ഇസ്‍ലാമിക് സ്റ്റേറ്റിന് 1.8 ലക്ഷം സായുധ പോരാളികളുണ്ടെന്ന് വെളിപ്പെടുത്തല്‍
ഇറാഖിലും സിറിയയിലും ഭീതി വിതച്ച് മുന്നേറുന്ന ഇസ്‍ലാമിക് സ്റ്റേറ്റിന് 180,000 സായുധ പോരാളികളുണ്ടെന്ന് യു.എസ് ഓണ്‍ലൈന്‍ പത്രം. നിലവില്‍ യു.എസിന്റെ കണക്കുകളേക്കാള്‍ ആറ് മടങ്ങാണ് ഇപ്പോഴത്തെ കണക്ക്. 20,000-31,000 ആയിരുന്നു കഴിഞ്ഞ സപ്തംബറില്‍ യു.എസ് പുറത്ത് വിട്ട കണക്ക്. യു.എസ് ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം ശക്തമാക്കുമ്പോള്‍ തന്നെ അറബ് മേഖലയിലെ മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായി സഹകരിച്ച് സംഖ്യം ഉണ്ടാകുകയാണ് ഇവരെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ താലിബാന്‍, അല്‍-ശബാബ്, യമന്‍ അല്‍-ഖായിദ, മറ്റു പ്രാദേശിക ഗ്രൂപ്പുകള്‍ തുടങ്ങിയവയുമായി ഇവര്‍ സംഖ്യത്തിലായിട്ടുണ്ട്. ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖയാണ് പ്രസ്തുത റിപ്പോര്‍ട്ടിനാധാരം. വിദേശ പോരാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ യുവാക്കള്‍ക്കിടയില്‍ ഇവര്‍ പ്രചരണ തന്ത്രം ശക്തമാക്കുന്നതാണ് ഇതിന് പിന്നിലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഓണ്‍ലൈന്‍ വഴി അനവധി പ്രചരണ പരിപാടികള്‍ ഭീകരര്‍ നടത്തുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter