ഗൂഗില് വിദ്യാര്ഥികള്ക്കായി ഡൂഡിള് മത്സരം നടത്തുന്നു
- Web desk
- Oct 20, 2012 - 07:45
- Updated: Oct 1, 2017 - 08:58
ഗൂഗിള് ഇന്ത്യ ഓരോ വര്ഷവും വിദ്യാര്ഥികള്ക്കായി നടത്തുന്ന ഡൂഡില് മത്സരത്തിന്റെ ഈ വര്ഷത്തെ വിഷയം പ്രഖ്യാപിച്ചു. ഏകത്വത്തില് നാനാത്വം എന്നതാണ് വിഷയം. ദേശീയതലത്തില് നടക്കുന്ന മത്സരത്തില് 5 വയസ്സു മുതല് 16 വയസ്സുവരെയുള്ള വിദ്യാര്ഥികള്ക്ക് പങ്കെടുക്കാം. ഓണ്ലൈനായി നടക്കുന്ന മത്സരത്തില് എന്ട്രികള് സമര്പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 23 ആണ്.
ക്ലാസ് അടിസ്ഥാനത്തിലും പ്രദേശിക അടിസ്ഥാനത്തിലും മൊത്തം മത്സരാര്ഥികളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം നടക്കുന്നത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.google.co.in/doodle4google എന്ന ലിങ്കില് ലഭ്യാണ്.
വിജയിയെ നവംബര് 6 ന് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന എന്ട്രി നവംബര് 14 കുട്ടികളുടെ ദിനത്തിന് ഗൂഗിള് പേജില് ഡൂഡിലായി പ്രത്യക്ഷപ്പെടും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment