സിറിയന്‍ അഭയാര്‍ത്ഥികളായ പത്ത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ സഹായവുമായി ഖത്തര്‍
  siriyaദോഹ: അഭയാര്‍ഥികളായ കഴിയുന്ന പത്ത് ലക്ഷം സിറിയന്‍ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് എജ്യുക്കേഷന്‍ അബൗവ് ഓള്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസിര്‍. നിലവില്‍ അഞ്ച് ലക്ഷത്തോളം സിറിയന്‍ കുട്ടികളുടെ പ്രാഥമിക വിദ്യഭ്യാസം ഖത്തര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തതായും 2017 ഓടെ അത് പത്ത് ലക്ഷമാക്കി ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ലണ്ടനില്‍ നടന്ന സിറിയയെ പിന്തുണക്കുന്ന രാജ്യങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുളള 'നോ ലോസ്റ്റ് ജനറേഷന്‍' വിദ്യാഭ്യാസ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന ശൈഖ മൗസ. സംഘര്‍ഷ മേഖലയിലെ എല്ലാ കുട്ടികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നല്‍കുക എന്നത് പലപ്പോഴും പ്രയാസമായിരിക്കും. എന്നാല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന എജ്യുക്കേറ്റ് എ ചൈല്‍ഡ് പദ്ധതി പ്രകാരം അവര്‍ക്ക് പ്രാഥമിക വിദ്യഭ്യാസം നല്‍കും. സിറയയുടെ യുദ്ധമുഖങ്ങളില്‍ വിദ്യഭ്യാസ സൗകര്യം നഷ്ടമാകുന്നവര്‍ക്ക് അത് ലഭ്യമാക്കാന്‍ ഭരണകൂടങ്ങളും എന്‍.ജി.ഒ കളും മറ്റും മുന്നോട്ട് വരണമെന്നും ശൈഖ മൗസ ബിന്‍ത് നാസിര്‍ ആവശ്യപ്പെട്ടു. ഏതാണ്ട് മുപ്പത് ലക്ഷം സിറിയന്‍ കുട്ടികള്‍ക്കാണ് ഇപ്പോള്‍ പ്രാഥമിക വിദ്യഭ്യാസ സൗകര്യം നിഷേധിക്കപ്പെട്ടിരിയ്ക്കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കാന്‍ ഖത്തര്‍ നൂറ് ദശലക്ഷം ഡോളര്‍ സംഭാവന നല്‍കുമെന്ന് ചടങ്ങില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു. സിറിയയെ സഹായിക്കുന്നതിനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിനും ഖത്തര്‍ മുന്‍പന്തിയിലുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറലിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉറപ്പ് നല്‍കിയിരുന്നതായും ഖത്തര്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു. സിറിയന്‍ ആഭ്യന്തര സംഘര്‍ഷം ആരംഭിച്ചതു മുതല്‍ 600 ദശലക്ഷം ഡോളര്‍ ഖത്തര്‍ സിറിയന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതില്‍ ലോകം ഒറ്റകെണ്ടായി പ്രവര്‍ത്തിക്കണമെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു. റിയന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതില്‍ ലോകം ഒറ്റകെണ്ടായി പ്രവര്‍ത്തിക്കണമെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി പറഞ്ഞു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter