മുസ്‌ലിം ലോകം: ആത്മപരിശോധനയുടെ അനിവാര്യത

(മതനിന്ദ: പ്രതികരണത്തിന്റെ മതവും രാഷ്ട്രീയവും – 4)

 width=മുസ്‌ലിംകള്‍‍ ആഗോളതലത്തില്‍ തന്നെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ഒരു ചിന്തയാണ് മുസ്‌ലിം ലോകം മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. ചില അത്ഭുതങ്ങളുടെ കഥകള്‍ പറഞ്ഞ് സമുദായത്തിന്റെ ഈ വികാരത്തെ അവര്‍ ഘനീഭവിപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നു. ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് ഓടിയ തിയേറ്റര്‍ ഭൂമിക്കുലുക്കത്തില്‍ തകര്‍ന്നതും നീല്‍‍ആംസ്ട്രോങ്ങ് ചന്ദ്രനില്‍ പോയപ്പോള്‍ വാങ്ക് കേട്ടു മുസ്ലിമായതുമടക്കം ഈ ഇനത്തില്‍ നിരവധി കഥകളുണ്ട് പ്രചാരത്തില്‍. (സത്യത്തില്‍ അതൊന്നും സംഭവിച്ചിട്ടില്ല) 57 അംഗങ്ങളുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ ഒരു യോഗവും തങ്ങളുടെ രാജ്യങ്ങള്‍‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ആശങ്കപ്പെടാറില്ല. ലോകജനസംഖ്യയുടെ അഞ്ചിലൊന്നും ഓ.ഐ.സിക്ക് കീഴിലണ്. അവിടെനിന്നുള്ള വരുമാനമോ, ആഗോള വരുമാനത്തിന്റെ ഏഴ് ശതമാനം മാത്രവും നിരവധി എണ്ണപ്പാടങ്ങളുള്ള 22 അറബുരാജ്യങ്ങളും സാമ്പത്തികമായി നിഷ്ക്രിയരാണിപ്പോള്‍. ഉമ്മത്തെന്ന തങ്ങളുടെ ആശയത്തിന് ശക്തിക്ഷയം നടക്കുന്നുവെന്ന് പൊതുജനത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നേതാക്കള്‍ക്ക് ആകുന്നില്ലെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ. 2010 ല്‍ യൂറോപ്പിന് 17.5 ട്രില്യണ്‍ ഡോളര്‍ മൊത്തവരുമാനം ലഭിച്ചപ്പോള്‍  അറബ് രാജ്യങ്ങളുടെത് 1.9 ട്രില്യണ്‍ മാത്രമായിരുന്നു. എണ്ണക്കമ്പനികളോ അനബന്ധങ്ങളോ ഇല്ലാത്ത സ്പെയിനിന് അന്ന് 1.43 ട്രില്യണ്‍ ഡോളര്‍ വരുമാനമുണ്ടായിരുന്നു. പാശ്ചാത്യരാജ്യങ്ങളിലെ വരുമാനം കാര്യമായും നിര്‍മാണ-കണ്ടുപിടുത്ത മേഖലകളില്‍ നിന്നാണ്. എന്നാല്‍ അറബ് ലോകത്ത് ഇവ രണ്ടും തീരെ ഇല്ലെന്ന് തന്നെ പറയാം. തങ്ങളുടെ അധപതനത്തിന്റെ കാരണമന്വേഷിച്ചുള്ള ഒരു പഠനവും മുസ്‌ലിം ലോകം നടത്തുന്നില്ല. അതു നടത്തുമ്പോള്‍ മാത്രമേ പ്രിന്റിംഗ് പ്രസ് കണ്ടുപിടിച്ചതിന് ശേഷവും  രണ്ടര നൂറ്റാണ്ടോളം ഒട്ടോമന്‍-മുഗള്‍ ഭരണകൂടങ്ങള്‍ എന്തുകൊണ്ടത് പ്രയോഗത്തില്‍ വരുത്തിയില്ലെന്ന് മനസ്സിലാകൂ. വ്യാവസായിക വിപ്ലവം, ജോയിന്റ് സ്റ്റോക്ക് കമ്പനി, ഇന്‍ഷുറന്‍സ് തുടങ്ങിയ ആധുനിക സങ്കല്‍പങ്ങള്‍ എന്തുകൊണ്ട് അവിടങ്ങളില്‍ ചര്‍ച്ചയാകുന്നില്ലെന്ന് തിരിച്ചറിയാനാകൂ. അതിനുപകരം അവര്‍ വാചാലമാകുന്നത് സാങ്കല്‍പികമോ യാഥാര്‍ഥ്യം തന്നെയോ ആയ 'ചരിത്രപരമായ അനീതിയെ' കുറിച്ചായിരിക്കും. തങ്ങളുടെ പ്രദേശത്ത് നടന്ന അധിനിവേഷങ്ങള്‍ കാരണം തങ്ങള്‍‍ കുത്തുപാളയെടുക്കേണ്ടി വന്നുവെന്ന് അവര്‍ പരിതപിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ ശക്തിക്ഷയം മുതലെടുത് width=താണ് അധിനിവേശ ശക്തികള്‍ തങ്ങളെ കീഴ്പ്പെടുത്തിയതെന്ന വസ്തുത കണ്ടില്ലെന്ന് നടകിക്കുകയും ചെയ്യുന്നു. 2002 ലെ അറബ് വികസന റിപ്പോര്‍ട്ടില്‍ അറബുരാജ്യങ്ങളിലെ 'വിവരക്കമ്മി'യെ കുറിച്ചു പരാമര്‍ശമുണ്ടായിരുന്നു. അത് ഇന്നും അതിലേറെ മോശമായി തുടരുകയാണ്. ലോകത്തെ നിരക്ഷരരായ യുവത്വത്തിലെ പകുതിയും മുസ്‌ലിംകളാണ്, അതില്‍ തന്നെ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്. 360 മില്യന്‍ ജനസംഖ്യയുള്ള അറബ് രാജ്യങ്ങള്‍ അറബിയിലേക്ക് തര്‍ജമ നടത്തുന്നതിനേക്കാള്‍ ഗ്രന്ഥങ്ങള്‍ ഓരോ വര്‍ഷവും 11 മില്യന്‍ മാത്രം ജനങ്ങളുള്ള ഗ്രീസ് തങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ട്. 9 -ാം നൂറ്റാണ്ടില്‍ അബ്ബാസിയ്യ ഭരണാധികാരികളാണ് മുസ്‌ലിംലോകത്ത് വിദ്യാഭ്യാസത്തിന് ഏറെ പ്രാമുഖ്യം നല്‍കുകയു അതിനായി പ്രത്യേക ഗ്രന്ഥശാലകള്‍ സ്ഥാപിക്കുകയും ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെ ഒരു ലക്ഷത്തിലധികം അന്യഭാഷാ പുസ്തകങ്ങള്‍ അറബിയിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്രതന്നെ അന്യഭാഷാഗ്രന്ഥങ്ങള്‍ നിലവില്‍ ഓരോ വര്‍ഷവും സ്പാനിഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. പത്തു നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള മുസ്‌ലിം ചരിത്രം ഗഹനമാണ്. അന്ന് മുസ്‌ലിംകളായിരുന്നു ലോകത്തെ ശാസ്ത്രവും ഗണിതവുമെല്ലാം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ആധുനിക ലോകത്ത് സാങ്കേതിരംഗത്തും ശാസ്ത്രരംഗത്തും നടക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളുടെ ചുറ്റുവട്ടത്ത് പോലും മുസ്‌ലിംകളെ കാണാന്‍ കിട്ടുന്നില്ല. 1901 മുതലുള്ള കണക്കനുസരിച്ച് ശാസ്ത്രത്തില്‍ രണ്ടേരണ്ടു മുസ്‌ലിംകള്‍ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്. അതില്‍ തന്നെ ഒരാള്‍ തന്റെ രാജ്യത്ത് മുസ്ലിമായി എണ്ണുപ്പെടുന്നുമില്ല. (ഊര്‍ജതന്ത്രത്തില്‍ 1979 ല്‍ നോബേല്‍ ലഭിച്ച അബ്ദുസ്സലാമാണത്. അഹ്മദിയാ വിഭാഗക്കാരനായ അദ്ദേഹത്തെ പാകിസ്താന്‍ മുസ്ലിമായി കണക്കാക്കുന്നില്ല.) മുസ്‌ലിംലോകത്തെ ചില്ലറ രാജ്യങ്ങള്‍ മാത്രമേ വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍‍ സ്വതന്ത്രഗ്രൂപ്പായ ഫ്രീഡം ഹൌസ് നിര്‍ദേശിക്കുന്ന മാനദണ്ഢങ്ങള്‍ കൃത്യമായി പാലിക്കുന്നുള്ളൂവെന്ന യാഥാര്‍ഥ്യവും ഇതോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. വളരെ പച്ചയായ ആ യാഥാര്‍ഥ്യത്തെ തിരുത്തിയെഴുതാന്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മുസ്‌ലിം ലോകത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട അറബുവസന്തത്തിന് പോലും ആകുമെന്ന് തോന്നുന്നില്ല. പതനം, കഴിവുകേട്, നിഷ്ക്രിയത്വം, നിരാശ്രയത്വം തുടങ്ങിയവയാണ് അറബ് ലോകത്ത് നിന്നു വരുന്ന എഴുത്തുകളിലെയും പ്രസംഗങ്ങളിലെയുമെല്ലാം സ്ഥിരം വാക്കുകള്‍. ഇത് നാലും അക്രമത്തിനു വഴിവെക്കാന്‍ പോന്നവായാണ്. നിലവിലുള്ള സാഹചര്യങ്ങളെ തിരുത്താന്‍ കഴിയാതെ വരുന്ന സമൂഹത്തിന്റെ പ്രതികരണരീതി അക്രമത്തിന്റെതാകുക സ്വാഭാവികമാണ്. തങ്ങളുടെ സമുദായാങ്ങളെ കൃത്യമായ പരിഹാരങ്ങളിലേക്ക് നയിക്കേണ്ട നേതാക്കള്‍ തന്നെ അവരെ ഇത്തരം പ്രതികരണങ്ങളിലേക്ക് വഴിനടത്തുന്നുവെന്ന്ത് ഏറ്റവും വലിയ വിരോധാഭാസമായി തോന്നുന്നു. നിസ്സാര വിഷയങ്ങള്‍ക്ക് വേണ്ടി പോലും സമുദായത്തെ അക്രമത്തിനു സജ്ജരാക്കുന്നതിന് പകരം നേതാക്കള്‍ അവരെ വിദ്യാഭ്യാസത്തിലേക്കും സാക്ഷരതയിലേക്കും എന്തുകൊണ്ട് നയിക്കുന്നില്ല? അതുവഴി രാജ്യങ്ങളെ സാമ്പത്തികമായി ഭദ്രമാക്കുന്നില്ല? അക്രമരാഷ്ട്രീയം പിന്തുടരുക എന്നും എളുപ്പമാണ്. അമേരിക്കിയിലും യൂറോപ്പിലുമെല്ലാം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാം ഭയം തങ്ങളുടെ അജണ്ടകള്‍ ചൂടാറാതെ സൂക്ഷിക്കുന്നതില്‍ ഇസ്ലാമിസ്റ്റുകളെ സഹായിക്കുന്നുണ്ട് താനും. 'നമ്മള്‍ അവരെ എതിര്‍ക്കേണ്ടിയിരിക്കുന്നു'വെന്ന ബോധം ഇത്തരക്കാര്‍ പൊതുജനങ്ങളില്‍ തീര്‍ത്തത് രക്ഷപ്പെടാന്‍ കഴിയുമെന്നതിനാലാണ്; യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ രക്ഷപ്പെടാന്‍ കഴിയുമെന്നതിനാല്‍. (അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ‘അന്താരാഷ്ട്ര ബന്ധങ്ങളി’ല്‍ പ്രൊഫസറും അമേരിക്കയിലെ മുന്‍ പാകിസ്ഥാന്‍ അംബാസഡറുമായ ഹുസൈന്‍ ഹഖാനി പ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ന്യൂസ് വീക്കി’ല്‍  എഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റത്തിന്റെ അവസാന ഭാഗം ) മുന്‍ ഭാഗങ്ങള്‍ മതനിന്ദ: പ്രതികരണത്തിന്റെ മതവും രാഷ്ട്രീയവും  മതനിന്ദ: പ്രതികരണത്തിന്റെ മതവും രാഷ്ട്രീയവും -2

മതനിന്ദയും ഇസ്‌ലാമിസ്റ്റുകളുടെ നിലപാടും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter