സാമ്പത്തിക ഗവേഷണ തല്‍പരര്‍ക്ക് സുബിര്‍ ചൌധരി ഫെല്ലോഷിപ്പ്
- Web desk
- Apr 7, 2014 - 12:10
- Updated: Sep 17, 2017 - 14:32
ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍റ് പൊളിറ്റിക്കല്‍ സയന്‍സിനു കീഴിലെ ഏഷ്യന്‍ ഗവേഷക കേന്ദ്രം ഗുണനിലവാര, സാമ്പത്തിക വിഷയങ്ങളില്‍ നല്‍കുന്ന സുബിര്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജനങ്ങള്‍, സ്വഭാവം, ഗുണനിലവാരം തുടങ്ങിയ ഘടകങ്ങള്‍ക്ക് ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക മേഖലകളിലുള്ള സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് സുബിര്‍ ആന്‍റ് മാലിനി ഫൌണ്ടേഷന്‍റെ പിന്തുണയോടെയുള്ള ഈ ഫെല്ലോഷിപ്പ് നല്‍കുന്നത്.
അപേക്ഷകര്‍ക്ക് സാമൂഹ്യ ശാസ്ത്ര വിഷയത്തില് പി.എച്ച്.ഡിയും ഇന്ത്യയെയോ ബംഗ്ലാദേശിനെയോ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ഫെല്ലോഷിപ്പിന്‍റെ ഭാഗമായി ഓരോ മാസവും 1750 ബ്രിട്ടീഷ് പൌണ്ട് അഥവാ ഏകദേശം 17500 രൂപയും യാത്രാചിലവും ഗവേഷക സാമഗ്രികളുമാണ് തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകര്‍ക്ക് നല്‍കുക. ഏതു രാജ്യക്കാര്‍ക്കും ലഭ്യമായ ഈ ഫെല്ലോഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചിത മൂന്നു മാസത്തെ കാലയളവിനുള്ളില്‍ പ്രസിദ്ധീകരണ യോഗ്യമായ ഒരു പഠനം തയ്യാറാക്കുകയും ഏഷ്യന്‍ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറില്‍ അത് അവതരിപ്പിക്കുകയും വേണം.
പോസ്റ്റല്‍ വഴിയും ഓണ്‍ലൈനായും ഫെല്ലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട വിലാസം: http://www.lse.ac.uk/asiaResearchCentre/fellowships/subirChowdhury.aspx .മെയ് 12-ാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment