കാലിക്കറ്റ് വാഴ്സിറ്റിയില്‍ സേവനാവകാശ നിയമം നടപ്പാക്കും
CUമലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ സേവനാവകാശ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ധാരണയായി. ഇതുപ്രകാരം സര്‍വകലാശാലയുടെ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാവല്‍ വിദ്യാര്‍ത്ഥികളുടെ അവകാശമായിത്തീരും. വൈസ് ചാന്‍സലറും സര്‍വീസ് സംഘടനകളും തമ്മില്‍ നടന്ന വാക്‌പോരുകള്‍ക്കൊടുവില്‍ ഇന്നലെയാണ് നിയമം നടപ്പാക്കാന്‍ തീരുമാനമായത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട നിലവിലെ ദുരവസ്ഥക്ക് ഇതോടെ പരിഹാരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. സേവനാവകാശ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷിച്ച് നാല്‍പത്തഞ്ചാം ദിവസം ലഭ്യമാകും. മറ്റുള്ളവ: ഹാള്‍ടിക്കറ്റ് : പരീക്ഷക്ക് 10 ദിവസം മുമ്പ് ഡ്യൂപ്ലിക്കറ്റ് ഹാള്‍ടിക്കറ്റ് : അപേക്ഷാ ദിവസം തന്നെ കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക് ലിസ്റ്റ്: 5 ദിവസം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ :   45 ദിവസം. ന്യൂമെറിക്കല്‍ :60 ദിവസം ഫൈനല്‍  റാങ്ക് സര്‍ട്ടിഫിക്കറ്റ്: 30 ദിവസം പി.എച്ച്.ഡി സര്‍ട്ടിഫിക്കറ്റ്: 5ദിവസം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter