കണ്ണൂരില്‍ ഹംദര്‍ദ് ഓഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
ഡൌണ്‍‌ലോഡുചെയ്യുക (1) ഉത്തര മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് വേഗം കൂട്ടി ദല്‍ഹി ഹംദര്‍ദ് യൂനിവേഴ്സിറ്റിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ ഓഫ് ക്യാമ്പസ് കണ്ണൂരില്‍ ആരംഭിച്ചു. കണ്ണൂര്‍ സിറ്റിയി‍ല്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ഓഫ് ക്യാമ്പസ് പരിഹാരമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ആധ്യക്ഷം വഹിച്ചു. കണ്ണൂര്‍ ദീനു‍ല്‍ ഇസ്ലാം  സഭ എജ്യുക്കേഷന‍ല്‍ കോംപ്ലക്സിന്റെ കെട്ടിടത്തി‍ല്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസി‍ല്‍ കോഴ്സുക‍ള്‍ തിങ്കളാഴ്ച തുടങ്ങും. ആദ്യ ഘട്ടത്തില്‍ ബി.എ ഇംഗ്ലീഷ്, ബി.ബി.എ. ബി.സി.എ കോഴ്സുകളാണ് ആരംഭിക്കുക.  പിന്നീട് യു.ജി.സി അംഗീകൃത കോഴ്സുകള്ക്കുക പുറമെ, ഹംദ‍ര്‍ദ്. സര്‍വകലാശാലയുടെ ഡോക്ടറ‍ല്‍, ഇന്നവേറ്റീസ് അക്കാദമിക് പ്രോഗ്രാമുകളും കണ്ണൂര്‍ ഓഫ് കാമ്പസില്‍ ലഭ്യമാക്കും. നാഷനല്‍ അസസ്മെന്റ്  ആന്ഡ് അക്രഡിറ്റേഷന്‍ കൗണ്സി‍ല്‍ (നാക്) വിലയിരുത്തല്‍ പ്രകാരം എ ഗ്രേഡുള്ള സ്ഥാപനമാണ് ദല്‍ഹി ജാമിഅ ഹംദര്ദ്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter