ദക്ഷിണാഫ്രിക്കയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലേക്ക്
മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ ജിദ്ധയിലെത്തുന്നു. ഏകദേശം 200 ഓളം തീര്‍ത്ഥാടകരാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പരിശുദ്ധ നഗരമായ ജിദ്ധ വഴി മക്കയിലേക്കെത്തുന്നത്. ഗവണ്‍മെന്റ് തയ്യാര്‍ ചെയ്ത പത്തിലധികം സേവന സന്നദ്ധ വിഭാഗം ആഫ്രിക്കയിലെ ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സജ്ജമായി കാത്തിരിക്കുകയാണ്. ഹജ്ജ് തീര്‍ത്ഥാടകരുടെ വരവ് പ്രമാണിച്ച് രണ്ട് മസ്ജിദുകള്‍ പാസ്സ് പോര്‍ട്ട് ഓഫീസുകള്‍, സംസം ഓഫീസ് മക്ക മുന്‍സിപാലിറ്റി തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാണ്. "വിശുദ്ധ കര്‍മ്മത്തിനായി വരുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന്" ഹജ്ജ് മന്ത്രാലയ വ്യക്താവ് ഹാത്തിം ഖാദി പറഞ്ഞു. സൗദി ആഥിത്യ മര്യാദകള്‍ പാലിച്ച് കൊണ്ട് തന്നെ വരുന്നവരെ ഞങ്ങള്‍ സ്വീകരിക്കും ഖാദി കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter