ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് നരോത്തം ശെഖ്‌സാരിയ ഫൗണ്ടേഷന്‍റെ പലിശ രഹിത ലോണ്‍ സ്‌കോളര്‍ഷിപ്പുകള്‍
- Web desk
- Feb 19, 2014 - 12:36
- Updated: Sep 17, 2017 - 15:03
ഇന്ത്യക്കകത്തും പുറത്തും ബിരുദാനന്തര ബിരുദ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നരോത്തം ശെഖ്‌സാരിയ ഫൗണ്ടേഷന്‍ നല്‍കുന്ന പലിശ രഹാത ലോണിന് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്യുവര്‍ സയന്‍സ്, അപ്ലൈഡ് സയന്‍സ്, സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ്, നിയമം, ആര്‍ക്കിടെക്ചര്‍, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ചെയ്യാനാഗ്രഹിക്കുന്ന 30 വയസ്സ് കവിയാത്ത പഠിതാക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകന്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ പൗരനായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
അപേക്ഷകരുടെ അക്കാദമിക് നിലവാരവും മറ്റും പരിഗണിച്ചതിന് ശേഷം 20 ലക്ഷം രൂപ വരെയാണ് ലോണ്‍ സ്‌കോളര്‍ഷിപ്പായി നല്‍കുക. അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവരും അതോടൊപ്പം ഏതെങ്കിലും ഉന്നത നിലവാരമുള്ള സര്‍വ്വകലാശാലകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിച്ചവരുമായിരിക്കണം. പ്രവേശം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാമെങ്കിലും പ്രവേശം ഉറപ്പാക്കിയ ശേഷം മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ.
http://pg.nsfoundation.co.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഐഡി ഉപയോഗിച്ച് ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിനു മുമ്പ് ഓണ്‍ലൈനായോ നരോത്തം ശെഖ്‌സാരിയ ഫൗണ്ടേഷന്‍ എന്ന പേരിലെടുത്ത ഡി.ഡിയായോ 500 രൂപ ഫീസടക്കണം. അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ ഫൗണ്ടേഷന്‍ ബന്ധപ്പെടുമ്പോള്‍ മാത്രം യോഗ്യതാ സര്‍ട്ടിഫിക്കറ്റും മറ്റും ലഭ്യമാക്കിയാല്‍ മതി. പിന്നീട് മുംബൈയില്‍ നടക്കുന്ന അന്തിമ ഇന്റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ് നടക്കുക. വിശദ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും pgscholarship@nsfoundation.co.in എന്ന ഇ-മെയിലിലോ +91222282 4705/ 4589 എന്നീ നമ്പറുകളിലോ ബന്ധപ്പെട്ടാല്‍ മതി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment