ഓണാഘോഷവും ബഹുസ്വര സമൂഹത്തിലെ മുസ്‌ലിമും
ഒരു വിശ്വാസിക്ക് അവന്റെ ആചാരാനുഷ്ഠാനങ്ങളിലും കര്‍മ്മങ്ങളിലും അവന്റേതായ വ്യക്തിത്വവും നയവുമുണ്ട്. തന്റെ വിശ്വാസം പൂര്‍ണ്ണമായും ശരിയാണെന്ന് വിശ്വസിക്കുന്ന ഏതൊരുത്തനും അത്തരം വ്യതിരിക്തത ആവശ്യവുമാണ്. പ്രവാചകര്‍(സ) മദീനയിലെത്തിയപ്പോള്‍, ജാഹിലിയ്യാ കാലത്തെ ആഘോഷദിനത്തില്‍ മുസ്‌ലിംകളും പങ്കെടുക്കുന്നതായി കണ്ടപ്പോള്‍, നമുക്ക് പടച്ച തമ്പുരാന്‍ അതേക്കാള്‍ നല്ല രണ്ട് ആഘോഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രണ്ട് പെരുന്നാളുകളാണ് അവയെന്നും പ്രവാചകര്‍ (സ) പറഞ്ഞതായി ഒരു ഹദീസില്‍ കാണാം. ഓണത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് വിവിധാഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ അത് ഹൈന്ദവ സഹോദരരുടെ ആചാരവും ആഘോഷവുമായാണ് പരിഗണിക്കപ്പെടുന്നത്. അതോടൊപ്പം അതിന്റെ ഭാഗമായി നടത്തപ്പെടുന്ന പല ചടങ്ങുകളും (തൃക്കാക്കര അപ്പനെ പ്രതിഷ്ഠിക്കുന്നത് പോലെ) ബഹുദൈവാരാധനയിലധിഷ്ഠിതമാണ്. അത് കൊണ്ട് തന്നെ അത്തരം ആഘോഷങ്ങള്‍ ഒരു വിശ്വാസി ആഘോഷിക്കാവുന്നതല്ല. മറിച്ച്, അത്തരം ആഘോഷവേളകളില്‍ അവയുടെ പൊള്ളത്തരങ്ങളെക്കുറിച്ചും ബഹുദൈവാരാധനയുടെ അപകടത്തെക്കുറിച്ചും ആത്മാര്‍ത്ഥമായി അവരെ ബോധവല്‍ക്കരിക്കാനായിരിക്കണം വിശ്വാസിയുടെ ശ്രമം. എന്നാല്‍ അതേ സമയം ഓണ സദ്യ ഉണ്ണുന്നതും അതിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുന്നതും കറാഹതിന്റെ പരിധിയിലാണ് വരിക. കഴിക്കല്‍ നിഷിദ്ധമായവ അവയിലില്ലെന്നും എല്ലാ ഇനങ്ങളും അവയുടെ കൂട്ടുകളും അനുവദനീയമായവയാണെന്നും ഉറപ്പുവരുത്തേണ്ടാത് നിര്‍ബന്ധമാവുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter