പത്തിനുശേഷം പല വഴികൾ ; തുടർപഠനത്തിനായി ചില കോഴ്‌സുകൾ പരിചയപ്പെടാം

പത്തിനുശേഷം പല വഴികൾ ; തുടർപഠനത്തിനായി ചില കോഴ്‌സുകൾ പരിചയപ്പെടാം

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതോടെ തുടർപഠനം, കോഴ്സുകൾ തുടങ്ങിയവയെപ്പറ്റി വിദ്യാർഥികളും രക്ഷിതാക്കളും ചിന്ത തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ അഭിരുചിയും താൽപ്പര്യവും വ്യക്തിത്വ സവിശേഷതകളും പരിഗണിച്ചാകണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. തുടർപഠനത്തിനായി ചില കോഴ്‌സുകൾ പരിചയപ്പെടാം.

 ഹയർ സെക്കൻഡറി

കേരള സിലബസിൽ ഹയർ സെക്കൻഡറി മേഖലയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സ്ട്രീമിലായി 46 കോമ്പിനേഷനുണ്ട്‌. ഏകജാലക സംവിധാനംവഴിയാണ് അലോട്ട്മെന്റ്‌. വെബ്സൈറ്റ്: hscap.kerala.gov.in. കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ), നാഷണൽ ഓപ്പൺ സ്കൂൾ (NIOS-  www.nios.ac.in) , കേരള ഓപ്പൺ സ്കൂൾ (സ്കോൾ കേരള - scolekerala.org) എന്നിവ വഴിയും അവസരമുണ്ട്.

 വൊക്കേഷണൽ ഹയർ സെക്കൻഡറി

തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലയിൽ പരിശീലനത്തിന് സഹായിക്കുന്ന കോഴ്സാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്‌എസ്‌ഇ). സ്വയം തൊഴിൽ കണ്ടെത്താനും സഹായിക്കും. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾ പഠിക്കാം. ഹയർ സെക്കൻഡറിക്കാർക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠനസാധ്യതകളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ലഭിക്കും. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിന്റെ സ്‌കിൽ സർട്ടിഫിക്കറ്റും ലഭിക്കും. വെബ്സൈറ്റ്: www.vhse.kerala.gov.in

 ടെക്‌നിക്കൽ ഹയർ സെക്കൻഡറി

ഐഎച്ച്ആർഡിയുടെ കീഴിലുള്ള 15 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാൻ അവസരമുണ്ട്. വെബ്സൈറ്റ് : ihrd.ac.in

കലാമണ്ഡലം

ചെറുതുരുത്തി കേരളa കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഹയർ സെക്കൻഡറി പഠനം നടത്താം. പതിനാലോളം കലാവിഷയമുണ്ട്. സ്റ്റൈപെൻഡ്‌ ലഭ്യമാണ്. വെബ്സൈറ്റ്: www.kalaman dalam.org

പോളിടെക്‌നിക്

ഏറെ ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് പോളിടെക്‌നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്‌സുകൾ. മൂന്നുവർഷമാണ് കോഴ്‌സ് ദൈർഘ്യം. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജനറൽ പോളിടെക്‌നിക്കുകൾക്കു പുറമെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള മോഡൽ പോളിടെക്‌നിക്കുകളുമുണ്ട്. എൻജിനിയറിങ് മേഖലയിലെ വിവിധ കോഴ്‌സുകൾക്ക് പുറമെ കൊമേഴ്‌സ്/ മാനേജ്‌മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്‌സുകളുണ്ട്. വെബ്‌സൈറ്റ്: www.polyadmission. org, www.ihrd.ac.in

 ഐടിഐ

സർക്കാർ,  സ്വകാര്യ മേഖലയിൽ വിവിധ ഏകവത്സര/ദ്വിവത്സര സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നൽകുന്ന നിരവധി ഐടിഐകൾ കേരളത്തിലുണ്ട്‌. കേന്ദ്ര സർക്കാരിന്റെ എൻസിവിടിയുടെs അംഗീകാരമുള്ള കോഴ്‌സുകളും കേരള സർക്കാരിനു കീഴിലുള്ള എസ്‌സിവിടിയുടെ അംഗീകാരമുള്ള കോഴ്‌സുകളും ലഭ്യമാണ്. എൻജിനിയറിങ് സ്ട്രീമിലുള്ള കോഴ്‌സുകളും നോൺ എൻജിനിയറിങ് സ്‌ട്രീമിലുള്ള കോഴ്‌സുകളുമുണ്ട്. ചില കോഴ്‌സുകൾക്ക് (നോൺ മെട്രിക് ട്രേഡ്‌) പത്താം ക്ലാസ്s പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.dtekerala.gov.in

ഫുഡ് ക്രാഫ്റ്റ്

കേരളത്തിൽ 13 ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളുണ്ട്. ഒമ്പതു മാസത്തെ പഠനവും മൂന്നു മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവുമടക്കം 12 മാസമാണ് കോഴ്‌സ്. വെബ്‌സൈറ്റ്: www.fcikerala.org
ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്‌ ആൻഡ് കാറ്ററിങ്‌ ടെക്നോളജിയും ഈ മേഖലയിൽ വിവിധ ഡിപ്ലോമ കോഴ്സുകൾ നൽകുന്നുണ്ട്. വെബ്‌സൈറ്റ്‌: www.dihm.net

പ്ലാസ്റ്റിക് ടെക്‌നോളജി

പ്ലാസ്റ്റിക് വ്യവസായകേന്ദ്രങ്ങളിൽ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ സിഐപിഇടി നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്‌നോളജി, ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളാണുള്ളത്‌. മൂന്നു വർഷം ദൈർഘ്യമുള്ള ഈ കോഴ്‌സുകൾക്ക്s പ്രവേശനപരീക്ഷയുണ്ട്. വെബ്‌സൈറ്റ്: www.cipet. gov.in

 ഹാൻഡ്‌ലൂം ടെക്‌നോളജി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐഐഎച്ച്‌ടി)യുടെ കീഴിൽ കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകളിൽ ഹാൻഡ്‌ ലൂം ടെക്‌നോളജിയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുണ്ട്.  കണ്ണൂരിലെ കോഴ്‌സുകളുടെ വിവരങ്ങൾ www.iiht kannur.ac.in ൽ ലഭിക്കും.

 ജെഡിസി

സഹകരണമേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാൻ വേണ്ട യോഗ്യതയാണ് 10 മാസം ദൈർഘ്യമുള്ള ജെഡിസി കോഴ്‌സ്. കേരളത്തിൽ 16 കേന്ദ്രത്തിലുണ്ട്. വെബ്‌സൈറ്റ്: scu.kerala.gov.in

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter