കശ്മീര്‍: ഇന്ത്യയും പാകിസ്താനും എന്തിനിങ്ങനെ കലഹിച്ചിരിക്കണം?
kashകാലങ്ങളായി നമ്മുടെ മുമ്പില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് കശ്മീര്‍ പ്രശ്‌നം. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല. പലരും അങ്ങനെ പറയുന്നുണ്ടെങ്കിലും നിരര്‍ത്ഥകമായൊരു വാദമാണത്. മുസ്‌ലിംകളുണ്ടായതുകൊണ്ടാണ് അവിടെ തീവ്രവാദമുണ്ടാകുന്നതെന്നും കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മുസ്‌ലിംകളാണെന്നും പറയുന്നത് അടിസ്ഥാനപരമായും തെറ്റാണ്. ഇതിനു കൃത്യമായ ഉത്തരം ലഭിക്കണമെങ്കില്‍ ഇന്ത്യ സ്വതന്ത്രമായ ആ കാലത്തെക്കുറിച്ചും അന്നു നടന്ന സംഭവവികാസങ്ങളെക്കുറിച്ചും നാം ശരിക്കും മനസ്സിലാക്കണം. ഇന്ത്യ സ്വതന്ത്രമായ സമയം ഇവിടെ ധാരാളം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. നിങ്ങള്‍ക്കു ഒന്നുകില്‍ ഇന്ത്യയോട് ചേരാം; അല്ലെങ്കില്‍ പാക്കിസ്താനോട് ചേരാം എന്നതാണ് ഔദ്യോഗികമായി അവയോട് നല്‍കപ്പെട്ടിരുന്ന നിര്‍ദ്ദേശം. അധികം പ്രദേശങ്ങളും താമസിയാതെത്തന്നെ തീരുമാനമെടുത്തു; ഇന്ത്യയിലോ പാക്കിസ്താനിലോ ആയി അവ സ്വയം ലയിച്ചു. എന്നാല്‍, രണ്ടോ മൂന്നോ പ്രദേശങ്ങള്‍ മാത്രം ഒരു തീരുമാനവുമെടുത്തില്ല. എത്രയും വേഗം തീരുമാനം കൈക്കൊണ്ട് വിവിരമറിയിക്കാന്‍ അവക്ക് അന്ത്യശാസനം നല്‍കപ്പെട്ടു. ഹൈദരാബാദായിരുന്നു അതിലൊന്ന്. കൂടുതലും ഹൈന്ദവരുള്ള പ്രദേശമായിരുന്നു ഇത്. പക്ഷെ, അവരുടെ രാജാവ് മുസ്‌ലിമായിരുന്നു. ഈ സമയം ഇന്ത്യന്‍ ഗവണ്‍മെന്റ് പട്ടാളത്തെ അയച്ച് ഹൈദരാബാദിനെ കീഴടക്കുകയും ഇന്ത്യയുടെ ഭാഗമാക്കി അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. കശ്മീരായിരുന്നു അതില്‍ മറ്റൊന്ന്. ഇവിടത്തെ അവസ്ഥ നേരെ മറിച്ചായിരുന്നു. മുസ്‌ലിംകളായിരുന്നു ജനസംഖ്യയില്‍ കൂടുതലും. പക്ഷെ, അവരുടെ രാജാവ് ഹിന്ദുവായിരുന്നു. ഹരി സിങ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഈ സമയം കശ്മീരിനെ തങ്ങളുടെ ഭാഗമാക്കി മാറ്റാമെന്ന് പാക്കിസ്താന്‍ ചിന്തിച്ചു. പക്ഷെ, ഹരി സിങ് ഇതിനെതിരായിരുന്നു. തന്റെ രാജ്യം ഇന്ത്യയുടെയോ പാക്കിസ്താന്റെയോ ഭാഗമാവേണ്ടതില്ലെന്നും അത് സ്വതന്ത്രമായൊരു രാജ്യമായി വളരട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആ സമയത്താണ് കശ്മീരിനെ പിടികൂടാന്‍ പാക്കിസ്താന്‍ സൈനികാക്രമണം നടത്തുന്നത്. ഇതറിഞ്ഞ രാജാവ് ഭയചകിതനായി. ഈ സമയം കശ്മീരില്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ ഒരു ജനകീയ മുന്നണിയുണ്ടായിരുന്നു. ശൈഖ് അബ്ദുല്ലയായിരുന്നു അതിന്റെ മേധാവി. പാക്കിസ്താന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായപ്പോള്‍ ഹരി സിങ് അന്നത്തെ ഇന്ത്യന്‍ സര്‍ക്കാറിനെ സമീപ്പിച്ചു. പാക്കിസ്താന്‍ സൈന്യത്തെ വിരട്ടാന്‍ കശ്മീരിലേക്ക് ഇന്ത്യന്‍ പട്ടാളത്തെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. വളരെ പ്രധാനപ്പെട്ട വിഷയമായതിനാല്‍ പ്രധാനമന്ത്രിയെ കാണമെന്നായിരുന്നു അദ്ദേഹത്തിനു ലഭിച്ച മറുപടി. അദ്ദേഹം പ്രധാനമന്ത്രിയെ നേരില്‍ കണ്ടു. പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കശ്മീര്‍ ഒരു സ്വതന്ത്ര രാജ്യമാണ്. ഒരു സ്വതന്ത്ര രാജ്യത്തില്‍ തങ്ങള്‍ തങ്ങളുടെ പട്ടാളത്തെ എങ്ങനെയാണ് അയക്കുക? അടുത്ത ഊഴം ശൈഖ് അബ്ദുല്ലയുടെതായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് ഇങ്ങനെ പറഞ്ഞു: ഞങ്ങള്‍ ഒരിക്കലും പാക്കിസ്താനോട് ചേരാന്‍ തീരുമാനിച്ചിട്ടില്ല. ആയതിനാല്‍, എങ്ങനെയെങ്കിലും ഞങ്ങള്‍ക്ക് സൈന്യത്തെ വിട്ടുതരാന്‍ വഴിയുണ്ടാക്കണം. ഇതോടെ കശ്മീരിനും ഇന്ത്യന്‍ ഗവന്‍മെന്റിനുമിടയില്‍ ഒരു തീരുമാനമുണ്ടായി. അത് ഇങ്ങനെയായിരുന്നു: കശ്മീര്‍ എന്നും ഇന്ത്യയോടൊപ്പം ഉണ്ടായിരിക്കും. പക്ഷെ, അത് പൂര്‍ണമായും ഇന്ത്യയില്‍ വിലയിതമാകില്ല. കശ്മീരിനു സ്വന്തമായ ഓട്ടോണമി ഉണ്ടായിരിക്കും. രാജ്യത്തിന്റെ എല്ലാ തലങ്ങളും കശ്മീര്‍ അസംബ്ലി തന്നെയാണ് കൈ കാര്യം ചെയ്യുക. സുരക്ഷ, വിദേശം, കറന്‍സി, കമ്യൂണിക്കേഷന്‍ എന്നിങ്ങനെ നാലു ഡിപ്പാര്‍ട്ടുമെന്റുകള്‍ ഒഴികെ. ഇതു നാലും ഡല്‍ഹി കേന്ദ്രമായുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ ആയിരിക്കും കൈകാര്യം ചെയ്യുക. ബാക്കി എല്ലാ മേഖലകളും പൂര്‍ണമായും കൈകാര്യം ചെയ്യാനുള്ള അവകാശം കശ്മീരിനുണ്ടായിരിക്കും. ചുരുക്കത്തില്‍, കശ്മീര്‍ ഇന്ത്യയില്‍ ലയിച്ചെങ്കിലും ധാരാളം നിബന്ധനകളോടെ മാത്രമുള്ള ഒരു ലയിക്കല്‍ മാത്രമായിരുന്നു ഇത്. ആ വ്യവസ്ഥയനുസരിച്ച് ഇന്ത്യക്കും പ്രധാനമന്ത്രിയുണ്ടാകും; കശ്മീരിനും പ്രധാനമന്ത്രിയുണ്ടാകും. ഇന്ത്യക്ക് രാഷ്ട്രപതിയുണ്ടാകും; കശ്മീരിനും രാഷ്ട്രപതിയുണ്ടാകും. ഇരു രാജ്യങ്ങള്‍ക്കും പ്രത്യേകം ഭരണ സംവിധാനങ്ങളുമുണ്ടായിരിക്കും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തീരുമാനമായി. ഇന്ത്യന്‍ സൈന്യം കശ്മീരിലേക്ക് പുറപ്പെടുകയും പാക്കിസ്താനി സൈന്യവുമായി പോരാട്ടം നടക്കുകയും ചെയ്തു. കശ്മീരിന്റെ വലിയൊരു ഭാഗം ഇന്ത്യയോടൊപ്പവും ചെറിയൊരു ഭാഗം പാക്കിസ്താനോടൊപ്പവും ആയിമാറുകയായിരുന്നു ഇതോടെ. ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ പ്രഭുവായിരുന്നു അന്നത്തെ ഇന്ത്യന്‍ ഗവര്‍ണര്‍. അദ്ദേഹം സര്‍ക്കാറുമായി കൂടിയാലോചിക്കുകയും കശ്മീരും ഇന്ത്യയും തമ്മില്‍ നടന്ന ഈ കരാര്‍ ഇത്തവണ നമുക്ക് യു.എന്‍.ഓയില്‍ അവതരിപ്പിക്കാമെന്ന് ഉപദേശിക്കുകയും ചെയ്തു. യു.എന്‍.ഓയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ അവിടെനിന്നും ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു: കശ്മീര്‍ ഇന്ത്യയില്‍ ലയിക്കണോ പാക്കിസ്താനില്‍ ലയിക്കണോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് കശ്മീര്‍ ജനതയുടെ ഹിതപരിശോധന നടത്തുകയാണ് വേണ്ടത്. അവര്‍ സ്വയം തീരുമാനിക്കട്ടെ തങ്ങള്‍ ആരോടൊപ്പമാണ് നില്‍ക്കുന്നതെന്ന്. ഹിതപരിശോധന യു.എന്‍ നേരിട്ടുതന്നെ നടത്തുമെന്നതായിരുന്നു തീരുമാനം. തങ്ങള്‍ ഇന്ത്യയോടൊപ്പം നില്‍ക്കണോ, പാക്കിസ്താനോടൊപ്പം നില്‍ക്കണോ അതോ സ്വതന്ത്രമായി നിലകൊള്ളണോ എന്നത് കശ്മീര്‍ ജനത സ്വന്തം അഭിപ്രായം രേഖപ്പെടുത്തും. പക്ഷെ, ഒരു നിബന്ധനയുണ്ടായിരുന്നു. ഹിത പരിശോധനക്കു മുമ്പ് ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ കശ്മീരില്‍നിന്നും പിന്‍വലിക്കണം. അതിനു ശേഷം മാത്രമാണ് ഹിതപരിശോധന നടക്കുക. പക്ഷെ, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇരു രാജ്യങ്ങളും തങ്ങളുടെ കശ്മീരില്‍നിന്നും തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ, ജനങ്ങളുടെ ഹിതപരിശോധന നടന്നതുമില്ല. ഇതോടെ സംഗതികളെല്ലാം മറ്റൊരു നിലയിലേക്കു മാറിമറിയുകയായിരുന്നു. ഭരണഘടന ആര്‍ട്ടിക്കിള്‍ 370 പ്രകാരം കശ്മീരിന്റെ വലിയൊരു ഭാഗം ഇന്ത്യയോടൊപ്പമാണ് എന്നതായിരുന്നു അപ്പോഴത്തെ അവസ്ഥ. പക്ഷെ, പിന്നീട് പലരും രംഗത്ത് വരികയും കശ്മീരിന്റെ ഓട്ടോണമി എടുത്തുമാറ്റണമെന്ന് ശബ്ദിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ശൈഖ് അബ്ദുല്ല കശ്മീരിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സമയമായിരുന്നു അത്. ഇന്ത്യ തങ്ങളുടെ ഓട്ടോണമി എടുത്തു കളയുമോ എന്ന് പേടിച്ച അദ്ദേഹം ഇവ്വിഷയം അമേരിക്ക, ചൈന തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി. ഇതറിഞ്ഞ ഇന്ത്യ അദ്ദേഹത്തെ പിടികൂടുകയും 17 വര്‍ഷത്തോളം ജയിലില്‍ അടക്കുകയും ചെയ്തു. തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെ ഇന്ത്യ ജയിലിലടച്ചതോടെ കശ്മീരികളുടെ മനസ്സില്‍ ഇത് വല്ലാത്ത അസന്തുഷ്ടി സൃഷ്ടിച്ചു. ഈയൊരു അസന്തുഷ്ടി ക്രമേ വര്‍ദ്ധിച്ചുവരികയും ഒരു വെറുപ്പായി പരിണമിക്കുകയും ചെയ്തു. പാക്കിസ്താനിലും ഇതേ സംഭവം അരങ്ങേറുന്നുണ്ടായിരുന്നു. അവര്‍ ഈയൊരു അസന്തുഷ്ട സാഹചര്യത്തെ കുറച്ചുകൂടി തീവ്രമാക്കുകയും കഷ്മീരില്‍ തീവ്രസംഘങ്ങളുടെയും ഭീകര സംഘങ്ങളുടെയും ഉദയത്തിലേക്ക് അത് വഴി തുറക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരില്‍ ഒരു നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഇതും കശ്മീ്രര്‍ ജനതയെ അസംതൃപ്തരാക്കാന്‍ തുടങ്ങി. 1980 കള്‍ക്കുശേഷം അഫ്ഗാനില്‍നിന്നും അല്‍ ഖാഇദ തീവ്രവാദികള്‍ കശ്മീരിലേക്കു നുഴഞ്ഞുകയറാന്‍ തുടങ്ങി. അതിനെ തുടര്‍ന്ന് പരിശീലനം ലഭിച്ച സൈനികര്‍ പാക്കിസ്താനില്‍നിന്നും നുഴഞ്ഞുകയറി. അതേസമയം, കശ്മീരിന്റെ ഉള്ളില്‍നിന്നുതന്നെ ഭീകര സംഘങ്ങള്‍ രൂപപ്പെട്ടു പുറത്തുവന്നു. ഇതെല്ലാംകൂടിയായതോടെ കാശ്മീരിന്റെ അന്തരീക്ഷം ഏറെ പ്രക്ഷുബ്ധമായി. അതേതുടര്‍ന്ന് എണ്ണല്‍ കവിഞ്ഞ ഇന്ത്യന്‍ പട്ടാളവുംകൂടി കശ്മീരില്‍ വിന്യസിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്. എല്ലാംകൂടി ഒന്നിച്ചുവന്നപ്പോള്‍ ഇത് ശരിക്കും കശ്മീരിനെ തളര്‍ത്തുകയായിരുന്നു. ഈയൊരു പരിതസ്ഥിതിയില്‍ കശ്മീരിയ്യത്ത് എന്ന ഒരു വൈകാരിക ദേശീയ ബോധം അവിടത്തുകാരില്‍ പതച്ചുപൊന്തുകയായി. പ്രധാനമായും മൂന്നു മത പരിസരങ്ങളെ കേന്ദ്രീകരിച്ചാണ് ഈ വികാരം പതച്ചുപൊന്തിയത്. ഹിന്ദുക്കളും സൂഫികളും ബുദ്ധരുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ മൂന്നു മത വിഭാഗങ്ങളെയും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതാണ് കശ്മീരിന്റെ സംസ്‌കാരം. 1980 കളില്‍ കശ്മീരില്‍ തീവ്രവാദികള്‍ വന്നുതുടങ്ങിയതോടെ അവര്‍ ഹിന്ദു പണ്ഡിറ്റുകളെ കടന്നാക്രമിക്കാന്‍ തുടങ്ങി. ഇത് ശക്തമായപ്പോള്‍ അവരെല്ലാം ജമ്മുവിലേക്കു മാറുകയും അവിടെ സംഘടിത ജീവിതം ആരംഭിക്കുകയും ചെയ്തു. അതേമസയം, മുസ്‌ലിംകള്‍ കശ്മീരിലേക്കും മാറിത്താമസിച്ചു. ഈയൊരു വിഘടനാന്തരീക്ഷം കശ്മീരില്‍ വിഭാഗീയതയുടെ പുതിയ പ്രശ്‌നങ്ങള്‍ക്ക് വാതില്‍ തുറന്നു. തീവ്രവാദികള്‍ ഇത് ന്ല്ലപോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു. കശ്മീരില്‍ ദുരന്തപൂര്‍ണമായ ഈയൊരു അവകരസ്ഥ തുടര്‍ന്നപ്പോള്‍ അത് ഇല്ലായ്മ ചെയ്ത് സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ ഇന്ത്യന്‍ ഗവണ്‍മെന്റ് അവിടെക്ക് വീണ്ടും പട്ടാളത്തെ അയച്ചു. ഇങ്ങനെ കാലം കഴിഞ്ഞുപോകുംതോറും അവിടത്തെ അന്തേവാസികള്‍ക്കിടയില്‍ ആശങ്കകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ 2012 മാത്രമാണ് ഇവിടെ സ്വതന്ത്രമായ നിലയില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ കശ്മീര്‍ പ്രശ്‌നത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ചില പ്രതീക്ഷകളെല്ലാം ഉണ്ടായിരുന്നു. പക്ഷെ, ബിജെപി നിയോഗിച്ച ബി.കെ. സിന്‍ഹ ഗവര്‍ണറായി വന്നതോടെ ആ പ്രതീക്ഷയും അസ്ഥാനത്താവുകയായിരുന്നു. അദ്ദേഹം മുസ്‌ലിം ലോക്കല്‍ വിഭാഗങ്ങളെ പരിഗണിക്കാതെ അമര്‍നാഥ് യാത്ര സംവിധാനിക്കുകയും നിയമപ്രകാരം ഒരിക്കലും ആര്‍ക്കും വിട്ടുകൊടുക്കാന്‍ പാടില്ലാത്ത ഭൂമി ക്ഷേത്ര ബോര്‍ഡ് രൂപീകരിച്ച് അതിനു വിട്ടുകൊടുക്കുകയും ചെയ്തു. ഇത് കശ്മീരി ജനങ്ങള്‍ക്കിടയില്‍ വീണ്ടും അശാന്തിയുടെ വിത്തിറക്കാന്‍ കാരണമായി. അസ്തമിക്കാന്‍ ദൂരെയെങ്കിലും വഴി കണ്ടുതുടങ്ങിയൊരു പ്രശ്‌നം ബി.കെ. സിന്‍ഹയുടെ ഇടപെടലോടെ വീണ്ടും ആളിക്കത്താന്‍ തുടങ്ങുകയായിരുന്നു. അമര്‍നാഥ് വിഷയം ജനങ്ങളുടെ സര്‍വ്വ പ്രതീക്ഷകളെയും കാറ്റില്‍ പറത്തുകയാണുണ്ടായത്. ഈയൊരു സാഹചര്യത്തില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ ഇനി ഒരേയൊരു പരിഹാരം മാത്രമേ ബാക്കിയുള്ളൂ. ഭരണഘടന ആര്‍ട്ടിക്കിള്‍ 370 നിര്‍ദേശിക്കുന്നപോലെ കശ് മീരില്‍ഒരു ഹിതപരിശോധന കൊണ്ടുവരിക; അവര്‍ തന്നെ തീരുമാനിക്കട്ടെ തങ്ങള്‍ ആരോടൊപ്പമാണ് നില്‍ക്കുന്നതെന്ന്. ഇതോടെ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമാകും. വിവ. മോയിന്‍ മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter