റമദാനിലെ ഉംറയോടെ തീരുന്നുണ്ടോ നമ്മുടെ സമ്പത്തിലെ ഇസ്‌ലാം?
Microfinanceപണത്തിനുമീതെ പരുന്തും പറക്കില്ലെന്നത് പഴഞ്ചൊല്ലാണ്. പഴഞ്ചൊല്ലുമാത്രമല്ല പതിരില്ലാത്ത സത്യവുമാണ്. ഇപ്പോള്‍ ഈ ചൊല്ലിനു മീതെ പുതിയൊരനുബന്ധവും കേരളമുസ്ലിംകള് എഴുതിച്ചേര്‍ക്കുകയാണ്. പണത്തിനു മീതെ മതം പറക്കാനേ പാടില്ല! വെറുതെ പറയുന്നതല്ല. ആ നിലക്കാണ്, ഇന്നത്തെ ജീവിതത്തിന്റെ വിവിധ തുറകളിലെ ധനസമ്പാദനത്തിന്റെയും വിനിമയത്തിന്റെയും മാധ്യമങ്ങളും ശൈലികളും. മറ്റുദേശങ്ങളെ അപേക്ഷിച്ച്, അനിതര സാധാരണമായ സാമൂഹികബോധം പ്രകടിപ്പിക്കുന്ന കേരളീയര് സംഘടനാപ്രവര്ത്തനങ്ങള്,റിലീഫ്,ചികിത്സാസഹായം തുടങ്ങിയവ മുടക്കമില്ലാതെ നടത്തുന്നുണ്ട്. പക്ഷെ, ഇതിനിടക്ക് മുസ്‌ലിമിന്റെ സാമ്പത്തികാഭിവൃദ്ധിക്കു അശ്രാന്തശ്രമങ്ങള് മതത്തിന്റെ സര് വപരിധികളും അതിലംഘിച്ച് വളരുമ്പോള് നിശബ്ദമായ തലകുലുക്കങ്ങള് കൊണ്ട് സമുദായം അതംഗീകരിക്കുകയാണ്. മണ്‍കട്ടയും തേങ്ങോലയും ഉപയാഗിച്ചിരുന്ന കാലത്തുനിന്നു മാറി, കോണ്‍ക്രീറ്റും ഗ്രാനൈറ്റും ചേര്ത്ത് പള്ളികള് നാം നിര്മിച്ചെങ്കിലും പണത്തിന്റെ ഗമനാഗമനങ്ങളിള് സൂക്ഷ്മതയും സത്യസന്ധതയും കളഞ്ഞുകുളിച്ച്, സമ്പത്തില് മതമില്ലെന്ന ഒരുതരം വികടബോധത്തിലേക്കാണ് സാധാരണ മുസ്ലിം കുടുംബങ്ങള് വളര്ന്നുവരുന്നത്. മക്കയിലേക്കുള്ള പാതയെന്ന അറേബ്യന്‍ യാത്രാവിവരണത്തില് മുഹമ്മദ് അസദ് ഇങ്ങനെ എഴുതിയിട്ടുണ്ട്: ആ പഴയ അറേബ്യ ഇന്നില്ല. അതിന്റെ തനിമയും സത്യസന്ധതയും എണ്ണയുടെയും സ്വര്ണത്തിന്റെയും പ്രവാഹത്തില് ഞെരിഞ്ഞമര്ന്നു പോയി. മാനവികതക്ക് അപൂര്വമായി അവിടെ കണ്ടിരുന്ന പലതും നഷ്ടപ്പെട്ടുകഴിഞ്ഞു'. ഒരുപക്ഷെ, ഇതിനോട് സമാനമാണ് കേരളമുസ്‌ലിം ചരിത്രവും. ഗള്ഫും ഗള്ഫ്പണവും കൊണ്ടുവന്ന സാമ്പത്തികവും വിഭവപരവുമായ അഭിവൃദ്ധിയില് അവര് മതപരമായ പരിധികളെ ബോധപൂര്വം അവഗണിക്കാനുള്ള ശ്രമങ്ങളിലാണ്. അനിസ്#ലാമികമാണെങ്കിലും അല്ലെങ്കിലും പണംകായ്ക്കുന്ന ഏതുതൊഴില് ചെയ്യാനും അത്തരം ധനാഗമന മാര്ഗങ്ങള് ഇരുകൈയും നീട്ടി സ്വീകരിക്കാനും അവര് തയ്യാറാണിന്ന്. വയറുപൊരിയുന്ന പട്ടിണിയുടെ പഴയ കാലത്ത് കള്ളലോഞ്ചുകയറി അറബിപ്പൊന്നു തേടിപ്പോയവര് അറബിയെ കൊളളയടിച്ച അന്നുമുതല് തുടങ്ങിയ സാമ്പത്തിക ക്രയവിക്രയങ്ങള് സമൂഹം അറിഞ്ഞോ അറിയാതെയോ അംഗീകരിച്ചു പോരുന്നുണ്ട്. പൊന്നാനിയില് നിന്ന് അറിവിന്റെ വെള്ളിവെളിച്ചം വീശിയ ഭൂതകാലത്തില് നേര് വഴിയും സത്യസന്ധതയും നിലയാക്കി ജീവിച്ച വിശുദ്ധപണ്ഢിതരുടെ പിന്മുറക്കാര് ഈ നാട്ടുകാര് തന്നെയായിരുന്നു. താന്‍ കച്ചവടമുറപ്പിക്കാനൊരുങ്ങുന്ന തടിമരത്തിന്റെ പ്ലസും മൈനസും പറഞ്ഞ് കച്ചവടമുറപ്പിച്ച് ഒടുവില് സ്വയം തന്നെ നഷ്ടത്തിലായ കഥയാണ് കേരള മുസ്‌ലിംകളുടെ നേതാവ് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടേത്. ഈ പാരമ്പര്യത്തിന് തുടര്ച്ച നല്കുന്നതിനു പകരം കുത്തഴിഞ്ഞ കുടുംബ ബജറ്റുകളും ശരീഅത്തിനപ്പുറത്തെ ധനാഗമ മാര്ഗങ്ങളും അവലംബിക്കുകയും ചെയ്യുന്ന തലമുറയാണ് ജീവിക്കുന്നത്. വമ്പന്‍ റിയല് എസ്‌റ്റേറ്റ് കച്ചവടക്കാരുടെ പരസ്പര തര്ക്കങ്ങള് മൂലം സ്വന്തം പാര്ടണറെ കൊന്ന് ശവം കത്തിച്ച സംഭവം പോലും മുസ്‌ലിം മലബാറില് അരങ്ങേറിക്കഴിഞ്ഞു. പണത്തിനു മുമ്പില് കുടുംബബന്ധങ്ങളുടെ പവിത്രത പോലും കളങ്കപ്പെടും വരെ കാര്യങ്ങളെത്തി. ഗള്ഫുപണം നല്കിയ വളര്ച്ചയുടെ ഗ്രാഫ് കണ്ട്, പ്രതീക്ഷകളും മോഹവലയങ്ങളും നെയ്തുകൂട്ടുന്ന കുടുംബങ്ങളനവധിയാണ്. താങ്ങാവുന്നതിലപ്പുറം ഏറ്റെടുക്കാന് ധൈര്യംകാട്ടുന്നവരും, സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് ബോധമില്ലാത്തവരുമായി മാറിയ മുസ്#ലിം സഹോദരന്മാരാണ് ആയിരങ്ങള് പലിശനല്കുന്നതും അതിരില്ലാതെ ലാഭങ്ങള് വാഗ്ദാനം ചെയ്യുന്നതുമായ മണിചെയ്ന്‍ പോളിസികളടക്കമുള്ള അനിസ്#ലാമിക സാമ്പത്തിക പദ്ധതികളില് പണംനിക്ഷേപിച്ച് വഞ്ചിതരാകുന്നവര്. സമീപകാലത്തു തന്നെ അത്തരം ഒന്നിലധികം തട്ടിപ്പുകള് മുസ്#ലിം ഭൂരിപക്ഷപ്രദേളങ്ങളില് നിന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. interest and islamപലിശ തിന്നുന്നവനും എഴുതുന്നവനും കൊടുക്കുന്നവനും കുറ്റക്കാരനാണെന്ന് അര്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞത് പുണ്യനബി(സ്വ)യാണ്. കാലാന്തരത്തില് നൂറ്റാണ്ടുകള്ക്കിപ്പുറം അതേ പ്രവാചകന്റെ അനുയായി വൃന്ദത്തലൊരു വിഭാഗം സുഖമമായി ബാങ്ക്‌ജോലികള് ചെയ്യുന്നതും പര്ദാധാരിണികള് കാഷ്‌കൗണ്ടറുകളുടെ മുന്നില് തിരക്കുകൂട്ടുന്നതും കാണുമ്പോള് ഈ തെറ്റുകളെ സമുദായം ന്യായീകരിക്കുകയാണെന്നു തോന്നുന്നു. നിക്ഷേപകരോ പണയക്കാരോ അല്ലാത്തവരായി, പലിശതൊടാത്തവരായി അംഗുലീപരിമിതമായ ആളുകളേ സമുദായത്തിലിന്ന് ജീവിച്ചിരിപ്പുള്ളൂ. മലബാറിലെ ഗ്രാമാന്തരങ്ങളില് ദിനംപ്രതി ഉയര്ന്നുവരുന്ന ധനകാര്യസ്ഥാപനങ്ങള് ഈ യാഥാര്ഥ്യത്തിന്റെ പ്രത്യക്ഷമായ തെളിവാണ്. പകുതിയും പ്രവാസികളായ കേരളമുസ്#ലിമിന്റെ സമ്പാദ്യങ്ങളില് പലിശകലര്ത്തുന്ന പ്രധാനപ്പെട്ട മാധ്യമമാണ് ഇന്‍ഷൂറന്‍സ് പോളിസികളും ഷെയര്മാര്ക്കറ്റു നിക്ഷേപങ്ങളും. ഇവയുടെ പലിശബന്ധം അറിയാമായിരുന്നിട്ടും ജനിക്കാനിരിക്കുന്ന മകളെ കെട്ടിച്ചയക്കാനായി, മകന്റെ വ്യദ്യാഭ്യാസത്തിനുമൊക്കെയായി ആയിരങ്ങള് എണ്ണിക്കൊടുക്കുന്നവര് ഇന്‍ഷൂറന്‍സ് ഭീമന്മാരെ വെള്ളംകൊടുത്ത് വളര്ത്തുകയാണ്. എല്.ഐ.സിയുടെ പ്രമുഖ ബ്രാഞ്ചില് വര്ഷാവര്ഷം രണ്ടുകോടി സംഘടിപ്പിച്ച് കോടിപതിയാകുന്ന നിസ്‌കാരക്കാരനെ ഈ ലേഖകന് പരിചയമുണ്ട്. കോടിപതി പരസ്യങ്ങളിലെ മകന്റെ ചിത്രംകണ്ട് അഭിമാനംകൊളളുന്ന മാതാപിതാക്കളും ഭാര്യമാരും ജീവിക്കുന്ന കാലത്ത് ഇവരോട് വേദമോതാന്‍ പള്ളിയിലെ ഉസ്താദുമാര്ക്കു പോലുമാകുന്നില്ലെന്നതാണ് ദു:ഖകരമായ സത്യം. റിലയന്‍സ്, ബജാജ് തുടങ്ങിയ, നിക്ഷേപകര്ക്ക് ആയിരങ്ങള് പലിശ നല്കുന്ന സാമ്പത്തികപദ്ധതികള് നാടാകെ പ്രചരിക്കുമ്പോള് അവയുടെ കര്മശാസ്ത്രവശം വിശദീകരിച്ച പളളിയിലെ ഉസ്താദിന് നേരിടേണ്ടിവന്നത് നിക്ഷേപകരും സംഘാടകരുമായി ഒരുപാട് സമ്പാദിച്ചവരുടെ വികാരതീവ്രമായ തെറിയഭിഷേകങ്ങളായിരുന്നു. പുറമെ ഉസ്താദിന് ഒന്നും അറിയില്ലെന്ന ഒഴുക്കന്‍ ന്യായവും. ആരാന്റെ വെള്ളംകോരികളും വിറകുവെട്ടികളുമായിരുന്ന ചരിത്രത്തില് നിന്ന് സൂപ്പര്മാര്ക്കറ്റുകളും മാനംമുട്ടെ ഫ്ളാറ്റുകളും രമ്യഹര്മങ്ങളും തീര്ക്കുന്നവരായി മാറിയവര് ഏതറ്റം വരെ പോകുമെന്നത് ചിന്തിക്കുന്നത് നന്നാവും. എന്റെ സമുദായത്തിനു മേല് ദാരിദ്ര്യമല്ല, സാമ്പത്തികാഭിവൃദ്ധിയാണ് ഞാന്‍ ഭയക്കുന്നതെന്ന പ്രവാചകവചനത്തിന്റെ ശരിയായ ആഖ്യാനമാണോ ഇതെന്ന് ഒരുവേള സംശയിച്ചുപോകുകയാണ്. തങ്ങളുടെ സമ്പാദ്യങ്ങള് മുഴുവനും ഇസ്#ലാമിന് തീറെഴുതിക്കൊടുത്ത സിദ്ദീഖും (റ) ഉസ്മാനും (റ) ഖദീജാ ബീവിയും (റ) ഇസ്‌ലാമിക ചരിത്രത്തിലെ അതുല്ല്യരായ പ്രതീകങ്ങളാണ്. അറേബ്യന്‍ ഉപദ്വീപില് നിന്ന് കേരളക്കരയിലെത്തിയ പ്രബോധകവൃന്ദങ്ങള് സമ്പത്തിന്റെ ഈ ഇസ്‌ലാമിക ചട്ടങ്ങള് നമ്മെ പഠിപ്പിച്ചവരാണ്. അവിടം മുതല് തങ്ങളുടെ മണ്ണും മരവും വെള്ളവും മതത്തിനു വേണ്ടി സമര്പ്പിച്ച തലമുറകളാണ് പതിനായിരത്തിലധികം മദ്‌റസകളും അതിലേറെ വഖഫ് സ്വത്തുക്കളും ഈ നാട്ടില് രജിസ്റ്റര് ചെയ്തത്. ഇതൊന്നും ഇസ്‌ലാമിന്റെ കൂടെത്തന്നെ നമുക്കായി ഇറക്കപ്പെട്ടതല്ല. പതിറ്റാണ്ടുകളായി നടക്കുന്ന മതപ്രഭാഷണ വേദികളിലെ വിവരണങ്ങള് കേട്ട് നിമിഷനേരം കൊണ്ട് സ്വന്തം ആഭരണങ്ങള് ഊരിനല്കിയ വല്ല്യുമ്മമാരും സമ്പത്തിലെ ഏക്കറുകള് കൊണ്ട് ആഖിറം സുരക്ഷിതമാക്കാന്‍ ശ്രമിച്ച വൃദ്ധന്മാരുമായിരുന്നു മുന്‍ തലമുറ. ഈ മനസിന്ന് നഷ്ടമായി എന്നു പറയാനാകില്ല. ഒരുപാട് മതസ്ഥാപനങ്ങള് പുതുതായി ഉണ്ടാകുന്നു എന്നതും സേവനപ്രവര്ത്തനങ്ങള് നടത്തുന്നു എന്നതും വിസ്മരിനാവതല്ല. എന്നാലും മദ്‌റസക്കമ്മറ്റിയുടെ അശ്രദ്ധയോ അറിവില്ലായ്മയോ ഉപയോഗപ്പെടുത്തി സ്വന്തം പിതാകന്മാര് വഖഫ്‌ചെയ്ത തെങ്ങില് നിന്ന് തേങ്ങയെടുക്കുന്നവരും തെങ്ങുതന്നെ മുറിച്ച് വില്ക്കുന്നവരുമായി സമുദായത്തില് ചിലരെല്ലാം മാറിയിരിക്കുന്നുവെന്നത് കാണാതിരിക്കാനാവില്ല. തന്റെ പതിനായിരങ്ങളുടെ വട്ടിപ്പലിശബിസിനസില് ബര്ക്കത്തുണ്ടാവാന്‍ നിശ്ചിത ശതമാനം യത്തീംഖാനകളിലേക്ക് കൊടുത്തയക്കുന്ന മുതലാളിമാരും അതു സ്വീകരിക്കാന്‍ തയ്യാറാവുന്നവരും ജീവിക്കുന്ന കാലത്ത് ഇതൊന്നും അത്ര വലിയ പ്രശ്‌നമായി തോന്നണമെന്നില്ല. വളരെ സൂക്ഷമതയോടെയും ഭയത്തോടെയും ചെലവഴിക്കപ്പെടേണ്ട മതസ്ഥാപന സ്വത്തുക്കള് പോലും പലവിധക്കാരുടെ കൈകളില് എത്തുകയും അത്തരം കാരണവന്മാരോട് അപ്രിയ സത്യങ്ങള് തുറന്ന് പറയാന്‍ ഖതീബുമാര്ക്കു പോലും അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് സാമ്പത്തിക കാര്യങ്ങളില് മതത്തിന്റെ ഇടപെടലുകള് അവസാനിച്ചുവെന്ന നിശബ്ദ പ്രഖ്യാപനത്തിന്റെ ഭാഗമാണോ? കോടികളുടെ ബിസിനസ് നടത്തുന്ന ഹാജിമാരും ടെക്‌സ്റ്റൈല്സ്, ജ്വല്ലറി മുതലാളിമാരും പ്രകടനത്തിനു വേണ്ടിയുള്ള പൊടിക്കൈകളില് നിര്ബന്ധിത സക്കാത്തില് ഒതുക്കുമ്പോള് തങ്ങള് സംഭരിച്ചുവെക്കുന്നത് നരകത്തിലെ തീക്കനലാണെന്ന് ബോധ്യപ്പെടുത്താന്‍ പോലും പലര്ക്കും കഴിയുന്നില്ല. ഒരു മുസ്‌ലിയാരായാലും എഴുന്നേറ്റു നിന്ന് വല്ലതും പറയണമെങ്കില് കൈയില് നാലു കാശുണ്ടായിരിക്കണമെന്ന് അടുത്തിടെ ഒരു പ്രഭാഷകന്‍ പറയുന്നത് കേട്ടു. മലയാളക്കരയിലെ മുസ്‌ലിം പാരമ്പര്യത്തിനു മീതെ പതിക്കാനിരിക്കുന്ന ഒരു മഹാ ദുരന്തത്തെ അനാവൃതമാക്കുന്നുണ്ടീ വാക്കുകള്. money growthഓരോ മഹല്ലുകളിലെയും ധനികന്മാരുടെ സക്കാത്തുകള് കൃത്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ബോധവത്കരിക്കാനുമുള്ള ചടുലമായ നീക്കങ്ങളിലേക്ക് മഹല്ലു നേതൃത്വം ഉണര്ന്നെണീക്കണം. അല്ലെങ്കില് റമദാനില് ഫോട്ടോഗ്രാഫര്മാര്ക്കു മുന്നില് കൈമാറപ്പെടുന്ന അരിപ്പൊതിയും ശരീഅത്തിന് വിരുദ്ധമായി സകാത്ത് ഹآഖകളുടെ സംഘടനാപിരിവുമായി സമുദായത്തിന്റെ സാമ്പത്തിക ബാധ്യതകള് ചുരുങ്ങിപ്പോകുന്നത് നാം കാണേണ്ടിവരും. ഒാരോ മയ്യിത്തും നിസ്‌കാരത്തിന് നിര്ത്തപ്പെടുമ്പോള് പറയപ്പെടും പോലെ ബാധ്യതകളെല്ലാം മക്കള് ഏറ്റെടുത്തുവെന്ന ഉപചാരവാക്കില് തീരേണ്ടതല്ല മുസ്‌ലിമിന്റെ സാമ്പത്തിക വിശുദ്ധി. നീണ്ട ആയുഷ്‌കാലത്തിന്റെ ഒാരോ നിമിഷവും മതത്തിന്റെ പരിധിക്കുള്ളില് സാമ്പത്തിക ക്രയവിക്രയങ്ങളെ നിയന്ത്രിച്ച് നിര്ത്തുമ്പോഴാണ് വിശുദ്ധി കൈവരുന്നത്. ഈ മനസ്ഥിതിയിലാണ് കടക്കാരന് അറിയാതെ തരുന്ന അധിക നാണയങ്ങള് പോലും തിരിച്ചുനല്കാന്‍ ഒരാള് വെമ്പുന്നതും. തൊഴിലില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന മുസ്‌ലിം യുവാക്കള് ഗള്ഫിലെ കുടിയേറ്റത്തോടെ നേടിയെടുത്ത അഭിവൃദ്ധി അപലനീയമായ ധനവിനിയോഗ മാര്ഗങ്ങളിലേക്കും അവരെ എത്തിച്ചെന്ന വസ്തുത പറയാതെ വയ്യ. ആവശ്യത്തിനും അനാവശ്യത്തിനും വീടും സൗകര്യങ്ങളും ഒരുക്കുന്നതിന് കോടികള് ചെലവിട്ട് ഒടുവില് പ്രവാസ ജീവിതം തന്നെ സംപൂജ്യമായി മടങ്ങുന്ന പതിനായിരങ്ങളെ നമുക്കറിയാം. ഇവരില് വലിയൊരു വിഭാഗത്തിന്റെ ധനവിനിയോഗ മാര്ഗങ്ങള് അസാന്മാര്ഗികമോ മതം അനുവദിക്കത്ത അമിതവ്യയത്തിന്റെ ഗണത്തില് പെടുത്താവുന്നതോ ആണ്. നീണ്ടകാലത്തെ പ്രവാസത്തിന്റെ വൈകാരികത പൊട്ടിത്തെറിക്കുന്നത് എന്റര്ടൈന്‍മെന്റ് എന്ന പരിഹാരത്തിലാണ്. അതില് കള്ളും സിനിമയും തീം പാര്ക്കുകളും എല്ലാം അനുവദനീയമാകുന്നു. അതോടൊപ്പം സ്ത്രീധനമെന്ന മാമൂലും കൂടി ചേരുമ്പോള് മലയാളി മുസ്‌ലിമിന്റെ സാമ്പത്തിക സമീപനരേഖ പൂര്ത്തിയാകുന്നു. അല്ലാഹുമായുള്ള (ശിര്ക്ക് ഒഴികെയുള്ള) ഏതിടപാടും തൗബ കൊണ്ട് പൊറുക്കപ്പടുമെങ്കില് അടിമയുമായുള്ള കാര്യത്തില് അവരുമായി നേരിട്ട് പരിഹരിക്കുക മാത്രമാണ് രക്ഷ. അതില് അല്ലാഹു ഇടപെടില്ലത്രെ! അറിഞ്ഞും അറിയാതെയും നിത്യേന നമ്മുടെ സമ്പത്തില് അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന അന്യരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകാതെ ഇരിക്കുന്പോള് നിസ്‌കാരപ്പായയോടൊപ്പം മതത്തെയും മടക്കിവെക്കുന്ന കേവല ആള്കൂട്ടമായി നാം ചുരുങ്ങിപ്പോകുകയാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള മതസ്ഥാപനങ്ങളെയും അഗതി‏അനാഥകളെയും നാം കൈയയഞ്ഞ് സഹായിക്കുന്പോള് തന്നെ അവ ഫലവത്താകണമെങ്കില് നാമറിയാതെ നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസാന്മാہഗികതകളെ യഥാസമയം തിരിച്ചറിയുകയും തിരുത്തുകയും വേണം. അല്ലാത്ത പക്ഷം, നമ്മുടെ ഇസ്‌ലാം മടക്കിവെച്ച നിസ്‌കാരപ്പായയില് കിടന്ന് ചിതലരിച്ചു തീരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter