അമേരിക്കക്കും ഇസ്രയേലിനും യുനസ്കോയില്‍ വോട്ടവകാശം നഷ്ടപ്പെട്ടു
രണ്ടു വര്‍ഷത്തോളമായി യുനസ്കോക്ക് നല്‍കാനുള്ള ബാധ്യതകള്‍ കൊടുത്തുവീട്ടാത്തതിന്റെ പേരില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും വോട്ടവകാശം സംഘടന റദ്ദാക്കി. 2011-ല്‍ ഫലസ്ഥീന് ലോകരാജ്യങ്ങള്‍ യുനസ്കോയില്‍ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇരുരാഷ്ട്രങ്ങളും ബാധ്യത അടച്ചുവീട്ടാതിരുന്നത്. യുനസ്കോയുടെ നിയമമനുസരിച്ച് ഇന്നായിരുന്നു ഇരുരാജ്യങ്ങള്‍ക്കും പണമടക്കാനുള്ള അവസാന തിയ്യതി. എന്നാ‍ല്‍ അതിന് തയ്യാറാവാത്തത് മൂലമാണ് വോട്ടവകാശം നിര്‍ത്തലാക്കിയതെന്ന് യുനസ്കോ വക്താവ് അറിയിച്ചു. യുനസ്കോയുടെ വരുമാനത്തിന്റെ 22%  കയ്യാളുന്ന അമേരിക്കയുടെ വോട്ടവകാശം നിര്‍ത്തലാക്കിയത് സംഘടയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്ന ആശങ്ക വ്യാപകമാണ്. എന്നാല്‍ യുനസ്കോയി‍ല്‍ അമേരിക്കയുടെ സ്വാധീനം നഷ്ടപ്പെടുന്നത് അറബ് രാജ്യങ്ങളുടെ ആധിപത്യത്തിന് വഴിയൊരുക്കുമെന്നാണ് അമേരിക്കയിലെ രാഷ്ട്രീയ പ്രമുഖരുടെ വിലയിരുത്തല്‍. ഫലസ്ഥീന്‍ രാഷ്ട്രത്തിന് അന്തര്‍ദേശീയ തലത്തില്‍ ലഭിച്ച വലിയ അംഗീകാരമായിരുന്നു യുനസ്കോ അംഗത്വം. ഐക്യരാഷ്ട്ര സഭയില്‍ അംഗമാകാനുള്ള ശ്രമങ്ങളുടെ ആദ്യചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter