വിദ്യഭ്യാസത്തിലൂടെയാണ് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ: ഹക്കീം ഫൈസി
- Web desk
- May 2, 2016 - 12:07
- Updated: Sep 27, 2017 - 16:43
യാമ്പു: ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആസൂത്രണത്തോടെ നടത്തിയും കാലോചിതമായ ഇടപെടലുകള്‍ ചെയ്തു കൊണ്ടും മാത്രമേ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ മേഖലകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന പ്രമുഖ പണ്ഡിതനും കേരളത്തിലെ നാല്‍പതോളം വാഫി കോളേജുകളുടെ കോര്‍ഡിനേറ്ററുമായ അബ്ദുല്‍ ഹകീം ഫൈസി അദൃശ്ശേരി അഭിപ്രായപ്പെട്ടു. ഹൃസ്വ സന്ദര്‍ശനത്തിനു യാമ്പുവിലെത്തിയപ്പോള്‍ എസ്.കെ.ഐ.സി യാമ്പു സെന്റര്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ഭൗതിക വിജ്ഞാനങ്ങളില്‍നിന്നും മുസ്ലിം സമൂഹത്തില്‍ മതഭൗതിക വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ഗുണമേന്മയും ധാര്‍മികതയുമുള്ള വിദ്യാഭ്യാസം സ്വീകരിക്കാന്‍ ആളുകള്‍ തയാറായി കൊണ്ടിരിക്കുന്ന അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധയും ആസൂത്രണവും നടത്തി വിദ്യാഭ്യാസ വിപ്ലവത്തിന് കരുത്തു പകരാന്‍ എല്ലാവരും മുന്നോട്ടുവരണം. അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുറ്റ മലയാള എഴുത്തുകാര്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഡോ. മുഹ് യുദ്ദീന്‍ ആലുവായ് അറബി യിലേക്ക് മൊഴിമാറ്റം വരുത്തിയ 'ചെമ്മീന്‍' എന്ന നോവലിനു ശേഷം മറ്റൊരു നോവല്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടില്ല. കഴിവുറ്റ ഭാഷാ പണ്ഡിതന്മാര്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും കടന്നുവരേണ്ടതുണ്ട്. അതിനുള്ള കൂട്ടായ പദ്ധതികള്‍ വേണ്ടതുണ്ടെന്നും ഹകീം ഫൈസി പറഞ്ഞു.
സഹദ് നദ്വി കണ്ണൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം താമരശ്ശേരി, അലി ഫൈസി നാട്ടുകല്ല്, ജാഫര്‍ വാഫി, അബ്ദുല്‍ കരീം പുഴക്കാട്ടിരി എന്നിവര്‍ സംസാരിച്ചു. ലത്തീഫ് റോയല്‍ പ്ലാസ, സിറാജ് മുസ് ലിയാരകത്ത്, കുഞ്ഞാപ്പു ഹാജി ക്ലാരി, സലാം വാഫി കൂട്ടിലങ്ങാടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മൊയ്തീന്‍കുട്ടി ഫൈസി കരിപ്പൂര്‍ സ്വാഗതവും ഹസ്സന്‍ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment