എം.ജിയില്‍ പിന്നാക്കക്കാര്‍ക്ക് ഗവേഷണ പഠനം നിഷേധിക്കുന്നു
imagesമഹാത്മാഗാന്ധി സര്‍വകാലശാലയില്‍ പിന്നാക്കക്കാര്‍ക്ക് പി.എച്ച്.ഡി പ്രവേശം നിഷേധിക്കുന്നതായി ആക്ഷേപം. വിവിധ പിന്നാക്ക വിഭാഗ സംഘടനകള്‍ ഇതു സംബന്ധിച്ച് സിന്‍ഡിക്കേറ്റിന്‍റെ ഗവേഷണ വിഭാഗം ഉപസമിതിക്ക് പരാതി നല്‍കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‍ലിംകള്‍ക്കുള്ള ഏഴ് ശതമാനം സംവരണം പോലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. സംവരണമുള്ള കാര്യം പോലും പല പഠന വകുപ്പ് മേധാവികള്‍ക്കും അറിയില്ല. ഓണ്‍ലൈന്‍ വഴി പി.എച്ച്.ഡിക്ക് നല്‍‌ക്കുന്ന അപേക്ഷകളില്‍ പലതും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അധികൃത്യര്‍‌ തള്ളുകയാണ്. ഇങ്ങനെ തള്ളപ്പെടുന്നവയില്‍‌ ഏറെയും പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടേതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണ ഗതിയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിച്ചാല്‍ മാത്രം നല്‍കേണ്ട ടി.സി അപേക്ഷയോടൊപ്പം നല്‍കാന്‍ ആവശ്യപ്പെട്ടതും പല വിദ്യാര്‍ത്ഥികളെയും കുഴക്കുന്നു. അതേ സമയം സര്‍വകലാശാലക്ക് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ ഗവേഷണത്തിന് പിന്‍വാതില്‍ പ്രവേശനം നല്‍കിയതായും ആക്ഷേപമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter