അച്ഛന്‍ വരാറുണ്ടായിരുന്നു. മദ്യമുപയോഗിക്കുമായിരുന്നില്ല. മാംസ്യഭക്ഷണങ്ങളൊന്നും കൂട്ടിയിരുന്നില്ല. അത് തന്റെ പവിത്രത കെടുത്തുമെന്ന് വിശ്വസിച്ചിരുന്ന രാമഭക്തന്‍.   അതിനിടെയാണ് ഇന്ത്യ സ്വാതന്ത്ര്യമാകുന്നത്. ഉടനെ ഇന്ത്യാ മഹാരാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. മുസ്‌ലിംകള്‍ക്ക് ഇവിടെ നില്‍ക്കാനും പാകിസ്ഥാനിലേക്ക് പോകാനുമുള്ള ചോയ്സുണ്ടായിരുന്നു. പലരും പോയി. ബാക്കിയുള്ളവര്‍ ഇവിടെ തങ്ങി. പാകിസ്ഥാന്റെ രൂപീകരണത്തോട് അച്ഛന് നല്ല എതിര്‍പ്പുണ്ടായിരുന്നുവെന്ന് ബാസന്ത്. എന്ന് മാത്രമല്ല മുസ്‌ലിംകള്‍ക്ക് ഇവിടെ തങ്ങാനുള്ള ചോയ്സ് കൂടെ കൊടുത്തത് ഗുരുദത്ത് സിങ്ങിന് തീരെ പിടിച്ചില്ല. അവര്‍ക്ക് സ്വന്തമായി ഒരു രാജ്യമുണ്ടായി. ഇനിയെന്താ അവിടെ പോയിക്കൂടെ? പലപ്പോഴും അച്ഛന്‍ ചോദിച്ചിരുന്നത് ബാസന്ത് ഓര്‍ക്കുന്നു. 1940 കളുടെ അവസാനം. അച്ഛന്‍ Indian Civil Service ല്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കെയാണ് കേരളക്കാരനായ കെ.കെ നായരെ ഗുരുദത്ത് സിങ്ങ് കണ്ടുമുട്ടുന്നത്. സര്‍വീസില്‍ തന്റെ സീനിയറായിരുന്നു നായര്‍. ഹിന്ദു രാഷ്ട്രീയ സംഘടനയായ ഹിന്ദു മഹാസഭയോട് രണ്ടുപേര്‍ക്കും താത്പര്യമായിരുന്നു. രണ്ടാളും കടുത്ത രാമഭക്തരും. അങ്ങനെയാണ് രണ്ടുപേരും ചേര്‍ന്ന് ഫൈസാബാദിലേക്ക് ഒരു പോസ്റ്റിങ്ങ് ചോദിച്ചു വാങ്ങുന്നത്, അയോധ്യയുടെ മണ്ണിലേക്ക്. 1948. രണ്ടു പേര്‍ക്കും ഫൈസാബാദില്‍ പോസ്റ്റിങ്ങ് ലഭിച്ചു. നായര്‍ ജില്ലാ മജിസ്ട്രേറ്റായും ഗുരുദത്ത് സിങ്ങ് സിറ്റി മജിസ്ട്രേറ്റായും സ്ഥാനമേറ്റു. (രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കെ.കെ നായരുടെ മകനുമായും വിഷയം സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, അദ്ദേഹം പക്ഷേ, എന്തോ അതിന് വിസമ്മതിച്ചു.) ***                          ***                          ***                          *** ഫൈസാബാദില്‍ സിറ്റി മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് ഗുരുദത്തിനടുത്ത് അഭിരംദാസ് എത്തുന്നത്. ഗുരുദത്ത് സിങ്ങും കെ.കെ നായരും അഭിരാംദാസും ചേര്‍ന്ന് തങ്ങളുടെ പരിപാടിയുടെ പ്ലാന്‍ തയ്യാറാക്കി. ഫൈസാബാദിലെ ലോര്‍പൂര്‍ ഹൌസിലായിരുന്നു ആയിരുന്നു ഗുരുദത്ത് സിങ്ങിന്റെ താമസം. പഴയ ബ്രിട്ടീഷ് കെട്ടിടമായ തങ്ങളുടെ ആ വീട്ടില്‍ വെച്ചായിരുന്നു ഇവ്വിഷയകമായി മീറ്റിങ്ങുകള്‍  കൂടിയിരുന്നതെന്ന് ബസന്ത്സിങ്ങ്. മൂന്ന് പേര്‍ക്ക് പുറമെ പ്രാദേശികരായ ചില നേതാക്കളുമുണ്ടായിരുന്നു. ബസന്തിന് അന്ന് 15 വയസ്സു മാത്രമായിരുന്നു പ്രായം. പലപ്പോഴും യോഗത്തിനെത്തുന്നവര്‍ക്ക് കുടിക്കാനും കൊറിക്കാനുമെല്ലാമുളളത് വിളമ്പി വിതരണം ചെയ്യുക ബസന്തിന്റെ ഡ്യൂട്ടിയായിരുന്നു. അത് കൊണ്ട് തന്നെ അവരുടെ ചര്‍ച്ചാവിഷയം അയോധ്യയിലെ ബാബരിപള്ളിയും അതിനുള്ളില്‍ സ്ഥാപിക്കാനുള്ള രാമപ്രതിഷ്ഠയുമായിരുന്നുവെന്നതില്‍ ബസന്തിന് സംശയമൊന്നുമില്ല.  രാത്രിയായിരുന്നു യോഗം കൂടിയിരുന്നത്. സന്ദര്‍ശകര്‍ വരുകയാണെങ്കില്‍ അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് മടക്കിയയക്കാന്‍ വാതിലില്‍ ഭൃത്യനെ ഏര്‍പ്പാട് ചെയ്യുമായിരുന്നു. അഭിരംദാസിന്റെ ശിഷ്യരില്‍ പെട്ട് സത്യേന്ദ്രദാസ് ഇന്ന് അയോധ്യ ക്ഷേത്രത്തിലെ ഔദ്യോഗിക തന്ത്രിമാരില്‍ ഒരാളാണ്. അദ്ദേഹത്തോടും ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തു. ബസന്ത് സിങ്ങ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹവും പറയുന്നത്. 1958 ല്‍ മാത്രമാണ് സത്യേന്ദ്രനാഥ് അഭിരംദാസുമായി കണ്ടുമുട്ടുന്നത്. പക്ഷെ അതുവരെയുള്ള എല്ലാ ഉള്‍ക്കഥകളും അഭിരംദാസ് തനിക്കു പറഞ്ഞു തന്നിട്ടുണ്ടെന്ന് സത്യേന്ദ്രനാഥ്. രാമന്റെ പ്രതിഷ്ഠ ബാബരി മസ്ജിദിനകത്തേക്ക് പ്രതിഷ്ഠ സ്ഥാപിക്കാന് ‍തന്നെ തീരുമാനിച്ചു. പള്ളിക്കകത്ത് എങ്ങനെ പ്രതിഷ്ഠ എത്തിക്കുമെന്നതായിരുന്നു അടുത്ത വിഷയം. അതിന് വഴിയന്വേഷിച്ചായി പിന്നീടുള്ള  ചര്‍ച്ചകള്‍. അക്കാലത്ത് പള്ളിക്ക് കാവല്‍ നിന്നിരുന്നത് രണ്ടു പേരായിരുന്നു. പകല് സമയത്ത് ഒരു ഹിന്ദുവും രാത്രി ഇരുട്ടിയാല്‍ ഒരു മുസ്ലിമും. ഹിന്ദുപാറാവുകാരനെ സ്വാധീനിച്ചാല്‍ പ്രതിമ അകത്ത് കടത്താമെന്ന് ഗുരുദത്തും അഭിരമും നായരുമടങ്ങുന്ന സംഘം മനസ്സിലാക്കി. പാറാവുകാരനെ പോയി കണ്ട് വിഷയം അവതരിപ്പിച്ചു. ഇത് വളരെ പുണ്യമേറിയ ഒരു കര്‍മമാണെന്നും നടന്നു കിട്ടിയാല്‍ ദൈവപ്രീതി ലഭിക്കുമെന്നും പറഞ്ഞ് ധരിപ്പിച്ചായിരുന്നു ഹിന്ദുപാറാവുകാരനെ സംഘം പാട്ടിലാക്കിയത്. അദ്ദേഹം അതിന് സമ്മതിച്ചു, പ്രതിഷ്ഠ സ്ഥാപിക്കുന്നതിനായി കുറച്ച് പേരെ പള്ളിക്കകത്ത് ആരുമറിയാതെ കയറ്റാമെന്ന്.   വിഷയം മുസ്‌ലിം പാറാവുകാരനെയും അറിയിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തി മൌനിയാക്കുകയായിരുന്നുവെന്നും ബസന്ത് സിങ്ങ് പറയുന്നു. വിഷയം പുറത്തറിഞ്ഞാല് കൊന്നു തള്ളുമെന്ന ഭീഷണി കേട്ടതോടെ വിഷയം ആരുമറിഞ്ഞില്ല. (ഇതു സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ പാറാവുകാരുടെ അടുത്ത തലമുറകളെ കുറിച്ച് അന്വേഷിച്ചു നോക്കി. അങ്ങനെ ആരെയും പ്രദേശത്ത് കണ്ടെത്താനായില്ല.) ഏഴു ഇഞ്ച് നീളത്തില്‍‌ എട്ടു ലോഹങ്ങള് ‍ചേര്‍ത്ത് രാമന്റെ പ്രതിഷ്ഠ ഉണ്ടാക്കി തയ്യാറാക്കി വെച്ചു. ബാബരി മസ്ജിദിനകത്ത് കടത്താന്‍ ഇനി ഒത്ത അവസരം ലഭിക്കണം. അതിന് വേണ്ടിയായി പിന്നെ ഈ സംഘത്തിന്റെ കാത്തിരിപ്പ്. 1949 നവംബര്‍. സ്വാഭാവികമായും അയോധ്യയിലും ബാബരി മസ്ജിദിന്റെ പരിസരത്തുമെല്ലാം ഹിന്ദു സന്യാസിമാര്‍ ദീപം കൊളുത്താനും രാമായണം ജപിക്കാനുമെല്ലാം തുടങ്ങി. രാമനെ തന്റെ ജന്മസ്ഥലത്ത് എങ്ങനെ പുനസ്ഥാപിക്കുമെന്നതിനെ കുറിച്ചുള്ള പ്രസംഗങ്ങളും അക്കൂട്ടത്തില് ‍അന്ന് കേട്ടു. പിന്നെ അധികം വൈകിച്ചില്ല. മൂന്ന് പേരും ചേര്‍ന്ന് തങ്ങളുടെ പദ്ധതി നടപ്പിലാക്കാനുള്ള തിയ്യതിയും നിശ്ചയിച്ചുവെന്ന് ബസന്ത്. 1949 ഡിസംബര്‍ 22. ഒരു വ്യാഴാഴ്ചയായിരുന്നു അത്. ഡിസംബറിന്റെ അവസാന ദിവസങ്ങള്‍. ഉത്തരേന്ത്യ തണുപ്പ് കോച്ചുന്ന കാലമായിരുന്നു അത്. രാത്രി ആയപ്പോഴേക്ക് ഹിന്ദു പാറാവുകാരന്‍ സ്ഥലം വിട്ടു. പക്ഷെ, അതിന് മുമ്പെ നേരത്തെ തീരുമാനിച്ചുറപ്പിച്ചതനുസരിച്ച്, അഭിരംദാസും രണ്ടു സന്യാസിമാരും പള്ളക്കകത്ത് പ്രവേശിച്ചു കഴിഞ്ഞിരുന്നു. മുസ്‌ലിം പാറാവുകാരനെത്തിയതോടെ ചാവികള്‍ കൈമാറി ഹിന്ദുപാറാവുകാരന്‍ വീട്ടിലേക്ക് പോയി. പുലര്‍ച്ചെ മൂന്നുമണി. ഹിന്ദു വിശ്വാസപ്രകാരം വളരെ പുണ്യമേറിയ സമയം. പള്ളിക്കകത്ത് നിന്നു ചെറിയ ബെല്ലുകള്‍ ശബ്ദിക്കാന്‍ തുടങ്ങി.  അഭിരംദാസും രണ്ടു സന്യാസിമാരും ചേര്‍ന്ന് ചുറ്റും ദീപം തെളിയിച്ചു. പ്രധാനപ്പെട്ട മിനാരത്തിന് നേരെ താഴെ സ്ഥാപിച്ച രാമപ്രതിഷ്ഠയെ നോക്കി അവര്‍ മൂന്ന് പേരും  ഉറക്കെ പറയാന്‍ തുടങ്ങി:  ദൈവം വെളിപ്പെട്ടിരിക്കുന്നു, ദൈവം വെളിപ്പട്ടിരിക്കുന്നു. അന്നത്തെ രാത്രി പാറാവു നിന്ന് മുസ്‌ലിം പാറാവുകാരന്റെ മൊഴി പ്രദേശിക കാര്യാലയങ്ങള്‍  രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: പുലര്ച്ചെ മൂന്ന് മണി. പള്ളിയുടെ പ്രധാനമിനാരത്തിനടുത്ത് ശക്തമായ വെളിച്ചം കണ്ടു. പ്രകാശത്തില്‍ കുളിച്ച ആ നിമിഷത്തില് ഒരു രാമപ്രതിഷ്ഠ സ്വയം പ്രത്യക്ഷപ്പെട്ടു. ഈ മൊഴി അഭിരംദാസും കൂട്ടരും പാറാവുകാരനെ നേരത്തെ പറഞ്ഞു പഠിപ്പിച്ചതായിരുന്നുവെന്ന് ബസന്ത് പറയുന്നു. അതായത് രാമന്റെ ഈ ദിവ്യവെളിപാടിന് ഒരു മുസ്‌ലിം സാക്ഷിയെ നേരത്തെ തയ്യാറാക്കി വെക്കുകയായിരുന്നു. ജീവന് ഭീഷണിയാകുമെന്ന് ഭയന്ന് ആ പാറാവുകാരന്‍ അതിനും സമ്മതിച്ചു. ബിന്ദേശ്വരി പ്രസാദ്. ഇന്നേറെ വയസ്സായി. ഒട്ടിയ ശരീരത്തില്‍ തൊലിയെല്ലാം വേര്‍പ്പെട്ടു നില്‍ക്കുന്ന പോലെ. ഡിസംബറിലെ ആ രാത്രി അയോധ്യയുടെ പരിസരത്ത് ഉറങ്ങുകയായിരുന്ന അന്ന് യുവാവായിരുന്ന ബിന്ദേശ്വരി പ്രസാദ്. അദ്ദേഹത്തെ കണ്ട് ഞങ്ങള്‍ അന്നത്തെ അനുഭവം ചോദിച്ചു.   അന്നത്തെ ഉറക്കത്തില്‍ ഞങ്ങള്‍ രാംലല്ല കണ്ടു. മൂന്ന് മണിക്ക് ഞെട്ടിയുണരുമ്പോള്‍ പള്ളിക്കകത്ത് രാമന്റെ പ്രതിഷ്ഠ വെളിപ്പെട്ടിരിക്കുന്നു. ആ സന്നിധാനത്തില് ‍ചെന്ന് മന്ത്രം ജപിച്ചു. അവിടെ അഭിരംദാസുണ്ടായിരുന്നു. പള്ളിയുടെ പൂട്ട് പൊട്ടിച്ചു ഞങ്ങളെല്ലാവരും അകത്ത് കടന്നു. ആയുധധാരികളായ പോലീസുകാര് ആകാശത്തേക്ക് വെടിവെച്ചു. ആകാശത്തേക്ക് വെടി വെക്കണമെന്ന് നേരത്തെ ഗുരുദത്തും സംഘവും പോലീസുകാരോട് പ്രത്യേകം പറഞ്ഞേല്‍പിച്ചിരുന്നുവെന്ന് ബസന്ത്. ***                          ***                          ***                          *** ഗുരുദത്ത് ആ രാത്രി മുഴുവനും തന്റെ വീടായ ലോര്‍പൂര്‍ ഹൌസില് തന്നെയായിരുന്നുവെന്ന് ബസന്ത് ഓര്‍ക്കുന്നു. വിവരങ്ങള്‍ കൃത്യസമയത്ത് അറിയിച്ചു കൊണ്ടേയിരിക്കാന്‍ ഗുരുദത്ത് രണ്ട് പേരെ ഏര്‍പ്പാട് ചെയ്തിരുന്നുവത്രെ. അവര്‍ അയോധ്യ മുതല്‍ ഫൈസാബാദ് വരെ സൈക്കളോടിച്ച് വന്ന് കൃത്യസമയത്ത് വിവരങ്ങള്‍ അറിയിച്ചു കൊണ്ടിമിരുന്നു. പരിപാടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് ഉറപ്പുവരുത്തിയ ശേഷം ഒന്നുമറിയാത്തവരെ പോലെ ഗുരുദത്തും നായറുമടക്കമുള്ള സംഘം സൈറ്റിലേക്ക് കാറെടുത്തു പോയി. രാവിലെ അവിടെ ചെന്ന് പൂജയും മറ്റു കാര്യങ്ങളും നടത്തി. ഡിസംബര്‍ 23 രാവിലെ അടുത്തുള്ള ഒരുസ്കൂളിലേക്ക് അഭിരംദാസ് വന്നു. ദൈവം വെളിപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത സ്കൂള്‍ കുട്ടികള്‍ മുഖേന പ്രദേശത്തെ വീടുകളില്‍ പരസ്യമാക്കാനായിരുന്നു അഭിരംദാസിന്റെ ആ വരവ്. അന്ന് ചെറിയ ക്ലാസിലെ വിദ്യാര്‍ഥിയായിരുന്ന രാജേന്ദ്രസിംഗ് ഞങ്ങളോടത് തുറന്നു സമ്മതിച്ചു.   അനുബന്ധ ലേഖനം: ബാബരിവിധിക്കു ശേഷം ഇന്ത്യയും മുസ്‌ലിംകളും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter