സൌദി: സ്ത്രീകളുടെ ഡ്രൈവിംങ് നിരോധനത്തിനെതിരെയുള്ള കാംമ്പയിന്‍ പിന്‍വലിച്ചു
women-drivingസ്ത്രീകളെ ഡ്രൈവിംങില്‍ നിന്നും വിലക്കുന്ന സൌദിയുടെ നിയമത്തിനെതിരെയുള്ള കാംമ്പെയിന്‍ സംഘാടകര്‍ പിന്‍വലിച്ചു. സ്ത്രീകളുടെ ഡ്രൈവിംങിനെതിരെ ആഭ്യന്തര മന്ത്രാലയം ഈയടുത്ത് പുറപ്പെടുവിച്ച മുന്നറിയിപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26-ന് ആരംഭിച്ച കാമ്പെയിനിന്‍റെ വാര്‍ഷികാഘോഷ പരിപാടി പിന്‍വലിച്ചത്. വാര്‍ഷികത്തോടനുബന്ധിച്ച് സൌദി റോഡില് കാറോഡിക്കാന്‍ 2500-ലധികം സ്ത്രീകള്‍ സന്നദ്ധരായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് മാനിക്കുന്നതായും നിയമലംഘനമായിരുന്നില്ല കാംമ്പെയിന്‍ ലക്ഷ്യമെന്നും സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാമ്പെയിന്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. കാമ്പെയിനിനെ പിന്തുണക്കുന്ന സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് നിരവധി സൌദി വനിതകള്‍ രംഗത്തെത്തി. സ്ത്രീകളുടെ ഡ്രൈവിംങ് സാമൂഹ്യമായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സൌദിയുടെ നിലപാട്. അതേസമയം, വര്‍ധിച്ചുവരുന്നു ആവശ്യങ്ങള്‍ പരിഗണിച്ച് സ്ത്രീകള്‍ക്ക് ക്രമേണ ഡ്രൈവിംങ് അനുമതി ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചന നടത്താന്‍ സൌദി ശൂറാ കൌണ്‍സിലും മനുഷ്യാവകാശ സമിതിയും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംങ് നിരോധനമുള്ള ഒരോ ഒരു രാജ്യമാണ് സൌദി അറേബ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter