മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് ന്യൂനപക്ഷ കമ്മീഷന്
- Web desk
- Aug 21, 2014 - 12:05
- Updated: Oct 1, 2017 - 08:33
ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ ആവശ്യത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാതിരിക്കുന്നത് സാമൂഹിക അസമത്വം സൃഷ്ടിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ. യു.എ. വീരാന്‍ കുട്ടി. മലബാര്‍ മേഖലയില്‍ പുതുതായി പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 90 ശതമാനം മാര്‍ക്ക് നേടിയവര്‍ പോലും മെറിറ്റില്‍ അഡ്മിഷന് കിട്ടാത്ത സ്ഥിതിയാണുള്ളത്. പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ- വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കമ്മീഷന് അംഗം അഡ്വ. പി.പി. ജോഷി, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി ഡോ. ഹുസൈന് മുളവൂര്‍ തുടങ്ങിയവര്‍ വര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment