കേന്ദ്ര ഹജ്ജ് കമ്മറ്റിക്കു കീഴില്‍ സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം
കേന്ദ്ര ഹജ്ജ് കമ്മറ്റിക്കു കീഴില്‍ ബിരുദധാരികളായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. മുംബൈ ഹജ്ജ് ഹൗസില്‍ സജ്ജീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന ക്ലാസുകളും പഠനോപകരണങ്ങളും ലൈബ്രറി സംവിധാനവും താമസ സൗകര്യങ്ങളും തികച്ചും സൗകര്യമായിട്ടായിരിക്കും നല്‍കപ്പെടുക. എന്നാല്‍ ഭക്ഷണ ചിലവിലേക്ക് ഓരോരുത്തരും മാസം 4500 രൂപ വീതം നല്‍കേണ്ടി വരും. ജൂണ്‍ 22നു നടക്കുന്ന പ്രവേശന പരീക്ഷയിലൂടെയും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിലൂടെയുമായി തെരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ ജൂണ്‍ 13നു മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. 21നും 30നുമിടക്ക് പ്രായമുള്ള ബിരുദധാരികളോ ഈ വര്‍ഷം ജൂലൈയിലോ ഓഗസ്റ്റിലോ ഫലം പ്രതീക്ഷിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളോ ആണ് അപേക്ഷിക്കേണ്ടത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, പറ്റ്‌ന, ശ്രീനഗര്‍ എന്നീ ആറിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരക്കുന്നത്. നാല് വിഭാഗങ്ങളിലായി മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷയില്‍ സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷക്ക് സമാനമായ രണ്ട് വിഭാഗവും ഒരു ഉപന്യാസവും വിദ്യാര്‍ത്ഥിയുടെ ഇസ്ലാമികാവബോധം അളക്കാനുള്ള ഒരു വിഭാഗവുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാനും പരീക്ഷയെക്കുറിച്ചും പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ക്കുമായി ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter