ഡല്‍ഹി സര്‍വ്വകലാശാലയില്‍ ന്യൂക്ലിയര്‍ സയന്‍സില്‍ എം.ടെകിന് അപേക്ഷ ക്ഷണിച്ചു
ഡല്‍ഹി സര്‍വകലാശാലയിലെ ഫിസിക്സ് ആന്‍റ് ആസ്ട്രോഫിസിക്സ് വിഭാഗത്തിനു കീഴില്‍ ന്യൂക്ളിയര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ എം.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആറ് സെമസ്റ്ററിലായി മൂന്നു വര്‍ഷമാണ് കോഴ്സ് കാലാവധി. കുറഞ്ഞത് ഒരു വര്‍ഷം അഥവാ രണ്ട് സെമസ്റ്റര്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഫിസിക്സില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം നേടിയവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 55 ശതമാനവും പൊതു വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 60 ശതമാനവും മാര്‍ക്ക് നിര്‍ബന്ധമാണ്. എം.എസ്സി ഫിസിക്സ് പ്രവേശത്തിനുള്ള സംയുക്ത പരീക്ഷയോ(ജാം-2014) അല്ളെങ്കില്‍ 2014ലെ എം.എസ്സി ഫിസിക്സ് പ്രവേശത്തിന് ഡല്‍ഹി സര്‍വകലാശാല നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയോ പാസായിരിക്കണം. അപേക്ഷകര്‍ തങ്ങളുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറുമുപയോഗിച്ച് സര്‍വ്വകലാശാലയുടെ www.du.ac.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങളും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആകെയുള്ള 14 സീറ്റുകളിലേക്ക് ജാം 2014 അല്ളെങ്കില്‍ ഡല്‍ഹി സര്‍വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്കിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ 2014 ജൂലൈ 11ന് നിശ്ചയിച്ചിരിക്കുന്ന അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിലെ പ്രകടനമനുസരിച്ചാണ് പ്രവേശനം നേടിയവരുടെ അന്തിമ ലിസ്റ്റ് തീരുമാനമാകുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി -2014 ഏപ്രില്‍ 26.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter