തെല്‍ അവീവ്: അമേരിക്കന്‍ എംബസിയടക്കം എല്ലാ എംബസികളും ജറൂസലമിലേക്ക് മാറ്റണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജറുസലമിലേക്കുള്ള എംബസി മാറ്റം പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ കാലങ്ങളായുള്ള നിലപാടിന് വിരുദ്ധമായ ഈ നീക്കത്തിന് ഫലസ്തീന്‍ ഭാഗത്തുനിന്നും യൂറോപ്യന്‍ യൂനിയനില്‍നിന്നും കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍, ട്രംപ് ഈ എതിര്‍പ്പുകള്‍ പരിഗണിക്കാതെ നിലപാടു സ്വീകരിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇസ്രായേല്‍ തങ്ങളുടെ തലസ്ഥാനമെന്ന് അവകാശപ്പെടുന്നത് ജറൂസലമിനെയാണ്. എന്നാല്‍, ലോകരാഷ്ട്രങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല. ഫലസ്തീനിന്‍െറ ഭാവി തലസ്ഥാനമായാണ് ഫലസ്തീന്‍ അനുകൂലികള്‍ ജറൂസലമിനെ കാണുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter