ദേശീയ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ദല്‍ഹി കോടതി വ്യാഴാഴ്ച വിധി പറയും. തടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. 2008 സെപ്റ്റംബര്‍ 19നാണ് രാജ്യത്തെ നടുക്കിയ ബട്ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നത്. ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയോട് ചേര്‍ന്ന ബട്ല ഹൗസില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് യുവാക്കളും ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായ എം.സി. ശര്‍മയും കൊല്ലപ്പെട്ടു. യു.പി അഅ്സംഗഢ് ജില്ലയിലെ സഞ്ജര്‍പൂര്‍ ഗ്രാമത്തില്‍നിന്നുള്ള ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവരാണ് കൊല്ലപ്പെട്ട യുവാക്കള്‍. ബട്ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന ആരോപണം അന്നുമുതല്‍ക്കേ ശക്തമാണ്. ഇതേക്കുറിച്ച് പൗരാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും ഒട്ടേറെ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍, പൊലീസിന്‍റെ ആത്മവീര്യം തകരുമെന്നു പറഞ്ഞ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിഷേധിക്കുകയായിരുന്നു. ആതിഫും സാജിദും വെടിവെപ്പ് തുടങ്ങിയപ്പോള്‍ ശര്‍മക്ക് വെടിയേറ്റന്നെും തുടര്‍ന്ന് ആത്മരക്ഷക്ക് തങ്ങള്‍ തിരിച്ചുവെടിവെച്ചപ്പോള്‍ ഇരുവരും കൊല്ലപ്പെട്ടുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ഇരുവര്‍ക്കും ഭാരമുള്ള വസ്തുകൊണ്ട് അടിയേറ്റുവെന്നും വ്യക്തമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter