പത്ത് കഴിഞ്ഞു; ഇനി എന്തു  പഠിക്കണം?
പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം? പത്താം തരം റിസൽട്ട് പ്രസിദ്ധീകരിച്ചു. മികച്ച വിജയം നേടിയവർക്ക് അഭിനന്ദനങ്ങൾ. ഗ്രേഡും മാർക്കും കുറഞ്ഞവർ ഒട്ടും നിരാശപ്പെടേണ്ടതില്ല. പരീക്ഷകളും അവസരങ്ങളും ഇനിയും ലഭിക്കും. നിങ്ങളുടെ കഴിവും ശേഷിയും വൈഭവവും പ്രകടിപ്പിക്കാനും അതുവഴി വിജയമാർഗത്തിൽ പ്രവേശിക്കാനും വേണ്ടി ആത്മവിശ്വാസത്തോടെ മുന്നേറുക. പത്ത് കഴിഞ്ഞ് ഇനിയെന്ത് പഠിക്കണം എന്നതിനെക്കുറിച്ചായിരിക്കും രക്ഷിതാക്കളും വിദ്യാർഥികളും ഗൗരവമായി ചിന്തിക്കുന്നത്. ഒരല്പം കുഴക്കുന്ന ചോദ്യമാണിത്. തെറ്റായ കോഴ്സുകളിലും സ്ഥാപനങ്ങളിലും പെട്ടുപോയി പ്രയാസപ്പെടുന്ന നൂറുകണക്കിന് കുട്ടികളുടെ അനുഭവം നമുക്ക് പാഠമാവണം. പത്ത് കഴിഞ്ഞ് പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. കൃത്യമായ ആലോചനയും ആസൂത്രണവും നടത്തിയ ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക. കുട്ടിയുടെ അഭിരുചി, താല്പര്യം, സ്വഭാവം എന്നിവക്ക് എല്ലാം പ്രധാന്യവും പരിഗണനയും നൽകി അനുസൃതമായ വിഷയങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ✅ കേരള ഹയർ സെക്കൻഡറി സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്. നിങ്ങളുടെ സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും അവിടെയുള്ള കോഴ്സുകളും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്നവെബ്സൈറ്റ് പരിശോധിക്കാം ✅കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (NIOS) കേരള ഓപ്പൺ സ്കൂൾ എന്നിവ വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം വിശദാംശങ്ങൾക്ക് CBSE : http://cbseaff.nic.in/cbse_aff/schdir_Report/userview.aspx CISCE Kerala: www.cisce.org NIOS: www.nios.ac.in Kerala Open School: www.scolekerala.org എന്നിവ സന്ദർശിക്കുക ✅ വൊക്കേഷണൽ ഹയർസെക്കൻഡറി കേരളത്തിലെ 389 സ്കൂളുകളിലായി 35 വിഭാഗത്തിൽ ഉള്ള കോഴ്സുകൾ നടത്തുന്നുണ്ട് വെബ്സൈറ്റ് www.vhse.kerala.gov.in ✅ ഐഎച്ആർഡി യുടെ ടെക്നിക്കൽ ഹയർ സെക്കൻഡറി 15 സ്കൂളുകൾ ഉണ്ട് കേരളത്തിൽ. ഇവിടെ ടെക്നിക്കൽ കോഴ്സുക്കൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്. വെബ്സൈറ്റ് http://www.ihrd.ac.in/ ✅ കേരളത്തിലെ അറബിക് കോളേജുകളിൽ നടത്തുന്ന അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ് അറബിക് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിക്കുക ✅ ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം വെബ്സൈറ്റ്: www.kalamandalam.org ✅ 19 ബ്രാഞ്ചുകളിൽ പഠനാവസരം നൽകുന്ന 51 പോളിടെക്നിക് കോളേജുകൾ ഉണ്ട് കേരളത്തിൽ. ഡിപ്ലോമ ആണ് ഇവിടെ പഠിക്കാനുള്ള അവസരം. വെബ്സൈറ്റ് www.polyadmission.org ✅IHRD ക്ക് കീഴിലുള്ള മോഡൽ പോളിടെക്നിക് കോളേജുകളിലും ഡിപ്ലോമക്ക് പഠിക്കാം. 8 സ്ഥാപനങ്ങളാണ് ആകെ ഉള്ളത്. വെബ്സൈറ്റ് http://ihrd.ac.in/index.php/model-polytechnic-college ✅ പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാൻ പത്താം ക്ലാസ് കഴിഞ്ഞവർക്കും അവസരമുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി), സർക്കാർ ആയുർവേദ കോളേജുകളിൽ ഉള്ള ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവക്ക് അപേക്ഷിക്കാം ✅ AIIMS Rishikesh നടത്തുന്ന Diploma in Plaster Technician എന്ന കോഴ്സിന് അപേക്ഷിക്കാം വെബ്സൈറ്റ്: http://aiimsrishikesh.edu.in/aiims/ ✅ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ ഐടിഐ കോഴ്സുകളും പരിഗണിക്കാം. ഒരു വർഷത്തെ കോഴ്‌സുകളും രണ്ടു വർഷത്തെ കോഴ്സുകളും ഉണ്ട്. SSLC വിജയിക്കാത്തവർക്കും അവസരമുണ്ട് https://det.kerala.gov.in/ ✅ ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെയ്യുന്ന ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ and ഓപ്പറേഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ ഇങ്ങനെയുള്ള കോഴ്‌സുകൾ ഉണ്ട്. ഒരു വർഷത്തെ കോഴ്സിൻ്റെ ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെൻ്ററുകൾ ആണുള്ളത്. പത്താം ക്ലാസ് മാർക്ക് അടിസ്ഥാനത്തിൽ പ്രവേശനം വെബ്സൈറ്റ് www.fcikerala.org ✅ ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേഷൻ (ജെഡിസി) എന്ന 10 മാസത്തെ കോഴ്സ് ഉണ്ട്. കേരളത്തിൽ 16 സെൻറുകളാണുള്ളത്. https://scu.kerala.gov.in/home.html ✅ Govt Commercial Institute എന്ന സ്ഥാപനത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ഉണ്ട്. 17 സെൻ്ററുകളാണ് കേരളത്തിലുള്ളത്. വെബ്സൈറ്റ്: http://www.dtekerala.gov.in/index.php/ml/home/root/home-mainmenu-4/46-english-category/institutions-programmes/336-government-commercial-institutes ✅ സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്ന കോഴ്സ് ഉണ്ട്. ഇതിൽ അവസാനത്തെ രണ്ട് മാസം പ്രാക്ടിക്കൽ ട്രെയിനിങ് ഉണ്ടാവും ട്രെയിനിങ് 900 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. വെബ്സൈറ്റ് www.statelibrary.kerala.gov.in ✅ Survey and Land record Department നടത്തുന്ന Modern Survey Certificate Course ✅ Pre Sea Training for general purpose(GP) rating SP Marine Academy https://spma.ac.in/pre-sea-training-course-for-general-purpose-gp-ratings/ ✅ CIPET നടത്തുന്ന Diploma in plastic technology www.cipet.gov.in ✅ Govt. institute of Fashion Designing Centre നടത്തുന്ന Fashion Design and Garment Technology Course http://www.dtekerala.gov.in/index.php/en/home/institutions-programmes/gifd-centers ✅ Center for Training Education നടത്തുന്ന Vocational Training Programs https://ccekcampus.org/polytechnic.php ✅ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) നടത്തുന്ന Technician in House Keeping, Technician in Assistant Electrician, Technician in painting, Scaffolding operation, Road Construction Machinery operation , Welder, Quality Technician, തൊഴിലധിഷ്ടിത കോഴ്സുകളുണ്ട്. https://www.iiic.ac.in/ ✅ എൽബിഎസ് സെൻറർ നടത്തുന്ന Data Entry and office automation, MS office and Internet, Office Automation and Internet, DTP, Programming in C++, Computer Hardware and networking, Diploma in Computer Operation and maintenance പോലെയുള്ള നിരവധി കേസുകൾ പത്താംക്ലാസ് കഴിഞ്ഞവർക്കായുണ്ട്. www.lbscentre.in ✅ IHRD നടത്തുന്ന Diploma in Data Entry Techniques and Office Automation, Certificate Course in library and information Science http://www.ihrd.ac.in/ ✅ Keltron Knowledge Centre നടത്തുന്ന Certificate Computer Hardware and Network Maintenance, Network administration and Linux, DTP, Dotnet technology, Malayalam Word Processing https://ksg.keltron.in/ ✅ Indian Institute of Handloom Technology നടത്തുന്ന Computer aided textile design, Diploma in Handloom and Textile Technology http://iihtkannur.ac.in/ ✅ Apparel training and Design Centre നടത്തുന്ന Pattern Master, Advanced Pattern Maker (CAD/CAM), Production Supervisor Sewing, Machine Maintenance etc. https://atdcindia.co.in/ ✅ CIFNET നടത്തുന്ന Vessel Navigator, Marine fitter കോഴ്‌സുകൾ www.cifnet.nic.in ✅ NTTF നടത്തുന്ന Tool and Digital Manufacturing, Electronics and Embedded System, Computer Engineering and IT infrastructure, Information Technology and Data Science, Mechatronics Engineering and smart factory Computer Engineering, Electronics എന്നീ വിഷയങ്ങളിൽ ഡിപ്ലോമയും advanced certificate course in factory automation, advanced certificate course in additive manufacturing എന്നീ സർട്ടിഫിക്കറ്റ് കോഴ്സുമാണ് നിലവിലുള്ളത് www.nttf.co.in ✅ Central Footwear Training Institute നടത്തുന്ന Footwear Design and Production, Certificate in Shoe computer aided design, Design and pattern cutting, Shoe CAD www cftichennai.in ✅ BSNL Certified Optical Fiber Technician Course ( 4 week) http://rgmttc.bsnl.co.in/Professionaltraining/FibreOptics.htm ✅ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന കേരളസർക്കാർ അംഗീകാരമുള്ള ഒരുവർഷ കെ.ജി.ടി.ഇ. പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ. പ്രസ് വർക്ക്/ കെ.ജി.ടി.ഇ. പോസ്റ്റ് പ്രസ്- പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്‌സുകൾ വിവരങ്ങൾക്ക്: 0471-2467728, www.captkerala.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter