#GrandparentsNotTerrorists# ട്രംപിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ കാമ്പയിന്‍
സോഷ്യല്‍ മീഡിയയില്‍ സ്വന്തം അ്മ്മൂമയുടെയും അപ്പച്ഛന്റെയും ഫോട്ടോ പ്രദര്‍ശിപ്പിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് ഇവര്‍ രാജ്യത്തെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നുവോ എന്ന് ആര്‍ജ്ജവത്തോടെ ചോദിച്ചു പോവുകയാണ് സോഷ്യല്‍ മീഡിയയിലെ ഗ്രാന്റ് പാരന്റ്‌സ് നോട് ടെററിസ്റ്റ് #GrandparentsNotTerrorists # (പ്രപിതാക്കള്‍ തീവ്രവാദികളല്ല) എന്ന ഹാഷ് ടാഗ് കാമ്പയിന്‍.
ആറ് മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മര്‍ക്ക് വിസ ചട്ടങ്ങളില്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതികരണമാണ് ഈ ഹാഷ് ടാഗ്. ഈ മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മരുടെ അടുത്ത ബന്ധുക്കള്‍ക്കു മത്രമേ വിസ നല്‍കുകയുള്ളൂ എന്നാണ് ട്രംപിന്റെ പുതിയ തീരുമാനം.
യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിരോധന നിയമം വെളളിയാഴ്ചയോടെയാണ് പ്രാബല്യത്തില്‍ വരുന്നത്. ലിബിയ, ഇറാന്‍, സിറിയ, യമന്‍, സോമാലിയ, സുഡാന്‍ എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധന നിയമം ശക്തിപ്പെടുത്തുന്നത്. സ്വന്തം വലിയുപ്പമാരെയും വലിയുമ്മമാരെയും വരെ രാജ്യത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചെതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ആറ് മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ രാജ്യത്തിനകത്തേക്ക് കയറാന്‍ സ്വന്തം കുടുംബാംഗങ്ങളുമായുള്ള ബന്ധം തെളിയിക്കുകയും വേണം. അതില്‍ വല്ലിപ്പ, വല്ലിമ്മ, അമ്മായുടെ മക്കള്‍, അമ്മാവന്‍, അമ്മായി തുടങ്ങിയവരെ ഉള്‍പ്പെടുത്തുന്നുമില്ല.
ദേശീയ ഇറാന്‍ അമേരിക്കന്‍ കൗണ്‍സിലാണ് നിരോധനത്തിനെതിരെ (ഗ്രാന്റ് പാരന്റ്‌സ് നോട് ടെററിസ്റ്റ്‌സ്) മാതാപിതാക്കള്‍ തീവ്രവാദികളല്ല എന്ന ഹാഷ്ടാഗ് കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ലോഞ്ച് ചെയ്തത്.
പ്രസിഡന്റ് ട്രംപിന്റെ അന്ധമായ മുസ്‌ലിം വിരോധം കൊണ്ടെത്തിച്ചത് ബന്ധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പുതിയ നിയമത്തിലേക്കാണ്.
യു.എസില്‍ മില്യണ്‍ കണക്കിന് ഇറാന്‍ അമേരിക്കക്കാരുണ്ട്. അവര്‍ക്ക് അവരുടെ സ്‌നേഹിക്കുന്നവരെ കാണാന്‍ വീട്ടിലേക്ക് മടങ്ങാനുള്ള വഴിയാണ് അവര്‍ ഇതിലൂടെ അടക്കുന്നത്. പ്രസിഡണ്ട് അമരിക്കന്‍ കുടുംബങ്ങളുടെ സന്തോഷം മാത്രം ലക്ഷ്യമിടുന്നതിലൂടെ മറു ഭാഗത്ത് വിവേചനത്തിന്റെ മതിലുകളാണ് തീര്‍ക്കുന്നത്.
പുതിയ നിയമ ഭേതഗതി അനുസരിച്ച് അമേരിക്കയില്‍ മാതാപിതാക്കള്‍ക്കും വളര്‍ത്തു മാതാപിതാക്കള്‍, പ്രായപൂര്‍ത്തിയായ കുട്ടികള്‍, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി എന്നിവരെ മാത്രമേ അടുത്ത ബന്ധുക്കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വല്ലിപ്പ, വല്യുമ്മ, പേരക്കുട്ടികള്‍, അമ്മായി, അമ്മാവന്‍, മരുമക്കള്‍, സ്വന്തം സഹോദരങ്ങള്‍ അല്ലാത്ത സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ്, ഭാവി ജീവത പങ്കാളി തുടങ്ങിയവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യു.എസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച നിര്‍ദേശങ്ങളില്‍ ഇവ പറയുന്നുമുണ്ട്.
ആറ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇവര്‍ അല്ലാത്തവര്‍ക്ക കുടുംബക്കാരായ വല്ലിപ്പമാരാണെങ്കിലും വല്ലിപ്പമാരാണെങ്കിലും കാണാന്‍ അനുമതി നിഷേധിക്കുന്നതാണ് പുതിയ നിരോധന നിയമം.
യാത്ര നിരോധന നിയമത്തിനെതിരെയും നിയന്ത്രണങ്ങളെയും ചോദ്യം ചെയ്ത് നിരവധി പേരാണ് സ്വന്തം വല്ലിപ്പയുടെയും വല്ലിമ്മയുടെയും ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
പലരും ട്വീറ്റിലൂടെ ചോദിക്കുന്നത് ഈ വൃദ്ധ മാതാപിതാക്കളെ കാണുമ്പോള്‍ ഭീകരവാദത്തിന്റെ അടയാളമായി തോന്നുന്നുണ്ടോ എന്നതാണ്.
ഈ ക്രൂരമായ നടപടിയിലൂടെ അമേരിക്കക്ക് ഈ നിയമം സുരക്ഷ നേടിക്കൊടുക്കുകയില്ല, അമേരിക്കക്കാര്‍ക്കിടയില്‍ വിവേചനത്തിന്റെ വിത്ത് പാകാനേ ഈ നിയമം കൊണ്ട് ഉതകൂ എന്ന് പലരും തങ്ങളുടെ ട്വീറ്റില്‍ വിശദീകരിക്കുന്നു.
ട്രംപ് നിരോധന നിയമം അടിച്ചേല്‍പ്പിച്ചത് അമേരിക്കയെ ഭീകരവാദത്തില്‍ നിന്ന് സംരകഷിക്കാനാണ്. അടുത്തവരല്ലാത്തവര്‍ രാജ്യത്ത് കയറിക്കൂടേണ്ട എന്നതാണ് ലക്ഷ്യമെന്ന് പറയുമ്പോഴും അതിലൂടെ അന്ധമായ വിരോധമാണ് വെളി്‌പ്പെടുന്നത്.
പ്രസിഡണ്ട് കാമ്പയിന്‍ കാലത്ത് ട്രംപ് മുഴുവന്‍ മുസ്‌ലിംകള്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കാനായിരുന്നു ശ്രമിച്ചിരുന്നത്.
സുരക്ഷയുടെ പേരില്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ഭരണഘടനാ വിരുദ്ധ നിലപാടിനെതിരെ തീര്‍ക്കുന്ന ഹാഷ്ടാഗുകള്‍ വിജയം കാണാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.....
Leave A Comment