ഫിദല്‍ കാസ്‌ട്രോ: ഫലസ്തീനികളോടൊപ്പം നിന്ന നേതാവ്
castroക്യൂബയുടെ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റ് നേതാവുമായ ഫിദല്‍ കാസ്‌ട്രോയുടെ വിയോഗത്തോടെ ഫലസതീന് നഷ്ടമായിരിക്കുന്നത് വളരെ അടുപ്പത്തിലും അനുഭാവത്തിലും കഴിഞ്ഞിരുന്ന ഒരു പഴയകാല സുഹൃത്തിനെയാണ്. നെല്‍സണ്‍ മണ്ടേല തുടങ്ങി പല ശ്രദ്ധേയരായ നേതാക്കളും നീതിക്കുവേണ്ടിയുള്ള ഫലസ്തീനികളുടെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന് പിന്തുണ നല്‍കിയവരായിരുന്നു. 1974 ല്‍ കാസ്‌ട്രോ അന്നത്തെ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന് ക്യൂബയില്‍ ഉജ്ജ്വലമായ ഒരു വരവേല്‍പ് നല്‍കി ആദരിക്കുകയുണ്ടായി. ഫലസ്തീനികളോടുള്ള തന്റെ വിധേയത്വവും പിന്തുണയും മറ്റു ലോകങ്ങള്‍ക്കു മുമ്പില്‍ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു ഇതിലൂടെ. ഹവാനയില്‍വെച്ച് കാസ്‌ട്രോ തന്റെ ഒരു സുഹൃത്തിനെപ്പോലെ അദ്ദേഹത്തെ സ്വീകരിക്കുകയും സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടി അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. 1994 ല്‍ തങ്ങളുടെ സുഹൃത്തുകൂടിയായ നെല്‍സന്‍ മണ്ടേല സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റായി വന്നപ്പോള്‍ അവിടെവെച്ചും ഇരുവരും സംഗമിച്ചിരുന്നു. അറഫാത്തുമായുള്ള ആ ഒരു ചരിത്ര സംഗമത്തിന്റെ ഒരു വര്‍ഷം മുമ്പ് 1973 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തോടുള്ള പ്രതികരണമെന്നോണം ടെല്‍ അവീവുമായുള്ള ക്യൂബയുടെ ബന്ധം തകര്‍ന്നടിഞ്ഞിരുന്നു. ഈയൊരു ഘട്ടത്തില്‍ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ തകര്‍ത്ത് ഫലസ്തീനോടൊപ്പം നില്‍ക്കുകയായിരുന്നു കാസ്‌ട്രോ. ക്യൂബയുമായുള്ള ബന്ധം പുനരാരംഭിക്കാനും ഹവാനയില്‍ യു.എസ് എംബസി തുറക്കാനും കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബാറാക് ഒബാമ ശ്രമിച്ചപ്പോള്‍ ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രൂസിനെ പോലുള്ളവര്‍ വളരെ എതിര്‍പ്പോടെയാണ് ഇതിനെ കണ്ടിരുന്നത്. ഇസ്രയേലിന് മുഖത്തേറ്റ അടി എന്നാണ് ക്രൂസ് അന്ന് ഇതിനെ വിശേഷിപ്പിച്ചത്. c-12010 ല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ദാരുണമായ കടന്നാക്രമണത്തെ തുടര്‍ന്ന് കാസ്‌ട്രോ അതിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്ന് ഇസ്രയേലിനെ നാസി ജര്‍മനിയോട് ഉപമിച്ച അദ്ദേഹം ഫലസ്തീനിലെ 1.5 മില്യണ്‍ ജനതയെ ശവക്കല്ലറകളിലേക്ക് പറഞ്ഞയക്കാന്‍ ഈ ക്രൂര രാജ്യം ഒരിക്കലും മടിക്കില്ലെന്നും തുറന്ന് പറയുകയുണ്ടായി. ഗാസക്കെതിരെ ഇസ്രയേല്‍ നടത്തുന്ന സൈനിക ആക്രമണങ്ങളെയെല്ലാം അദ്ദേഹമന്ന് വിമര്‍ശിച്ചിരുന്നു. 10 സമാധാന പ്രവര്‍ത്തകരെ വകവരുത്തിയ ഇസ്രയേലിന്റെ ക്രൂര നയത്തിനെതിരെയും അദ്ദേഹം തുറന്നടിക്കുകയുണ്ടായി. രണ്ടു വര്‍ഷം മുമ്പ് ഫലസ്തീനെ പിന്താങ്ങിക്കൊണ്ട് അദ്ദേഹം ഒരു ഇന്റര്‍നാഷ്‌നല്‍ മാനിഫെസ്റ്റോയില്‍ ഒപ്പ് വെച്ചിരുന്നു. ഗാസ, വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറൂസലം എന്നിവിടങ്ങളിലെ അധിനിവേശ ശ്രമം ഉപേക്ഷിക്കണമെന്ന യു.എന്‍ തീരുമാനത്തെ ഇസ്രയേല്‍ മാനിക്കണമെന്ന് ഇതില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 'ഫലസ്തീനിനോടൊപ്പം' എന്ന ശീര്‍ഷകത്തില്‍ പ്രമുഖരായ വിവിധ നേതാക്കളെ ഉള്‍പെടുത്തിക്കൊണ്ട് നടന്ന ഒരു സംരംഭമായിരുന്നു ഇത്. ബൊളീവ്യന്‍ പ്രസിഡന്റ് ഇവോ മൊറാലിസ്, അര്‍ജന്റീനിയന്‍ ആര്‍ടിസ്റ്റും നോബല്‍ സമ്മാന ജേതാവുമായ അഡോള്‍ഫ് പെരസ് എസ്‌ക്വിവല്‍, ക്യൂബന്‍ ഡാന്‍സര്‍ അലീസിയ അലോന്‍സോ, അമേരിക്കന്‍ എഴുത്തുകാരന്‍ ആലിസ് വാള്‍ക്കര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കാളികളായിരുന്നു. മാനവികതയെ മാനിക്കുക എന്നൊരു തലത്തിലാണ് അവര്‍ ഈയൊരു സംഗമം സംഘടിപ്പിച്ചിരുന്നത്. 1967 ല്‍ ഉണ്ടായ 6 ദിവസം നീണ്ടുനിന്ന യുദ്ധത്തെ തുടര്‍ന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇവ്വിഷയകമായി സ്വീകരിച്ച സമാധാന നടപടികള്‍ ഇസ്രയേല്‍ തീര്‍ച്ചയായും സ്വീകരിക്കണമെന്ന നയത്തില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു ഈയൊരു കൂട്ടായ്മ. സംഘര്‍ഷ കാലത്ത് പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളില്‍നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് വ്യക്തമാക്കുന്നതാണ് ഈയൊരു തീരുമാനം. c-3തന്റെ വിയോഗത്തെ തുടര്‍ന്ന് മുഖ്യധാരാ പത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലേഖനങ്ങള്‍ കാസ്‌ട്രോയുടെ ഫലസ്തീനുമായുള്ള ഈയൊരു നല്ല ബന്ധത്തെയാണ് വളരെ പ്രാധാന്യത്തോടെ എടുത്തുകാണിക്കുന്നത്. അതേസമയം, 1962 ലെ അദ്ദേഹവുമായി ബന്ധപ്പെട്ട ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയെ ആരും അത്ര ഉയര്‍ത്തിക്കാണിക്കുന്നില്ല. ക്യൂബയില്‍ ന്യൂക്ലിയര്‍ മിസൈല്‍ സൂക്ഷിക്കാനുള്ള സോവിയറ്റ് ആവശ്യം കാസ്‌ട്രോ അംഗീകരിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു ഈ വിഷയം. ഇസ്രയേല്‍ ചാര സംഘങ്ങള്‍ വഴി താമസിയാതെ വിവരം അമേരിക്കയുടെ ശ്രദ്ധയില്‍ പെട്ടു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ആ ദ്വീപിനെ വലയം ചെയ്യുകയും അവിടെനിന്നും മിസൈലുകള്‍ നീക്കം ചെയ്യുകയുമാണുണ്ടായത്. ക്യൂബക്ക് നല്‍കിയ ഒരു ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മിസൈല്‍ മാറ്റം. അമേരിക്ക ഭാവിയില്‍ ഒരിക്കലും ക്യൂബയെ ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യില്ല എന്നതായിരുന്നു ഈ വാഗ്ദാനം. പല സംഗതികള്‍ അടിച്ചേല്‍പിക്കുന്നില്‍നിന്നും അമേരിക്കയെ ഈ തീരുമാനം വിലക്കിയിരുന്നില്ല എന്നതാണ് സത്യം. 2006 ല്‍ ട്യൂമര്‍ നിവാരണ ശസ്ത്രക്രിയയെ തുടര്‍ന്ന് കാസ്‌ട്രോ രോഗബാധിതനായി കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണം ഇളയ സഹോദരന്‍ റോവുലിനെ താല്‍കാലികമായി ചുമതലപ്പെടുത്തി. 2008 ല്‍ റാവുലിലെ പ്രസിഡന്റായി നിയമിച്ചു. 2011 ല്‍ കാസ്‌ട്രോ ഔദ്യോഗിക രാഷ്ട്രീയത്തില്‍നിന്നും വിരമിക്കുകയും ഫലസ്തീനിനെ സപ്പോര്‍്ട് ചെയ്യുന്നതു പോലെയുള്ള നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഏതായാലും, ഫലസ്തീന് ഒരു അടുത്ത സുഹൃത്തിനെയും ക്യൂബക്ക് കാഴ്ചപ്പാടുള്ള ഒരു മഹാനായ നായകനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കാസ്‌ട്രെയെപ്പോലെ മറ്റൊരു കാസ്‌ട്രോയെ ഇനി കണ്ടുമുട്ടാന്‍ കഴിയില്ല. അവലംബം: www.middleeastmonitor.com വിവ: ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter