മലപ്പുറമടക്കം ആറ് നൂനപക്ഷ ജില്ലകളില്‍ കേന്ദ്രസര്‍വകലാശാല
 width=മലപ്പുറം അടക്കം രാജ്യത്തെ ആറ് ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ കേന്ദ്രസര്‍വകലാശാല തുടങ്ങുന്നതിന് നിയമം കൊണ്ടുവരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുടെ വിദ്യാഭ്യാസ അവസരം വര്‍ധിപ്പിക്കാനാണ് പദ്ധതി.  മലപ്പുറത്ത് പെരിന്തല്‍മണ്ണയിലെ അലീഗഢ് കാമ്പസ് കേന്ദ്രസര്‍വകലാശാലയായി വികസിപ്പിക്കാനാണ് ഉദ്ദേശ്യം. കര്‍ണാടകത്തിലെ ശ്രീരംഗപട്ടണം, ബിഹാറിലെ കിഷന്‍ഗഞ്ച്, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ്, രാജസ്ഥാനിലെ അജ്മീര്‍, യു.പിയിലെ റായ്ബറേലി എന്നിവയാണ് മറ്റു കേന്ദ്രങ്ങള്‍. പകുതി സീറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്കും ബാക്കിയുള്ളതില്‍ മറ്റു സമുദായങ്ങള്‍ക്കും അഡ്മിഷന്‍ കിട്ടത്തക്ക വിധമുള്ള നിയമനിര്‍മാണമാണ് പരിഗണനയില്‍. ന്യൂനപക്ഷങ്ങളില്‍ ദുര്‍ബല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കും മുന്‍ഗണന നല്‍കും. അന്തിമ തീരുമാനമായിട്ടില്ല. ഹൈദരാബാദിലെ മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലയുടെ മാതൃകയിലുള്ള കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാനാണ് പദ്ധതി. ന്യൂനപക്ഷങ്ങള്‍ക്കു മാത്രമായി കേന്ദ്രസര്‍വകലാശാല ഉണ്ടാക്കുന്നതിന് പാര്‍ലമെന്‍റിന് നിയമം പാസാക്കാന്‍ ഭരണഘടനാപരമായി കഴിയില്ല. ഈ സാഹചര്യത്തിലാണ് എല്ലാ സമുദായാംഗങ്ങള്‍ക്കും പ്രവേശം നല്‍കുന്നതിനൊപ്പം പകുതി സീറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്യുന്നത്. മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ പൊതുവായി ഉദ്ദേശിച്ച് സര്‍വകലാശാല തുടങ്ങണമെന്ന് യു.ജി.സി മുന്‍ അധ്യക്ഷന്‍ സുഖ്ദേവ് തൊറാത്തിന്‍റെ നേതൃത്വത്തില്‍ കേന്ദ്രന്യൂനപക്ഷ മന്ത്രാലയം നിയോഗിച്ച 10 അംഗ സമിതി കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter