മമ്പുറം ആണ്ടുനേര്‍ച്ച നവംബര്‍ 5 മുതല്‍ 12 വരെ
ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലെ ആണ്ടുനേര്‍ച്ചക്ക് നവംബര്‍ 5ന് തുടക്കമാകും. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന  ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൌലദ്ദവീല തങ്ങളുടെ നൂറ്റിയെഴുപത്തഞ്ചാം ആണ്ടുനേര്‍ച്ചയാണ് 2013 നവംബര്‍ 5 മുതല്‍ 12 വരെ കൊണ്ടാടുക. നവംബര്‍ 5ന് ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന കൂട്ടസിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. ഉദ്ഘാടന സെഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ മതപ്രഭാഷണ പരമ്പരയില്‍ യഥാക്രമം മുനീര്‍ ഹുദവി വിളയില്‍, മുസ്ത്വഫ ഹുദവി ആക്കോട്, അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി, ഉമര്‍ ഹുദവി പൂളപ്പാടം എന്നിവര്‍ പ്രസംഗിക്കും. തിങ്കളാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടക്കുന്ന ദിക്ര് ദുആ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സൈദ് മുഹമ്മദ് നിസാമി ഖുഥ്ബുസ്സമാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. നവംബര്‍ 12 ചൊവ്വാഴ്ച 9 മണി മുതല്‍ 2 മണി വരെ അന്നദാനം നടക്കും. തുടര്‍ന്ന് നടക്കുന്ന മൌലിദ്, ഖത് മ് ദുആക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിങ് കമ്മിറ്റിയാണ് മമ്പുറം മഖാ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter