പണ്ട് പണ്ട് ഈജിപ്തില്‍ ഒരു വിപ്ലവം നടന്നിരുന്നു
പണ്ട് പണ്ട് ജനുവരി 25, 2011 ല്‍ ഈജിപ്തില്‍ ഒരു വിപ്ലവം നടന്നിരുന്നു. അഴിമതിക്കാരനും അനീതിക്കാരനമായ ഹുസ്നി മുബാറകിന്റെ കിരാത ഭരണത്തിരെയായിരുന്നു വിപ്ലവം. വ്യക്തി സ്വാതന്ത്രം, സ്വസ്ഥ ജീവിതം, സാമൂഹ്യ നീതി തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ക്ക് വണ്ടിയായിരുന്നു വിപ്ലവം. അവസാനംഈജിപ്തിന്റെ പരമാധികാരം ഈജിപ്ഷ്യന്‍ അര്‍മിയുടെ സുപ്രീം കൌണ്‍സില്‍ ഓഫ് ദി ആര്‍മഡ് ഫോഴ്സിന്(SCAF) കൈമാറിക്കൊണ്ട് ഫെബ്രുവരി 11-ന് മുബാറക് പടിയിറങ്ങി. 11 ദിവസം കൊണ്ട് മുബാറകിന്റ ഭരണം അവസാനിപ്പിച്ച തങ്ങള്‍ ഈജിപ്തിന്റെ ചരിത്രം മാറ്റിയെഴുതിയെന്ന് വിപ്ലവകാരികല്‍ ആഭിമാനം കൊണ്ടു. തെരുവുകളിലും നഗരങ്ങളിലും അവര്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി വിപ്ലവസാക്ഷാത്കാരത്തില്‍ സന്തുഷ്ടരായി അല്‍പം വിശ്രമിച്ചു. പക്ഷെ, അധികാരം കയ്യില്‍ കിട്ടിയ സൈനിക കൌണ്‍സില്‍ വിശ്രമച്ചില്ല, അവര്‍ ഉര്‍ന്നു പ്രവര്‍ത്തിച്ചു. ജനകീയ വിപ്ലവത്തിനു നേരെ അവര്‍ അവരുടേതായ കരുക്കള്‍ നീക്കി.
അധികാരം കൈമാറുമ്പോള്‍ സൈനിക സുപ്രീം കൌണ്‍സില്‍ മുബാറകിന് അഭിമാനത്തോടെ ജീവിക്കാന്‍ സമ്മതിക്കുമെന്നും സ്വത്തുക്കളൊന്നും തിരിച്ചു പിടിക്കില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. അത്തരം കള്ളത്തരത്തില്‍ അവര്‍ ആദ്യമേ പങ്കാളികളുമായിരുന്നു. അതോടുകൂടെ മുബാറകിന്റെ മകന്‍ ജമാല്‍ മുബാറകിനെയും കൂടി അധികാരസ്ഥാനത്ത് നിന്ന് നീക്കി തങ്ങളുടെ ആധിപത്യത്തിന് ആരും വെല്ലുവിളി ഉയര്‍ത്തില്ലെന്ന് സൈനിക സുപ്രീം കൊണ്‍സില്‍ ഉറപ്പുവരുത്തുകയും ചെയ്തു. വിപ്ലംകൊണ്ട് സൈന്യത്തിനുണ്ടായ ലാഭം ഇതായിരുന്നു.
മുബാറകിനെ അധികാരത്തില്‍ നിന്നും പുറത്തു ചാടിച്ച ഫെബ്രുവരി 11, 2011-നാണ് യഥാര്‍ഥ വിപ്ലവം നടന്നതെന്ന് നാം മനസിലാക്കണം. എല്ലാവരും കരുതുന്ന പോലെ ജൂലൈ 3, 2013-ന് തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മൂര്‍സിയ പുറത്താക്കിയതല്ല വിപ്ലവം. വിപ്ലവം നയിച്ചവര്‍, വരാനിരിക്കുന്ന സുന്ദരമായ ഈജിപ്തിനെ കുറിച്ചും പരാശ്രയത്തിനും അടിമപ്പെടലുകള്‍ക്കും ഈജിപ്ത് ഗുഡ്ബൈ പറയുന്നതും സ്വപ്നം കണ്ടുകൊണ്ടിരുന്നു. സ്വന്തം രാജ്യത്ത് നേരിട്ട അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം തങ്ങളുടെ സ്വപ്നരാജ്യത്ത് ശാന്തസുന്ദരമായി ജീവിക്കുന്നതിന് കുറിച്ചുള്ള വിശേഷങ്ങള്‍ അവര്‍ പങ്കുവെച്ചു. ഒരിക്കല്‍ കൂടി അഭിമാനത്തോടെ ഞങ്ങള്‍ ഈജിപ്തുകാരെന്ന് സ്വപ്നങ്ങളില്‍ അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
വിപ്ലവകാരികള്‍ക്ക് പിടിപ്പെട്ട ആലസ്യം സൈനിക ഭരണകൂടം ശരിക്കും മുതലെടുക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന വിപ്ലവ പോരാളികള്‍ക്കിടയില്‍ വിഭാഗീയതയും ചേരിതിരവും സൃഷ്ടിച്ച് ഫെബ്രുവരി 12, 2011 നായിരുന്ന സൈനിക സുപ്രീം കൌണ്‍സില്‍ ഭരണഘടനാ പ്രഖ്യാപനം നടത്തിയത്. പെട്ടെന്നുള്ള പ്രഖ്യാപനം തന്ത്രപൂര്‍വമായിരുന്നു. അതുവരെ വിപ്ലവസ്വപ്നത്തിനു മുന്നില്‍ ഒറ്റക്കെട്ടായിരുന്ന വിമത പോരാളികള്‍ ചേരിതിരിഞ്ഞ് ആഭ്യന്തര കലഹത്തിലെത്തിപ്പെട്ടു. വിപ്ലവകാരികളുടെ ആഭ്യന്തര കലഹത്തെ മുതലെടുക്കാന്‍ സൈന്യം കരുക്കള്‍ നീക്കി. സൈനിക നേതൃത്വത്തിന് പിന്തുണ നല്‍കാന്‍ സാമ്പത്തികമായി പിന്തുണ വരെ ഇവരില്‍ പലര്‍കും നല്‍കപ്പെട്ടു.
[caption id="attachment_41208" align="alignleft" width="366"]
മുബാറകിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെത്തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തുന്ന യുവാക്കള്‍[/caption]
മുബാറകിന്റെ ബിസ്നസ് പാര്‍ട്ട്നര്‍മാര്‍ക്ക് സൈനിക നേതൃത്വം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കി. വിപ്ലവചാനലുകളെന്ന് പറഞ്ഞ് അവര്‍ ടെലിവിഷന്‍ചാനലുകള്‍ രാജ്യത്ത് സംപ്രേക്ഷണം തുടങ്ങി. മുബാറകിന് പിന്തുണയും അദ്ദേഹത്തെ എടുത്തുകാണിക്കുന്നതുമായിരുന്ന ചാനലുകളുടെ ഉള്ളടക്കം. മുബാറകിനെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയ വിപ്ലവകാരികള്‍ക്ക് തഹ്‍രീര്‍ സ്ക്വയറില്‍ പ്രവേശനം നിഷേധിച്ച സര്‍ക്കാര്‍ അവര്‍ക്ക് പുതിയ ചാനലുകളില്‍ ഇന്റര്‍വ്യൂ നടത്താന്‍ അനുമതി നല്‍കി. മീഡിയകളുടെ പളപളപ്പ് വിപ്ലകാരികളെ ആകര്‍ഷിക്കുകയും തെരുവിലെ വിപ്ലവങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലേക്ക് പറിച്ചു നടപ്പെടുകയും ചെയ്തു. ഈ മാറ്റം വിപ്ലവത്തിന്റെ വീര്യം നഷ്ടപ്പെടുത്തുകയും സൈനിക നേതൃത്വം പടച്ചുണ്ടാക്കിയ വ്യാജപ്രതിസന്ധികള്‍ക്കിടയില്‍ പെട്ട് ജനകീയ വിപ്ലവം പതിയെ മൃതിയടയുകയും ചെയ്തു. ഗുണ്ടകളെന്നു മാത്രം പറയാവുന്ന സൈന്യത്തെ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കുകയും എവിടെയും എങ്ങിനെയും വെടിവയ്ക്കാനുള്ള അധികാരം നല്‍കുകയും ചെയ്തു.
സാമ്പത്തിക പിന്തുണ നല്‍കുക വഴി സൌദി അറേബ്യയും യു.എ.ഇയും ഇതില്‍ കളിച്ച കളിയും നമ്മള്‍ ഒരിക്കലും മറക്കരുത്. അവര്‍ നല്‍കിയ സാമ്പത്തിക പിന്തുണക്ക് പിന്നില്‍ ഒരൊറ്റ ആവശ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്; ഈജിപ്ഷ്യന്‍ ജനതയെ ദ്രോഹിച്ച മുബാറകിനെ വിചാരണ ചെയ്യരുതെന്ന്. എന്നാല്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി അവര്‍ക്ക് മുബാറകിനെ പ്രഹസനമായ ഒരു വിചാരണക്കായി കോടതിയില്‍ കൊണ്ടു വരേണ്ടി വന്നു. അതും അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം. തനിക്കെതിരെയുള്ള മുഴുവന്‍ തെളിവുകളും രേഖകളും നശിപ്പിക്കാന്‍ വേണ്ട സാവകാശം അദ്ദേഹത്തിന് ഇതുവഴി ലഭിച്ചു. സൈനിക നേതൃത്വം ആദ്യമേ സൌദിക്കും യു.എ.ഇക്കും ഉറപ്പു നല്‍കിയുന്നു ഏറ്റവും അവസാനം മുബാറക് കുറ്റ വിമുക്തനാക്കപ്പെടുക തന്നെ ചെയ്യുമെന്ന്.
ഇപ്പോ നമ്മള്‍ കാണുന്നത് അതാണ്. മുഴുന്‍ കുറ്റങ്ങളില്‍ നിന്നും മുബാറകിനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു. ജനുവരി 25 വിപ്ലവം ഇപ്പോ പൂര്‍ണമായി ക്രിമിനല്‍ വല്‍ക്കരിച്ചു കഴിഞ്ഞിരിക്കുന്നു. അതില്‍ പങ്കെടുത്തവരൊക്കെ ഒന്നുകില്‍ ജയിലിലടക്കപ്പെട്ട് ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ അല്ലെങ്കില്‍ വഞ്ചകരായ പോലീസ്-സൈനിക കരങ്ങളാല്‍ രക്തസാക്ഷികളാവുകയോ ചെയ്തിട്ടുണ്ട്. അവര്‍ കൊല്ലപ്പെട്ടത് സ്വസ്ഥവും ശോഭനവുമായ ജീവിതത്തിന് ആഹ്വാനം ചെയ്തത് കൊണ്ട് മാത്രമാണ്. നീതിയും മാനുഷിക മൂല്യങ്ങളും സ്വപ്നം കണ്ടതിനാണ്. ഈ വിപ്ലവ കഥക്ക് ഒരിക്കലും ശുഭകരമായ ഒരു അന്ത്യം അല്ല വന്നിട്ടുള്ളത്.
കടപ്പാട്: Middle East Monitor
സംക്ഷിപ്തം: മുഹമ്മദ് ശഫീഖ്



Leave A Comment