സ്ത്രീകള്‍ക്കുള്ള ഇസ്‌ലാമിക് ഓണ്‍ലൈന്‍ കോഴ്‌സിന് തുടക്കമാവുന്നു
സി.എസ്. ഇ (സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി) ക്ക് കീഴില്‍ നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സ്ത്രീ പഠിതാക്കള്‍ക്ക് വേണ്ടി ഇസ് ലാമിക വിഷയത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നു. ഫിഖ്ഹു ന്നിസ് വ, അഖീദത്തുല്‍ ഖുര്‍ആന്‍, തസ്ഫിയത്തുന്നഫ്‌സ്, കുടുംബ ശാസ്ത്രം എന്നീ വിഷയങ്ങളിലായി നടത്തപ്പെടുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം ആറു മാസമാണ്. ഹാദിയ ഗള്‍ഫ് ചാപ്റ്ററുകള്‍, പാണക്കാട് സെന്റര്‍ മുഖേനയും കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സ്ത്രീകള്‍ തന്നെയാണ് കോഴ്‌സിന് നേത്യത്തം നല്‍കുന്നു എന്നതാണ് കോഴ്‌സിന്റെ പ്രത്യേകത. വിശദ വിവരങ്ങള്‍ക്കും മറ്റും 9846047066, 9562555055, 9744477555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter