യമനും ലോക വ്യാപാര സംഘടനയിലേക്ക്
 width=ഒരു മാസത്തോളമായി ഉക്രെയിനുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടതോടെ യമനിന് ലോക വ്യാപാര സംഘടനയിലെ അംഗത്വത്തിലേക്കുള്ള വഴിയൊരുങ്ങിയെന്ന്  സംഘടനാഭാരവാഹികള്‍ അറിയിച്ചു. 2012 അവസാനത്തോടെ യമനിന് അംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടെ സംഘടനയിലെ നൂറ്റി അമ്പത്തി ഒമ്പതാമത്തെ രാഷ്ട്രമായിരിക്കും യമന്‍. സംഘടനയില്‍ അംഗത്വം നേടുന്നതിന്, വ്യാപരവുമായി ബന്ധപ്പെട്ട തങ്ങളുടെ രാഷ്ട്രനിയമങ്ങള്‍ സംഘടനയുടെ നിയമങ്ങള്‍ക്ക് അുസൃതമായി ഭേദഗതി ചെയ്യേണ്ടതുണ്ട്. നിലവിലുള്ള അംഗരാഷ്ട്രങ്ങളുടെ അനുവാദത്തോടെ മാത്രമേ പുതിയ അംഗത്വം നേടാനാവൂ. യമനിന്‍റെ അംഗത്വത്തെ ഇതുവരെ എതിര്‍ത്തിരുന്ന ഉക്രെയിനും ഇതോടെ അനുവാദം നല്‍കിയിരിക്കുകയാണ്, അതോടെ സപ്റ്റംബര്‍ അവസാനം നടക്കുന്ന സംഘടനാനേതൃയോഗത്തില്‍ യമനിന്‍റെ അംഗത്വത്തില്‍ തീരുമാനമെടുക്കാനാവുമെന്ന്  സംഘടനാ വക്താവ് കെയ്ത് റോക് വെല്‍ അറിയിച്ചു. ശേഷം അംഗരാഷ്ട്രങ്ങളുടെ യോഗത്തില്‍ അത് അംഗീകരിക്കപ്പെടുകയാണ് പതിവ്. ഉക്രെയിന്‍ മുന്നോട്ട് വെച്ച കര്‍ശനമായ നിബന്ധനകളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ഇതുവരെ യമന്‍റെ അംഗത്വം. എന്നാല്‍ ഇത്തരം കര്‍ശനനിബന്ധനകളോട് പലര്‍ക്കും വിയോജിപ്പാണുള്ളത്. യമന്‍ പോലോത്ത ദരിദ്രരാഷ്ട്രങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കാനുള്ള സംഘടനയുടെ തീരുമാനത്തിന് അത് വിരുദ്ധമാണെന്നാണ് അവര്‍ നിരീക്ഷിക്കുന്നത്. ഉക്രയിനുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്ക് സംഘടനയിലെ പ്രമുഖരായ മൂന്ന് നയതന്ത്രജ്ഞരാണ് മുന്‍കൈയ്യെടുത്തിരുന്നതെങ്കിലും ഉക്രെയിന്‍ വഴങ്ങാതെ നില്‍ക്കുകയായിരുന്നു. അവസാനം തര്‍ക്കത്തിന് പരിഹാരമായതോടെ യമനിന്റെ സംഘടനാഅംഗത്വം എന്ന സ്വപ്നം പൂവണിയുമെന്നാണ് പ്രതീക്ഷ -ഐ.ഐ.എന്‍.എ-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter