ബിരുദ-പി.ജി. പഠനത്തിന് സി.ബി.എസ്.ഇയുടെ സ്‌കോളര്‍ഷിപ്പ്
എഞ്ചിനീയറിംഗും മെഡിസിനും പ്രൊഫഷണല്‍ കോഴ്‌സുകളുമുള്‍പ്പെടെയുള്ള ബിരുദ-പി.ജി കോഴ്‌സുകള്‍ക്ക് സി.ബി.എസ്.ഇ നല്‍കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 41000 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. സയന്‍സിന് 421, കോമേഴ്‌സിന് 412, മറ്റ് വിഷയങ്ങള്‍ക്ക് 351 എന്നിങ്ങനെയാണ് കുറഞ്ഞ മാര്‍ക്ക്. മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ കവിയാത്ത, മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തവരായിരിക്കണം അപേക്ഷിക്കേണ്ടത്. ബിരുദ പഠനത്തിന് മാസം 1000 രൂപ വീതം ഒരു അക്കാദമിക വര്‍ഷത്തിന് 10000 രൂപയും പി.ജി. പഠനത്തിന് മാസം 2000 രൂപ വീതം 20000 രൂപ വീതവുമാണ് ഒരാള്‍ക്ക് ലഭിക്കുക. സയന്‍സ് ശാഖയില്‍ മൂന്ന്, കോമേഴ്സ് രണ്ട്, ഹ്യുമാനിറ്റീസ് ഒന്ന് എന്ന അനുപാതത്തിലായിരിക്കും സ്കോളര്‍ഷിപ്പ് അനുവദിക്കുക. സര്‍ക്കാര്‍ നിയമം അനുസരിച്ചുള്ള സംവരണം ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ് ലഭിച്ചവര്‍ അത് പുതുക്കുന്നതിന് അതിനുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങളും ഓണ്‍ലൈന്‍ അപേക്ഷാ ഫോറവും http://www.cbse.nic.in/Scholarship എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്‍െറ പ്രിന്‍റും ആവശ്യമായ രേഖകളും സഹിതം സ്പീഡ് പോസ്റ്റ് വഴി സി.ബി.എസ്.ഇക്ക് അയക്കണം. ബിരുദ, പി.ജി കോഴ്സുകള്‍ക്ക് ചേര്‍ന്നതിന് സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ഇംഗ്ളീഷിലോ ഹിന്ദിയിലോ 10 രൂപ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം, ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നെഫ്റ്റ് അല്ളെങ്കില്‍ ആര്‍.ടി.ജി.എസ് നമ്പര്‍ രേഖപ്പെടുത്തിയ കാന്‍സല്‍ ചെയ്ത ചെക്ക് തുടങ്ങിയവയുടെ പകര്‍പ്പ് വേണം. തപാല്‍ മാര്‍ഗം അപേക്ഷയും രേഖകളും അയക്കേണ്ട വിലാസം: Assistant Secretary (Scholarship), 7th floor, CBSE, Shiksha Kendra, 2, Community Centre, Preet Vihar, Delhi110092. അപേക്ഷയിലും അപേക്ഷ അയക്കുന്ന കവറിനുമുകളിലും രജിസ്റ്റര്‍ നമ്പര്‍ ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി -2014 സെപ്റ്റംബര്‍ 15. തപാല്‍ മാര്‍ഗം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി -2014 സെപ്റ്റംബര്‍ 30.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter