അലിഗഢ് മുസ് ലിം യൂണിവേഴ്‌സ്റ്റിക്ക് ന്വൂനപക്ഷ പദവിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
amu-0ന്യൂഡല്‍ഹി: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിയില്ലെന്ന അലഹബാദ് കോടതിയുടെ വിധിക്കെതിരെ യു.പി.എ സര്‍ക്കാര്‍ നല്‍കിയ ഹരജി പിന്‍വലിക്കുന്നതായും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. ഹരജി പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കാന്‍ കേന്ദ്രത്തിനു കോടതി എട്ട് ആഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്. അതേസമയം, എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍വകലാശാലയ്ക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി 13ന് കേസ് പരിഗണിക്കവേയും അലിഗഢിന് ന്യൂനപക്ഷ പദവി വേണ്ടെന്ന നിലപാടു തന്നെയാണ് കേന്ദ്രം സ്വീകരിച്ചത്. ജെ.എസ് ഖേഹര്‍, എം.വൈ ഇഖ്ബാല്‍, നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ മാറിയതു കൊണ്ടാണോ നിലപാടു മാറ്റിയതെന്നു അന്നു കോടതി ചോദിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter