നിയാസ്‌ ഫാറൂഖിക്ക്‌ ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ്‌
neyaz-farooqueeബീഹാറിലെയും ഡല്‍ഹിയിലെയും വളര്‍ന്നു വരുന്ന മുസ്ലിംകളെക്കുറിച്ച്‌ പഠനം നടത്താന്‍ പത്രപ്രവര്‍ത്തകനായ നിയാസ്‌ ഫാറൂഖിക്ക്‌ ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ്‌ ലഭിച്ചു. സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിന്റെ വ്യത്യസ്‌ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഏര്‍പ്പെടുത്തിയ ഈ ഫെല്ലോഷിപ്പ്‌ ഇത്തവണ ലഭിച്ച ആറു പേരില്‍ ഒരാളാണ്‌ മുന്‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലേഖകനും ന്യൂയോര്‍ക്ക്‌ ടൈംസിലെ ഇന്ത്യ ഇന്‍ക്‌. പേജിലെ സ്ഥിരം കോളമിസ്റ്റുമായ ഫാറൂഖി. ബീഹാറിലെ ഗോപാല്‍ഗഞ്‌ജ്‌ ജില്ലക്കാരനായ ഫാറൂഖി ജാമിഅ മില്ലിയ്യയില്‍ നിന്ന്‌ ബയോസയന്‍സില്‍ ബിരുദവും ജാമിഅയിലെ പ്രശസ്‌തമായ എ.ജെ.കെ മാസ്സ്‌ കമ്യൂണിക്കേഷന്‍ റിസേര്‍ച്ച്‌ സെന്ററില്‍ നിന്ന്‌ കണ്‍വര്‍ജന്റ്‌ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടിയാണ്‌ പത്രപ്രവര്‍ത്തനത്തിലേക്കിറങ്ങിയത്‌. ഇപ്പോള്‍ രണ്ടു വര്‍ഷമായി ജോലിയുപേക്ഷിച്ച്‌ ഈ പഠനത്തിനായി മുഴുവന്‍ സമയവും സമര്‍പ്പിച്ചിരിക്കുകയാണ്‌. ഇതേ വിഷയത്തില്‍ പഠനം നടത്താന്‍ മുമ്പ്‌ സരായ്‌ സി.എസ്‌.ഡി.എസില്‍ നിന്നും അദ്ദേഹത്തിന്‌ ഒരു ഫെല്ലോഷിപ്പ്‌ അദ്ദേഹത്തിന്‌ ലഭിച്ചിരുന്നു. അണ്‍മൈക്കിംഗ്‌ ഓഫ്‌ എ റാഡിക്കല്‍ എന്നാണ്‌ തന്റെ പഠനത്തിന്‌ അദ്ദേഹം താല്‍ക്കാലികമായി പേര്‌ നല്‍കിയിരിക്കുന്നത്‌. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും യു.ഐ.ഡി.എ.ഐ ചെയര്‍മാന്‍ നന്ദന്‍ നിലേകാനിയും ട്രസ്റ്റികളായിട്ടുള്ള ന്യൂ ഇന്ത്യാ ഫൗണ്ടേഷന്റെ ഉപദേശക സമിതിയില്‍ അക്കദമീഷ്യന്‍മാരായ ആന്ദ്രേ ബറ്റിയല്ലെയും നിരജ ഗോപാല്‍ ജയലും ശ്രീനാഥ്‌ രാഘവനും ദ ഹിന്ദു എഡിറ്റര്‍ ഇന്‍ ചീഫ്‌ എന്‍ രവിയും അംഗങ്ങളാണ്‌. മുമ്പ്‌ പല പ്രശസ്‌തരായ മാധ്യമ പ്രവര്‍ത്തകര്‍ക്കും അക്കദമീഷ്യന്‍മാര്‍ക്കും ലഭിച്ചിട്ടുള്ള ഈ ഫെല്ലോഷിപ്പിന്റെ കാലാവധി ഒന്നര വര്‍ഷമാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter