ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിവിധ ഗവേഷണ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി, എം.എസ്സ്.സി എഞ്ചിനീയറിംഗ് എന്നീ ഗവേഷക കോഴ്‌സുകളിലേക്കും എം.ഇ, എം.ടെക്, എം.ഡിസ്, എം.മാനേജ്‌മെന്റ്, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി തുടങ്ങിയ ബിരുദാനന്തര കോഴ്‌സുകളിലേക്കുമാണ് 2014 ഏപ്രില്‍ അഞ്ചിന് മുമ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗവേഷക കോഴ്‌സുകളില്‍ സയന്‍സ് ഫാക്കല്‍റ്റിയില്‍ 15-ാളം വിഭാഗങ്ങളിലേക്കും എം.എസ്സ്.സി എഞ്ചിനീയറിങില്‍ 17 വിഭാഗങ്ങളിലേക്കും പി.എച്ച്.ഡി ഇന്‍റര്‍ ഡിസിപ്ലിനറി ഏരിയയില്‍ നാല് വിഭാഗങ്ങളിലേക്കുമാണ് അപേക്ഷിക്കേണ്ടത്. ഇവ വിശദമായി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എഞ്ചിനീയറിങ്,ടെക്‌നോളജി, ആര്‍കിടെക്ചര്‍, മെഡിസിന്‍, അഗ്രികള്‍ചര്‍, ഫാര്‍മസി, വെറ്ററിനറി സയന്‍സ് മേഖലയില്‍ രണ്ടാം ക്ലാസോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ബന്ധപ്പെട്ട ശാസ്ത്രശാഖയില്‍ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. ഇക്കണോമിക്‌സ്, ജ്യോഗ്രഫി, സോഷ്യല്‍ വര്‍ക്, സൈക്കോളജി, മാനേജ്‌മെന്റ്, കോമേഴ്‌സ്, ഓപറേഷന്‍സ് റിസര്‍ച്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവയിലെ മാസ്റ്റര്‍ ബിരുദവും പരിഗണിക്കും. ബിരുദാനന്തര കോഴ്‌സുകളില്‍ ലഭ്യമായ വിഭാഗങ്ങളും ആവശ്യമായ യോഗ്യതയും www.iisc.ernet.in/admissions എന്ന സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊതു വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 600 രൂപയും എസ്.സി. എസ്.ടി വിഭാഗക്കാര്‍ക്ക് 300 രൂപയുമായി നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ് ഓണ്‍ലൈനായോ എസ്.ബി.ഐ കനറാ ബാങ്ക് എന്നിവയുടെ ശാഖകളില്‍ ചലാനായോ അടക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter